ഡൽഹി പോലീസിലെ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ച‌ു. സ്‌ത്രീകൾക്ക‌ും അപേക്ഷിക്കാം.


ആകെ ഒഴിവുകൾ: 5846

പുരുഷന്മാർ: 3433
വനിതകൾ :1944
വിമുക്തഭടന്മാർ (കമാൻഡ് ഉൾപ്പെടെ): 469 (എസ്.സി/എസ്.ടി വിഭാഗക്കാർ)

 

യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് നേടിയ പ്ലസ് ടു (സീനിയർസെക്കൻഡറി) വിജയം.

ഡൽഹി പോലീസിൽ ജോലി ചെയ്യുന്നവരുടെ വിരമിച്ചവര‌ുടെയും മരണപ്പെട്ടവരുടെ മക്കൾക്ക് അപേക്ഷിക്കാൻ പതിനൊന്നാം ക്ലാസ്സ് വിജയം മതിയാക‌ും.
പ‌ുര‌ുഷന്മാർക്ക് സാധ‌ുവായ മോട്ടോർ സൈക്കിൾ / കാർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.


പ്രായപരിധി : 18 – 25 വയസ്സ്  ( 01-08-2020 ന്) 

(അപേക്ഷകർ 02-07-1995 ന‌ു മുൻപും 01-07-2002 ന‌ു ശേഷവ‌ും ജനിച്ചവരായിക്കരുത്)


വയസ്സിളവ് : എസ്.സി,എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന‌ും വർഷത്തെ ഇളവുണ്ട്.
ദേശീയ അന്തർദേശീയ മത്സരങ്ങളിൽ സ്റ്റേറ്റിന് പ്രതിനിധാനംചെയ്ത കായിക താരങ്ങൾക്ക് അഞ്ചു വർഷത്തെ ( എസ്.സി,എസ്.ടി വിഭാഗക്കാർക്ക് പത്തുവർഷത്തെ ) ഇളവ് ലഭിക്കും.വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവുണ്ട്.


ശമ്പളം: 21,700 - 69,100 ര‌ൂപ

 

തിരഞ്ഞെട‌ുപ്പ്: കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ‌ുടേയ‌ും കായിക ക്ഷമതാ പരീക്ഷയ‌ുടേയ‌ും അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.  

 

പരീക്ഷാ കേന്ദ്രങ്ങൾ: കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ

 

അപേക്ഷാ ഫീസ്: 100 ര‌ൂപ. 

വനിതകൾ, എസ്.സി, എസ്.ടി വിഭാഗക്കാർ, വിമ‌ുക്തഭടർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.

 

പരീക്ഷ: 90 മിനിറ്റ് ദൈർഘ്യമ‌ുള്ള ഒബ്ജക്റ്റീവ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള  പരീക്ഷ ആയിരിക്ക‌ും.

വിഷയങ്ങൾ
ജനറൽനോളജ് /കറന്റ് അഫേഴ്സ് - 50 മാർക്ക്
റീസണിങ് – 25 മാർക്ക്
ന്യൂമെറിക്കൽ എബിലിറ്റി – 15 മാർക്ക്
കമ്പ്യൂട്ടർ ഫണ്ടമെന്റൽസ്  - 10 മാർക്ക്
100 മാർക്കിന‌ുള്ള പരീക്ഷയിൽ തെറ്റ‌ുത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്ക‌ും. 

എൻ.സി.സി. ക്കാർക്ക് സർട്ടിഫിക്കറ്റ് ഗ്രേഡ് അന‌ുസരിച്ച്  അഞ്ച് ശതമാനം വരെ ബോണസ് മാർക്ക് ലഭിക്ക‌ും.


കായികക്ഷമത: 

ശാരീരിക യോഗ്യത

ഉയരം
പ‌ുര‌ുഷൻ - 170 സെ.മീ. (എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 165 സെ.മീ)
വനിത – 157 സെ.മീ (എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 152 സെ.മീ)

നെഞ്ചളവ്

പ‌ുര‌ുഷന്മാർക്ക് 81 സെ.മീ നെഞ്ചളവ് (എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 77 സെ.മീ മതിയാക‌ും) ഉണ്ടായിരിക്കണം. വികസിപ്പിക്ക‌ുമ്പോൾ 4 സെ.മീ വർദ്ധിക്കണം.

 

ശാരീരീക ക്ഷമതാ പരിശോധന ഉൾപ്പെടെയ‌ുള്ള വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം  വെബ്സൈറ്റിൽ ലഭ്യമാണ്.


അപേക്ഷwww.ssc.nic.in എന്ന വെബ്സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ നടത്തിയശേഷം വേണം അപേക്ഷിക്കാൻ.  വൺ‌ടൈം രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥിയ‌ുടെ ഫോട്ടോയ‌ും (20-50 കെ.ബി.) ഒപ്പ‌ും (10-20 കെ.ബി) അപ്‌ലോഡ് ചെയ്യണം. രജിസ്ട്രേഷൻ  പ‌ൂർത്തിയാക്കിയതിന‌ുശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. വൺ‌ടൈം രജിസ്ട്രേഷൻ നടത്ത‌ുമ്പോൾ ലഭിക്ക‌ുന്ന രജിസ്ട്രേഷൻ നമ്പറ‌ും പാസ്‌വേഡ‌ും സ‌ൂക്ഷിച്ച് വയ്‌ക്കണം.

എസ്.എസ്.സി. വെബ്സൈറ്റിൽ മ‌ുൻപ് വൺ‌ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക്  ലഭ്യമായ രജിസ്ട്രേഷൻ നമ്പറ‌ും പാസ്സ്‌വേഡ‌ും ഉപയോഗിച്ച് നേരിട്ട് വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത്  അപേക്ഷ സമർപ്പിക്കാവ‌ുന്നതാണ്.

ഓൺലൈൻ അപേക്ഷയ‌ുടെ പ്രിൻ‌റൌട്ട് തപാലിൽ അയയ്ക്കേണ്ടതില്ല. ഒന്നിൽ ക‌ുട‌ുതൽ അപേക്ഷകൾ അയക്കര‌ുത്.

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 07-09-2020