ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ‌ുകളിൽ പ്രവേശനത്തിന‌ുള്ള പരീക്ഷയായ കോമൺ അഡ്‌മിഷൻ ടെസ്റ്റായ CAT പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച‌ു.

യോഗ്യത: ക‌ുറഞ്ഞത് 50 ശതമാനം മാർക്കോടെ അം‌ഗീകൃത ബിര‌ുദ കോഴ്‌സ‌ുകൾ, സി.എ., സി.എസ്., ഐ.സി.ഡബ്ല്യു.എ. എന്നിവയിലേതെങ്കില‌ും വിജയിച്ചിരിക്കണം. എസ്.സി., എസ്.ടി., വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 45 ശതമാനം മാർക്ക് മതിയാക‌ും.

അവസാന വർഷ പരീക്ഷാ ഫലം കാത്തിരിക്ക‌ുന്നവർക്ക‌ും അവസാന വർഷ വിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്. ഇവർ CAT ൽ തിരഞ്ഞെട‌ുക്കപ്പെട്ടാൽ നിബന്ധനകളോടെ താത്കാലിക പ്രവേശനമാണ് ലഭിക്ക‌ുക.

അപേക്ഷ: www.iimcat.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

പ്രവേശനം: മികച്ച CAT സ്കോർ നിർബന്ധം. പഴയ അക്കാദമിക് പ്രകടനം, പ്രവൃത്തി പരിചയം എന്നിവ ക‌ൂടി പ്രവേശനത്തിന് മാനദണ്ഡമായേക്കാം.

ഓരോ ഐ.ഐ.എമ്മ‌ുകൾക്ക‌ും വിവിധ പ്രവേശന മാനദണ്ഡങ്ങളാണ‌ുള്ളത്. മാനദണ്ഡങ്ങൾ അതത് സ്ഥാപനങ്ങള‌ുടെ വെബ്സൈറ്റ് നോക്കി മനസ്സിലാക്കാവ‌ുന്നതാണ്.

പരീക്ഷ: പരീക്ഷയ്‌ക്ക് മ‌ൂന്ന് ഭാഗങ്ങളാണ‌ുണ്ടാവ‌ുക.

Section I: Verbal Ability and Reading Comprehension

Section II: Data Interpretation and Logical Reasoning

Section III: Quantitative Ability

ഓരോ സെക്ഷന‌ും 60 മിനിറ്റ് വീതം പരീക്ഷയ്‌ക്കാകെ 180 മിനിറ്റാണ‌ുണ്ടാവ‌ുക. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങള‌ും നേരിട്ട് ഉത്തരമെഴ‌ുതേണ്ട ചോദ്യങ്ങള‌ുമ‌ുണ്ടാക‌ും. പരീക്ഷയ‌ുടെ മാതൃക ഒക്ടോബർ 16 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്ക‌ും.

പരീക്ഷയ്‌ക്ക‌ുള്ള അഡ്‌മിറ്റ് കാർഡ് ഒക്ടോബർ 28 മ‌ുതൽ ഇതേ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.  നവംബർ 29 നാണ് പരീക്ഷ നടക്ക‌ുക. രാജ്യത്താകെ 156 നഗരങ്ങളിലായാണ് പരീക്ഷാ കേന്ദ്രങ്ങൾ.

ഫീസ്: 2000 ര‌ൂപയാണ് രജിസ്ട്രേഷൻ ഫീസ്, എസ്.സി., എസ്.ടി., വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 1000 ര‌ൂപയാണ് ഫീസ്.

ഫീസിളവിന് അർഹരായവർ അപേക്ഷാ സമർപ്പണ വേളയിൽ എസ്.സി. / എസ്.ടി. / ഭിന്നശേഷി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

അപേക്ഷ സമർപ്പിക്ക‌ുവാന‌ുള്ള അവസാന തീയതി: 16-09-2020