കേന്ദ്രസർക്കാരിന്
കീഴിലുള്ള വിവിധ പൊലീസ് സേനകളിലെ സബ് ഇൻസ്പെകടർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ്
സിലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വനിതകൾക്കും
അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കുവാനാകില്ല.
ആകെ ഒഴിവുകൾ: 1564
സെൻട്രൽ
ആംഡ് പൊലീസ് ഫോഴ്‌സുകളിൽ 1395
ഡൽഹി
പൊലീസിൽ: 169
സി.ആർ.പി.എഫ്.,
ബി.എസ്.എഫ്., ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്., എസ്.എസ്.ബി. എന്നീ കേന്ദ്രപൊലീസ് സേനകളിലേക്കാണ്
അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രായം: 01-01-2021
ന് 20 – 25. (അപേക്ഷകർ 02-01-1996 നു മുൻപോ 01-01-2001 നു ശേഷമോ ജനിച്ചവരാകരുത്.)
വയസ്സിളവ്: എസ്.സി.
എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും വിമുക്തഭടന്മാർക്ക്
നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവുകളുണ്ട്.
ഡൽഹി
പൊലീസിലെ ഒഴിവുകളിലേക്ക് വിധവകൾക്കും നിയമാനുസൃതം വിവാഹമോചനം നേടിയ പുനർവിവാഹം
ചെയ്യാത്ത സ്‌ത്രീകൾക്കും 35 വയസ്സു വരെ അപേക്ഷിക്കാം. (എസ്.സി. എസ്.ടി വിഭാഗത്തിന്
40 വയസ്സു വരേയും അപേക്ഷിക്കാവുന്നതാണ്.)
ശമ്പളം: 35,400
-1,12,400 രൂപ
യോഗ്യത: ബിരുദം.
ഡൽഹി പൊലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർക്ക് സാധുവായ മോട്ടോർ സൈക്കിൾ, കാർ
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത
ഉയരം
പുരുഷൻ
- 170 സെ.മീ. (എസ്.സി വിഭാഗക്കാർക്ക് 162.5 സെ.മീ)
വനിത
– 157 സെ.മീ (എസ്.ടി വിഭാഗക്കാർക്ക് 154 സെ.മീ)
പുരുഷന്മാർക്ക്
80 സെ.മീ നെഞ്ചളവ് ഉണ്ടായിരിക്കണം. വികസിപ്പിക്കുമ്പോൾ 5 സെ.മീ വർദ്ധിക്കണം. എസ്.ടി
വിഭാഗക്കാർക്ക് 77 സെ.മീ മതിയാകും. വികസിപ്പിക്കുമ്പോൾ 5. സെ. മീ വർദ്ധിക്കണം.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ,
ശാരീരിക ക്ഷമതാ പരിശോധന, മെഡിക്കൽ ടെസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്
നടക്കുക.
പരീക്ഷ: സെപ്‌റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയായിരിക്കും ആദ്യ ഘട്ട പരീക്ഷ നടക്കുക. 2021 മാർച്ച് ഒന്നിനായിരിക്കും രണ്ടാം ഘട്ട പരീക്ഷ. പരീക്ഷയിൽ തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
പരീക്ഷ: സെപ്‌റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയായിരിക്കും ആദ്യ ഘട്ട പരീക്ഷ നടക്കുക. 2021 മാർച്ച് ഒന്നിനായിരിക്കും രണ്ടാം ഘട്ട പരീക്ഷ. പരീക്ഷയിൽ തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
പരീക്ഷാ സിലബസ് ഉൾപ്പെടെയുള്ള വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ
ലഭ്യമാണ്.
ശാരീരിക ക്ഷമതാ പരിശോധന
പുരുഷൻ:
100 മീറ്റർ ഓട്ടം – 16 സെക്കൻഡിൽ
1.6
കി. മീ ഓട്ടം – 6.5 മിനിറ്റ്
ലോങ്
ജംപ് - 3.65 മീറ്റർ
ഹൈ
ജംപ് -1.2 മീറ്റർ
ഷോട്ട്
പുട്ട് – 4.5 മീറ്റർ
വനിത:
100 മീറ്റർ ഓട്ടം – 18 സെക്കന്റ്
800
മീറ്റർ ഓട്ടം – 4 മിനിറ്റ്
ലോങ്
ജംപ് -2.7 മീറ്റർ
ഹൈ
ജംപ് - 0.9 മീറ്റർ
അപേക്ഷകർക്ക്
കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, വെരിക്കോസ് വെയിൻ, പരന്ന പാദം, കോങ്കണ്ണ് എന്നിവ
ഉണ്ടായിരിക്കരുത്. മികച്ച കാഴ്‌ച ശക്തിയുണ്ടായിരിക്കണം.
പരീക്ഷാ കേന്ദ്രങ്ങൾ: കേരളത്തിൽ തിരുവനന്തപുരം,
കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
ഫീസ്: 100 രൂപ.
വനിതകൾ, എസ്.സി, എസ്.ടി വിഭാഗക്കാർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ: www.ssc.nic.in എന്ന വെബ്സൈറ്റ് വഴി വൺ
ടൈം രജിസ്ട്രേഷൻ നടത്തിയശേഷം വേണം അപേക്ഷിക്കാൻ. വൺടൈം രജിസ്ട്രേഷൻ സമയത്ത്
ഉദ്യോഗാർഥിയുടെ ഫോട്ടോയും (20-50 കെ.ബി.) ഒപ്പും (10-20 കെ.ബി) അപ്‌ലോഡ് ചെയ്യണം.
രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.
വൺടൈം രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും സൂക്ഷിച്ച്
വയ്‌ക്കണം.
എസ്.എസ്.സി.
വെബ്സൈറ്റിൽ മുൻപ് വൺടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് ലഭ്യമായ രജിസ്ട്രേഷൻ
നമ്പറും പാസ്സ്‌വേഡും ഉപയോഗിച്ച് നേരിട്ട് വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത് അപേക്ഷ
സമർപ്പിക്കാവുന്നതാണ്.
ഓൺലൈൻ
അപേക്ഷയുടെ പ്രിൻറൌട്ട് തപാലിൽ അയയ്ക്കേണ്ടതില്ല. ഒന്നിൽ കുടുതൽ അപേക്ഷകൾ അയക്കരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-07-2020