എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ച‌ു. 4,17,101 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.82. കഴിഞ്ഞ വർഷത്തേക്കാൾ 0.71 ശതമാനം വർധന. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 41,906 പേർ. ക‌ുട്ടനാട് വിദ്യാഭ്യാസജില്ലയിൽ ന‌ൂറ‌ുശതമാനം വിജയം. 1837 സർക്കാർ, എയ്‌ഡഡ്, അൺ‌എയ്‌ഡഡ് സ്‌ക‌ൂള‌ുകള്‍ സമ്പ‌ൂർണ്ണവിജയം കരസ്ഥമാക്കി. 637 സർക്കാർ സ്‌ക‌ൂള‌ുകള്‍ക് 100 % വിജയം.
ടി.എച്ച്.എസ്.എൽ.സി , എ.എച്ച്.എസ്.എൽ.സി, ഹിയറിംഗ് ഇം‌പയേഡ് എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലങ്ങള‌ും പ്രസിദ്ധീകരിച്ച‌ു.

പരീക്ഷാഫലങ്ങൾ ലഭിക്ക‌ുന്ന വെബ്സൈറ്റ‌ുകള്‍: 

എസ്എസ്എൽസി (എച്ച്ഐ) ഫലം–  www.sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം– www.thslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി ഫലം– www.thslcexam.kerala.gov.in
എഎച്ച്എസ്എൽസി റിസൾട്ട്  www.ahslcexam.kerala.gov.in

ഫലം ലഭിക്ക‌ുന്ന മൊബൈൽ ആപ്പ‌ുകള്‍: prd live, Saphalam 2020