ലോക്ഡൌൺ കാരണം നിലച്ച എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ട‌ു പരീക്ഷകൾ മെയ് 21 ന് ആരംഭിച്ച് 29 ന് പ‌ൂർത്തീകരിക്ക‌ുമെന്ന‌ും ആയതിന‌ുള്ള ക്രമീകരണം നടത്ത‌ുകയാണെന്ന‌ും മ‌ുഖ്യമന്ത്രി. മ‌ുൻപ് പ‌ൂർത്തിയാക്കിയ പരീക്ഷകള‌ുടെ മ‌ൂല്യനിർണ്ണയം മെയ് 13 ന് ത‌ുടങ്ങ‌ും.
പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ആരംഭിച്ചത് പ‌ൂർത്തിയാക്ക‌ും.
ക‌ുട്ടികൾക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്‌സ് ചാനലില‌ൂടെ നടത്ത‌ും. കേബിൾ, ഡി ടി എച്ച് ചാനല‌ുകൾക്ക് പ‌ുറമേ വെബ്സൈറ്റില‌ും മൊബൈലില‌ും ലഭ്യമാക്ക‌ും. ഈ സൌകര്യങ്ങൾ ഇല്ലാത്ത ക‌ുട്ടികൾക്ക് പ്രത്യേക സംവിധാനങ്ങൾ ഒര‌ുക്ക‌ും.