കേരള സംസ്ഥാന സഹകരണ ജീവനക്കാര‌ുടെ പെൻഷൻ ബോർഡിൽ വിവിധ തസ്‌തികകളിലെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. തപാൽ മ‌ുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

തസ്‌തികകൾ
സിസ്റ്റം അഡിമിനിസ്ട്രേറ്റർ
യോഗ്യത: കം‌പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ബി.ടെക് അല്ലെങ്കിൽ എം.സി.എ. മ‌ൂന്ന് വർഷത്തെ പ്രവൃത്തി പരിചയവ‌ും വേണം.
ഒഴിവ‌ുകൾ:1
പ്രായപരിധി: 18 – 37 വയസ്സ്
ശമ്പളം: 27800 – 59400 ര‌ൂപ

ലോവർ ഡിവിഷൻ ക്ലർക്ക്
യോഗ്യത: ബി.കോം കോ ഓപ്പറേഷൻ അല്ലെങ്കിൽ ബിര‌ുദവ‌ും ജെ.ഡി.സി/എച്ച്.ഡി.സി. കം‌പ്യൂട്ടർ പരിജ്ഞാനവ‌ും ഉണ്ടായിരിക്കണം.
ഒഴിവ‌ുകൾ: 5
പ്രായപരിധി: 18 – 37 വയസ്സ്
ശമ്പളം: 18000 – 41500 ര‌ൂപ


ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ (ഭിന്നശേഷിക്കാർക്ക് സംവരണം)
യോഗ്യത: ബിര‌ുദവ‌ും ഡി.സി.എ യ‌ും
ഒഴിവ‌ുകൾ: 1
പ്രായപരിധി: 18 – 37 വയസ്സ്   
ശമ്പളം: 18000 – 41500 ര‌ൂപ


അറ്റൻഡർ
യോഗ്യത: ഏഴാം ക്ലാസ്സ് വിജയം
ഒഴിവ‌ുകൾ: 2
പ്രായപരിധി: 18 – 37 വയസ്സ്
ശമ്പളം: 17000 – 37500 ര‌ൂപ

വയസ്സിളവ്: ലോവർ ഡിവിഷൻ ക്ലർക്ക്, ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ, അറ്റൻഡർ എന്നീ പോസ്റ്റ‌ുകൾക്ക് ഒ.ബി.സിക്കാർക്ക് മ‌ൂന്ന് വർഷവ‌ും, എസ്.സി/എസ്.ടി ക്കാർക്ക് അഞ്ച് വർഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്ക‌ും.

അപേക്ഷാ ഫീസ്: 300 ര‌ൂപ. എസ്.സി/എസ്.ടി. വിഭാഗത്തിന് 150 ര‌ൂപ.
Additiolal Registrar/Secretary. Kerala State Co-operative Employees Pension Board എന്ന പേരിൽ മാറാവ‌ുന്ന ഡിമാന്റ് ഡ്രാഫ്റ്റായാണ് ഫീസടയ്‌ക്കേണ്ടത്.
അപേക്ഷ: www.kscepb.com എന്ന വെബ്സൈറ്റിൽ വിശദാംശങ്ങള‌ും അപേക്ഷാ ഫോമ‌ും നൽ‌കിയിട്ട‌ുണ്ട്.  അപേക്ഷാ ഫോം പ‌ൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി, വികലാംഗത്വം (ബാധകമായവർക്ക്) എന്നിവ തെളിയിക്ക‌ുന്ന സ്വയം സാക്ഷ്യപ്പെട‌ുത്തിയ സർട്ടിഫിക്കറ്റ‌ുകൾ സഹിതം  Additional Registrar/Secretary Kerala State Co-operative Employees Pension Board. Kala Nivas. T.C. 211156^157. PB. No. 85, Near Ayurveda College, Thiruvananthapuram - 695 001, Phone : 041 1 - 247 5681 എന്ന വിലാസത്തിൽ അയയ്‌ക്ക‌ുക.
അപേക്ഷയോടൊപ്പം 5 ര‌ൂപ സ്റ്റാമ്പ് ഒട്ടിച്ച
അപേക്ഷ അയക്ക‌ുന്ന കവറിന് പ‌ുറത്ത് അപേക്ഷിക്ക‌ുന്ന തസ്‌തികയ‌ുടെ പേര് രേഖപ്പെട‌ുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 20-05-2020