യ‌ൂണിവേഴ്‌സിറ്റി  ഗ്രാന്റ്സ് കമ്മീഷൻ മാനവിക വിഷയങ്ങളിൽ നടത്ത‌ുന്ന ജ‌ൂനിയർ റിസർ ഫെലോഷിപ്പിന‌ും (JRF) ലക്ചർഷിപ്പിന‌ുമ‌ുള്ള നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന് (NET) ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ജ‌ൂൺ 2020 ന‌ുള്ള വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്ക‌ുന്നത്. 101 മാനവിക വിഷയങ്ങളിലായ‌ുള്ള യ‌ു.ജി.സി.നെറ്റ് പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നടത്ത‌ുന്നത്. ലക്ചർഷിപ്പിന് മാത്രമായോ ജ‌ൂനിയർ റിസർച്ച് ഫെലോഷിപ്പോട‌ു ക‌ൂടിയ ലക്ചർഷിപ്പിനോ അപേക്ഷിക്കാം.
യോഗ്യത: ക‌ുറഞ്ഞത് 55 ശതമാനം മാർക്കെങ്കില‌ും നേടിയിട്ട‌ുള്ള ബിര‌ുദാനന്തരബിര‌ുദം / തത്ത‌ുല്യം. (എസ്.സി/എസ്.ടി./പി.ഡബ്ല്യു.ഡി/ഭിന്നലിംഗ/ഒ.ബി.സി നോൺ‌ക്രീമിലേയർ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.) അവസാന വർഷ ബിര‌ുദാനന്തര ബിര‌ുദം/ തത്ത‌ുല്യ പരീക്ഷ എഴ‌ുത‌ുന്നവർക്ക് അപേക്ഷിക്കാവ‌ുന്നതാണ്.
ഇവർ നിശ്ചിതശതമാനം മാർക്കോടെ യോഗ്യതാപരീക്ഷ വിജയിക്കണം.
1991 സെപ്തംബർ 19 ന് മ‌ുൻപ് 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ് ബിര‌ുദം നേടിയ പി.എച്ച്.ഡി.ക്കാർക്ക‌ും അപേക്ഷിക്കാം.

പ്രായം: ജ‌ൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്ക‌ുന്നവർക്ക‌ുള്ള ഉയർന്ന പ്രായപരിധി 30 വയസ്സ് (2020 ജ‌ൂൺ 1 അടിസ്ഥാനമാക്കി)
എസ്.സി./എസ്.ടി.ഒ.ബി.സി നോൺ ക്രീ‍മിലേയർ, വനിതകൾ, പി.ഡബ്ല്യു.ഡി, ഭിന്നലിംഗ വിഭാഗക്കാർ എന്നിവർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
ലക്ചർഷിപ്പിന് മാത്രമായി അപേക്ഷിക്ക‌ുന്നവർക്ക് ഉയർന്ന പ്രായപരിധിയില്ല.
പരീക്ഷ: രണ്ട് പാർട്ട‌ുകളായാണ് പരീക്ഷ. മ‌ൂന്ന് മണിക്ക‌ൂർ വീതമാണ് പരീക്ഷാദൈർഘ്യം. ആകെ 200 മാർക്ക‌ുള്ള പരീക്ഷകളിൽ നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. വിശദമായ സിലബസ് വെബ്സൈറ്റില‌ുണ്ട്.
പരീക്ഷാകേന്ദ്രം: കേരളത്തിൽ വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളില‌ും പരീക്ഷാ കേന്ദ്രങ്ങള‌ുണ്ട്. അപേക്ഷാ സമർപ്പണവേളയിൽ അപേക്ഷാർത്ഥിക്ക് പരീക്ഷാ കേന്ദ്രം തിരഞ്ഞെട‌ുക്കാവ‌ുന്നതാണ്.
അപേക്ഷാ ഫീസ്: 1000 ര‌ൂപ. ജനറൽ ഇ.ഡബ്ല്യു.എസ്., ഒ.ബി.സി നോൺ ക്രീമിലേയർ, വിഭാഗക്കാർക്ക് – 500 ര‌ൂപ. എസ്.സി., എസ്.ടി/പി.ഡബ്ല്യു.ഡി./ഭിന്നലിംഗ വിഭാഗക്കാർക്ക് 250 ര‌ൂപ. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷ: www.ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ്  അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷാർത്ഥിയ‌ുടെ നിർദ്ദിഷ്‌ട അളവില‌ുള്ള പാസ്സ്പോർട്ട്സൈസ് ഫോട്ടോ, ഒപ്പ്, എന്നിവ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷയ‌ുടെ പ്രിന്റൌട്ടെട‌ുത്ത് സ‌ൂക്ഷിക്കണം
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 16-05-2020