തിര‌ുവനന്തപ‌ുരം  കൊച്ച‌ുവേളിയിൽ പ്രവർത്തിക്ക‌ുന്ന ട്രാവൻ‌ക‌ൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സിൽ വർക്ക് അസിസ്റ്റന്റ് ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 
പ‌ുര‌ുഷന്മാർക്ക് മാത്രമേ അപേക്ഷിക്ക‌ുവാനാക‌ൂ.
മ‌ുൻവി‌ജ്ഞാപനപ്രകാരം ഇതേ തസ്‌തികകളിലേക്ക് തപാൽ മ‌ുഖേനയോ, നേരിട്ടോ അപേക്ഷ സമർപ്പിച്ചിട്ട‌ുള്ള ഉദ്യോഗാർത്ഥികള‌ും പ‌ുതിയ വിജ്ഞാപനപ്രകാരം വീണ്ട‌ും ഓൺലൈനായി അപേക്ഷ നൽ‌കേണ്ടതാണ്.

ആകെ ഒഴിവ‌ുകൾ: 80
തസ്‌തികകൾ
1. വർക്ക് അസിസ്റ്റന്റ് (പ്രൊഡക്ഷൻ)
ഒഴിവ‌ുകൾ: 47
യോഗ്യത: കെമിസ്‌ട്രി ഒര‌ു വിഷയമായ‌ുള്ള പ്ലസ്‌ട‌ു / പ്രീഡിഗ്രി വിജയിച്ചിരിക്കണം. അല്ലെങ്കിൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീമിന്റെ കീഴില‌ുള്ള അറ്റൻഡന്റ് ഓപ്പറേറ്റർ ട്രേഡിൽ NAC യോഗ്യത നേടിയിരിക്കണം.
2. വർക്ക് അസിസ്റ്റന്റ് (ഫിറ്റർ)
ഒഴിവ‌ുകൾ: 15
യോഗ്യത: ഫിറ്റർ ട്രേഡിൽ നേടിയ ഐ.ടി.ഐ സർട്ടിഫിക്കറ്റ്
3. വർക്ക് അസിസ്റ്റന്റ് (വെൽഡർ)
ഒഴിവ‌ുകൾ: 1
യോഗ്യത: വെൽഡർ ട്രേഡിൽ നേടിയ ഐ.ടി.ഐ സർട്ടിഫിക്കറ്റ്
4. വർക്ക് അസിസ്റ്റന്റ് (ഇലക്‌‌ട്രീഷ്യൻ)
ഒഴിവ‌ുകൾ: 7
യോഗ്യത: ഇലക്‌ട്രീഷ്യൻ ട്രേഡിൽ നേടിയ ഐ.ടി.ഐ സർട്ടിഫിക്കറ്റ്
5. വർക്ക് അസിസ്റ്റന്റ് (ഇൻസ്‌ട്ര‌ുമെന്റേഷൻ)
ഒഴിവ‌ുകൾ: 2
യോഗ്യത: ഇൻട്ര‌ുമെന്റ് മെക്കാനിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ട്രേഡിൽ നേടിയ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്
6. വർക്ക് അസിസ്റ്റന്റ് (സാനിറ്ററി പ്ലംബർ)
ഒഴിവ‌ുകൾ: 1
യോഗ്യത: പ്ലംബർ ട്രേഡിൽ നേടിയ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്
7. വർക്ക് അസിസ്റ്റന്റ് (ലെഡ് ലൈനർ)
ഒഴിവ‌ുകൾ: 2
യോഗ്യത: വെൽഡർ ട്രേഡിൽ നേടിയ ഐ.ടി.ഐ സർട്ടിഫിക്കറ്റ്
8. വർക്ക് അസിസ്റ്റന്റ് (ബ്രിക്ക് ലെയർ)
ഒഴിവ‌ുകൾ: 1
യോഗ്യത: എസ്.എസ്.എൽ.സി/ ജെ.ടി.എസ്.സി
9. വർക്ക് അസിസ്റ്റന്റ് (റിഗ്ഗർ)
ഒഴിവ‌ുകൾ: 4
യോഗ്യത: എസ്.എസ്.എൽ.സി/ ജെ.ടി.എസ്.സി

പ്രായപരിധി: 01-01-2020 ന് 18 – 36 . പട്ടികജാതി, പട്ടികവർഗ്ഗം, ഒ.ബി.സി, വിമ‌ുക്തഭടന്മാർ, വികലാംഗർ എന്നീ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
അപേക്ഷാ ഫീസ്: 400 ര‌ൂപ. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല.
ഒന്നിൽ ക‌ൂട‌ുതൽ തസ്‌തികകളിലേക്ക് അപേക്ഷ സമർപ്പിക്ക‌ുന്നവർ ഓരോ തസ്‌തികകളിലേക്ക‌ും പ്രത്യേകം ഫീസടയ്‌ക്കേണ്ടതാണ്. ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.

തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത‌ു പരീക്ഷ, പ്രായോഗിക പരീക്ഷ (ബാധകമായവർക്ക് മാത്രം), അഭിമ‌ുഖം, എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.

അപേക്ഷാ സമർപ്പണ വേളയിൽ, പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്,  വയസ് തെളിയിക്ക‌ുന്നതിനായി എസ്.എസ്.എൽ.സി/തത്ത‌ുല്യം സർട്ടിഫിക്കറ്റിന്റെ കോപ്പി., വിദ്യാഭ്യാസയോഗതകള‌ുടെ സർട്ടിഫിക്കറ്റ‌ും മാർക്ക് ഷീ‍റ്റ‌ും, സംവരണവിഭാഗക്കാ‍ർ കമ്മ്യൂണിറ്റി / നോൺക്രീമിലേയർ സർട്ടിഫിക്കറ്റ് (സ്വയം സാക്ഷ്യപ്പെട‌ുത്തിയത്), ഐ.ഡി പ്ര‌ൂഫ് കോപ്പി (ആധാർ/വോട്ടർ ഐഡി) എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

പ‌ൂർണ്ണമായ വിജ്ഞാപനത്തിന‌ും അപേക്ഷ സമർപ്പിക്ക‌ുവാന‌ും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.travancoretitanium.com
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 10-04-2020
(കോവിഡ് 19 വ്യാപന സാഹചര്യത്തില്‍ അവസാന തീയതി നീട്ട‌ുവാന്‍ സാധ്യതയ‌ുണ്ട്)