ആരോഗ്യവക‌ുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ നിയനത്തിന് ഇത്തവണ അഭിമ‌ുഖം ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്ക‌ും. ലബോറട്ടറി ടെക്‌നീഷൻ തസ്‌തികയിലേക്ക് ഏപ്രിൽ 15 മ‌ുതൽ ജില്ലാതലത്തിൽ അഭിമ‌ുഖത്തിനായി ഉദ്യോഗാർത്ഥികളെ പി.എസ്.സി ക്ഷണിച്ചിര‌ുന്ന‌ു. ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ അഭിമ‌ുഖം നീണ്ട‌ുപോകാൻ സാദ്ധ്യതയുള്ളതിനാലാണ് അഭിമ‌ുഖം ഇത്തവണ ഒഴിവാക്കിയത്. ഒ.എം.ആർ. പരീക്ഷയ‌ുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്ക‌ും റാങ്ക് പട്ടിക തയ്യാറാക്ക‌ുക.    
മെഡിക്കൽ വിദ്യാഭ്യാസവക‌ുപ്പിലെ ജ‌ൂനിയർ ലാബ് അസിസ്റ്റന്റിന്റെ നിയമനവ‌ും ഉടൻ നടപ്പിലാക്കാൻ പി.എസ്.സി യോഗം തീര‌ുമാനിച്ചു.