ലോക്ക് ഡൌൺ സാഹചര്യത്തിൽ ദേശീയ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ
നീറ്റ് കേന്ദ്ര മാനവശേഷി മന്ത്രാലയം മാറ്റി വച്ചു.
മെയ് ആദ്യവാരം നടത്താനായിരുന്നു മുൻനിശ്ചയിച്ചിരുന്നത്.
പിന്നീട് മെയ് അവസാന വാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷാതീയതി പിന്നീട്
അറിയിക്കും. മാർച്ച് 27 ന് അഡ്‌മിറ്റ് കാർഡ് നൽകുമെന്നും അറിയിപ്പുണ്ടായിരുന്നു.
ഇനി ഏപ്രിൽ 15 ന് ശേഷമായിരിക്കും അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയെന്ന്
നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. വിവരങ്ങൾക്കായി www.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.