കേരള പി.എസ്.സി ഏപ്രിൽ 30 വരെ നടത്താനിര‌ുന്ന ഒ.എം.ആർ പരീക്ഷകൾ, വക‌ുപ്പ‌ുതല പരീക്ഷകള്‍, കായികക്ഷമതാ പരീക്ഷകൾ, അഭിമ‌ുഖങ്ങൾ എന്നിവ മാറ്റിവച്ച‌ു. പ‌ുതിയ തീയതികൾ പിന്നീട് അറിയിക്ക‌ും. 
പ്രമാണ പരിശോധനകള‌ും സര്‍വ്വീസ് വെരിഫിക്കേഷന‌ും മറ്റൊരറിയിപ്പ‌ുണ്ടാക‌ുന്നത് വരെ മാറ്റിവച്ചിട്ട‌ുണ്ട്. 
പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യാന‌ുള്ള സമയപരിധിയ‌ും ദീര്‍ഘിപ്പിച്ചിട്ട‌ുണ്ട്. ഇതിന‌ുള്ള സമയപരിധി പിന്നീട് അറിയിക്ക‌ും.
അഭിമ‌ുഖത്തിന്റെ കലണ്ടർ പ‌ുത‌ുക്കി പ്രസിദ്ധീകരിക്കാന‌ും കമ്മീഷൻ യോഗം തീര‌ുമാനിച്ച‌ു.