രാജ്യത്ത്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്‌ഡൌൺ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ കേരള
പി.എസ്.സി മേയ് മുപ്പത് വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു.
ഏപ്രിൽ
16 മുതൽ മേയ് 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഒ.എം.ആർ/ ഓൺലൈൻ /ഡിക്ടേഷൻ /
എഴുത്തുപരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സ്ഥലം
സമയം എന്നിവ പുതിയ തീയതിയോടൊപ്പം അറിയിക്കുന്നതായിരിക്കും.