സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക‌ുകളിലേയ‌ും പ്രാഥമിക സഹകരണസംഘങ്ങളിലേയ‌ും ജ‌ൂനിയർ ക്ലർക്ക്/കാഷ്യർ ഒഴിവ‌ുകളിലേക്ക് സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ച‌ു.

ആകെ ഒഴിവ‌ുകൾ: 194
തിര‌ുവനന്തപ‌ുരം – 7, കൊല്ലം – 8, പത്തനം‌തിട്ട – 9, ആലപ്പ‌ുഴ -3, കോട്ടയം – 34, ഇട‌ുക്കി – 5, എറണാക‌ുളം – 36, തൃശ്ശ‌ൂർ - 38, പാലക്കാട് – 1, മലപ്പ‌ുറം – 14, കോഴിക്കോട് – 12, വയനാട് – 6, കണ്ണ‌ൂർ - 17, കാസർ കോട് – 5 എന്നിങ്ങനെയാണ് ഓരോ ജില്ലയില‌ുമ‌ുള്ള ഒഴിവ‌ുകൾ.

പ്രായം: 18 – 40 വയസ്സ് (01-01-2020- ൽ)
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ച് വർഷവ‌ും ഒ.ബി.സിക്കാർക്ക‌ും വിമ‌ുക്തഭടന്മാർക്ക‌ും മ‌ൂന്ന് വർഷവ‌ും അംഗപരിമിതർക്ക് പത്ത് വർഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്ക‌ും.

യോഗ്യത: എസ്.എസ്.എൽ.സി/തത്ത‌ുല്യയോഗ്യതയ‌ും സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജ‌ൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാനയോഗ്യതയായിരിക്ക‌ും.
അല്ലെങ്കിൽ കോ-ഓപ്പറേഷൻ ഐച്ഛികവിഷമായെട‌ുത്തിട്ട‌ുള്ള ബി.കോം ബിര‌ുദം.
അല്ലെങ്കിൽ ഏതെങ്കില‌ും അംഗീകൃത ബിര‌ുദവ‌ും സഹകരണ ഹയർ ഡിപ്ലോമയ‌ും
അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയ‌ുടെ ബി.എസ്.സി (സഹകരണം & ബാങ്കിങ്ങ്)
തിരഞ്ഞെട‌ുപ്പ്: പരീക്ഷാബോർഡ് നടത്ത‌ുന്ന എഴ‌ുത്ത‌ു പരീക്ഷയ‌ുടേയ‌ും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്ത‌ുന്ന അഭിമ‌ുഖത്തിന്റേയ‌ും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽ‌ക‌ുന്ന ലിസ്റ്റിൽ നിന്ന് സംഘങ്ങൾ തയ്യാറാക്ക‌ുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്ക‌ും നിയമനം നടക്ക‌ുക.

ഏതെങ്കില‌ും ഒര‌ു ബാങ്ക് / സംഘത്തിന്റെ പ്രവർത്തനപരിധിയിൽ വര‌ുന്ന ജില്ലയിൽ നിന്ന‌ുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രസ്ത്‌ത‌ുത സംഘത്തിലെ അഭിമ‌ുഖത്തിന് ലഭിക്കാവ‌ുന്ന പരമാവധി മാർക്കിന് പ‌ുറമേ അധിക ആന‌ുക‌ൂല്യമായി 5 മാർക്ക് ക‌ൂടി ലഭിക്ക‌ും.

അപേക്ഷാ ഫീസ്: ഒര‌ു ബാങ്ക്/ സംഘത്തിലേക്ക് അപേക്ഷിക്കാൻ 150 ര‌ൂപയാണ് ഫീസ് (എസ്.സി/എസ്.ടി വിഭാഗത്തിന് 50 ര‌ൂപ).
അധികമായി അപേക്ഷിക്ക‌ുന്ന ഓരോ ബാങ്ക്/ സംഘത്തിന‌ും‌ 50 ര‌ൂപ അധികമായി അടയ്‌ക്കണം.
അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ ബാങ്ക‌ുകളിൽ ചലാൻ വഴി നേരിട്ട് അടയ്‌ക്കാം. അതിനാവശ്യമ‌ുള്ള ചലാൻ വെബ്സൈറ്റിൽ നിന്ന് ലഭിക്ക‌ും. അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്ക‌ുകളിൽ നിന്ന് സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറി, തിര‌ുവനന്തപ‌ുരം എന്ന പേരിൽ ക്രോസ് ചെയ്‌ത സി.ടി.എസ്. പ്രകാരം മാറാവ‌ുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എട‌ുത്താല‌ും മതി.
ഒന്നിൽ ക‌ൂട‌ുതൽ ബാങ്ക്/സംഘത്തിലേക്ക് അപേക്ഷ സമർപ്പിക്ക‌ുന്നതിന് ഒര‌ു അപേക്ഷാ ഫോമ‌ും ഒര‌ു ചെലാൻ/ ഡിമാന്റ് ഡ്രാഫ്റ്റ‌ും മതി.
വിജ്ഞാപന തീയതിക്ക് ശേഷം എട‌ുക്ക‌ുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ പരിഗണിക്ക‌ുകയ‌ുള്ള‌ൂ.

അപേക്ഷാ ഫോമിൽ സ്വന്തം ജില്ല രേഖപ്പെട‌ുത്തേണ്ടത‌ും, അഭിമ‌ുഖ സമയത്ത് ബന്ധപ്പെട്ട അധികാരികളിൽ നിന്ന‌ുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത‌ുമാണ്.
അപേക്ഷകന് വേണമെങ്കിൽ ഒന്നിൽ ക‌ൂട‌ുതൽ ബാങ്ക്/ സംഘങ്ങളിലേക്ക് അപേക്ഷിക്കാം
അപേക്ഷാ ഫോം മാതൃകയ‌ും ചെലാന‌ും വെബ്സൈറ്റിൽ നിന്ന് ലഭിക്ക‌ും.
അപേക്ഷ സമർപ്പിക്ക‌ുന്ന കവറിന‌ു മ‌ുകളിൽ അപേക്ഷിക്ക‌ുന്ന തസ്‌തിക വ്യക്തമായി രേഖപ്പെട‌ുത്തിയിരിക്കണം. വിശദാംശങ്ങളടങ്ങിയ വിജ്ഞാപനവ‌ും അപേക്ഷാ ഫോമ‌ും www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്ക‌ും.

അപേക്ഷയ‌ും അന‌ുബന്ധ രേഖകള‌ും ലഭിക്കേണ്ട അവസാന തീയതി: 30-05-2020
അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്‌ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിര‌ുവനന്തപ‌ുരം – 695001. ഫോൺ നമ്പർ: 0471-2468690, 2468670