പാലക്കാട് പ്രവർത്തിക്ക‌ുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്‌തികകളിലെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

തസ്‌തികകൾ

അസിസ്റ്റന്റ് രജിസ്ട്രാർ
ഒഴിവ‌ുകൾ: 1
യോഗ്യത: 55 ശതമാനം മാർക്കോടെ ബിര‌ുദാനന്തരബിര‌ുദം. മാനേജ്മെന്റ്/ഫിനാൻസ് ആൻഡ് അക്കൌണ്ട്സിൽ പ്രൊഫഷണൽ യോഗ്യത. കം‌പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ഓട്ടോമേഷൻ പരിജ്ഞാനം. എട്ട് വർഷത്തിൽ ക‌ുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.ഡെപ്യൂട്ടേഷൻ നിയമനവ‌ും പരിഗണിക്കപ്പെട‌ും.
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 56,100 - 1,77,500 ര‌ൂപ

ജ‌ൂനിയർ ടെക്നിക്കൽ സ‌ൂപ്രണ്ട്
ഒഴിവ‌ുകൾ: 2
യോഗ്യത: കം‌പ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ എൻ‌ജിനീയറിംഗിൽ ബി.ഇ./ബി.ടെക്./എം.എസ്.സി/എം.സി.എ. കം‌പ്യൂട്ടർ സയൻസ്. 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 35,400 - 1,12,400 ര‌ൂപ

ജ‌ൂനിയർ ടെക്നീഷ്യൻ
ഒഴിവ‌ുകൾ: 2
യോഗ്യത: ആദ്യത്തെ തസ്തികയിലേക്ക് 60 ശതമാനം മാർക്കോടെ കം‌പ്യൂട്ടർ സയൻസ് എൻ‌ജിനീയറിംഗ് ഡിപ്ലോമ/ബിര‌ുദം. അല്ലെങ്കിൽ പത്താം ക്ലാസ്സ‌ും രണ്ട‌ു വർഷത്തെ ഐ.ടി.ഐ.യ‌ും രണ്ട‌ു വർഷത്തെ പ്രവൃത്തി പരിചയവ‌ും.
രണ്ടാമത്തെ തസ്‌തികയിലേക്ക‌ുള്ള യോഗ്യത കെമി‌സ്ട്രി ബിര‌ുദം.
പ്രായപരിധി: 27 വയസ്സ്
ശമ്പളം: 21,700 - 69,100 ര‌ൂപ

ജ‌ൂനിയർ അസിസ്റ്റന്റ്
ഒഴിവ‌ുകൾ: 1
യോഗ്യത: 60 ശതമാനം മാർക്കോടെ ആർട്സ് / സയൻസ് / ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയത്തിൽ ബിര‌ുദം. കം‌പ്യൂട്ടർ പരിജ്ഞാനം വേണം.
പ്രായപരിധി:  27 വയസ്സ്
ശമ്പളം: 21,700 - 69,100 ര‌ൂപ

അപേക്ഷാ ഫീസ്: 100 ര‌ൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്. ഒന്നിലേറെ തസ്‌തികകളിലേക്ക് ഫീസ് ബാധകമായവർ പ്രത്യേകം ഫീസ് നൽ‌കണം.

അപേക്ഷ: www.iitpkd.ac.in എന്ന വെബ്സൈറ്റില‌ൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതേ വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം നൽ‌കിയിട്ട‌ുണ്ട്.  അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയ‌ുടെ പകർപ്പ്
The Registrar, IIT Palakkad, Ahalia Integrated Campus, kozhipara – 678557 എന്ന വിലാസത്തിൽ അയയ്‌ക്കണം. അയയ്‌ക്ക‌ുന്ന കവറിന് പ‌ുറത്ത് തസ്‌തികയ‌ുടെ പേര് രേഖപ്പെട‌ുത്തിയിരിക്കണം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 15
അപേക്ഷയ‌ുടെ പ്രിന്റൌട്ട് തപാൽ മാർഗ്ഗം ലഭിക്കേണ്ട അവസാന തീയതി: മെയ് 22