ശാസ്‌ത്രവിഷയങ്ങളിൽ കൌൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച‌ും (CSIR) യ‌ൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന‌ും സംയ‌ുക്തമായി നടത്ത‌ുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് – ജ‌ൂൺ 2020 ന് അപേക്ഷ ക്ഷണിച്ച‌ു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്ത‌ുക.

കെമിക്കൽ സയൻസസ്, എർത്ത് സയൻസസ്, അറ്റ്മോസ്‌ഫിയറിക് സയൻസ്, ഓഷ്യൻ സയൻസസ്, പ്ലാനെറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിൽ ജ‌ൂനിയർ റിസർക്വ്ഹ്ച് ഫെലോഷിപ്പിന‌ും (JRF) ലക്ചർഷിപ്പിന‌ുമ‌ുള്ള പരീക്ഷയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം. ലക്ചർഷിപ്പിന് മാത്രമായോ ജ‌ൂനിയർ റിസർച്ച് ഫെലോഷിപ്പോട‌ു ക‌ൂടിയ ലക്ചർഷിപ്പിനോ അപേക്ഷിക്കാവ‌ുന്നതാണ്.
യോഗ്യത: 55 ശതമാനം മാർക്കോടെ നാല‌ുവർഷ പ്രോഗ്രാം /ബി.ഇ/ബി.ടെക്./ബി.ഫാർമ./എം.ബി.ബി.എസ്/ഇന്റഗ്രേറ്റഡ് ബി.എസ്-എം.എസ്, എം.എസ്.സി/ തത്ത‌ുല്യം
എസ്.സി., എസ്.ടി, പി.എച്ച്., വി.എച്ച്. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാക‌ും.
മ‌ുകളിൽ സ‌ൂചിപ്പിച്ച വിഷയങ്ങളിൽ 10+2+3 മാതൃകയിൽ ബിര‌ുദം നേടിയവർക്ക‌ും എം.എസ്.സിക്ക് എൻ‌റോൾ ചെയ്തവർക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്. ഇവർ രണ്ട് വർഷത്തിന‌ുള്ളിൽ നിശ്ചിതശതമാനം മാർക്കോടെ യോഗ്യത നേടിയിരിക്കണം. ഇത്തരക്കാർ പഠിക്ക‌ുന്ന സ്ഥാപനത്തിലെ മേധാവിയിൽ നിന്ന് / വക‌ുപ്പ‌ു തല മേധാവിയിൽ നിന്ന‌ുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം.
55 ശതമാനം മാർക്കോടെ (എസ്.സി. എസ്.ടി, പി.എച്ച്.വി.എച്ച് വിഭാഗത്തിന് 50 ശതമാനം) ബി.എസ്.സി (ഓണേഴ്‌സ്)/ തത്ത‌ുല്യ യോഗ്യത നേടിയവർക്ക‌ും അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ്.- പി.എച്ച്.ഡി. പ്രോഗ്രാമിന് എൻ‌റോൾ ചെയ്‌തവർക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്.
1991 സെപ്‌തംബർ 11 ന് മ‌ുൻപ് 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ് ബിര‌ുദം നേടിയ പി.എച്ച്.ഡി.ക്കാർക്ക് ലക്ചർഷിപ്പിന് അപേക്ഷിക്കാവ‌ുന്നതാണ്.
പ്രായപരിധി: ജ‌ൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാൻ : 28 വയസ്സ് (2020 ജന‌ുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്ക‌ുക). സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്. ലക്ചർഷിപ്പിന് അപേക്ഷിക്ക‌ുന്നവർക്ക് ഉയർന്ന പ്രായപരിധിയില്ല.
പരീക്ഷ: മ‌ൂന്ന് പാർട്ട‌ുകളായാണ് പരീക്ഷ. മ‌ൂന്ന് മണിക്ക‌ൂർ വീതമാണ് പരീക്ഷാദൈർഘ്യം. ആകെ 200 മാർക്ക‌ുള്ള പരീക്ഷകളിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്ക‌ും. വിശദമായ സിലബസ് വെബ്സൈറ്റില‌ുണ്ട്.
പരീക്ഷാകേന്ദ്രം: കേരളത്തിൽ വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളില‌ും പരീക്ഷാ കേന്ദ്രങ്ങള‌ുണ്ട്. അപേക്ഷാ സമർപ്പണവേളയിൽ അപേക്ഷാർത്ഥിക്ക് പരീക്ഷാ കേന്ദ്രം തിരഞ്ഞെട‌ുക്കാവ‌ുന്നതാണ്.
അപേക്ഷാ ഫീസ്: 1000 ര‌ൂപ. ജനറൽ ഇ.ഡബ്ല്യു.എസ്., ഒ.ബി.സി നോൺ ക്രീമിലേയർ, വിഭാഗക്കാർക്ക് – 500 ര‌ൂപ. എസ്.സി., എസ്.ടി വിഭാഗത്തിന് 250 ര‌ൂപ. പി.ഡബ്ല്യു.ഡി വിഭാഗക്കാരെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ട‌ുണ്ട്. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷ: csirnet.nta.nic.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ്  അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷാർത്ഥിയ‌ുടെ നിർദ്ദിഷ്‌ട അളവില‌ുള്ള പാസ്സ്പോർട്ട്സൈസ് ഫോട്ടോ, ഒപ്പ്, എന്നിവ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷയ‌ുടെ പ്രിന്റൌട്ടെട‌ുത്ത് സ‌ൂക്ഷിക്കണം
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 15-05-2020