കൊല്ലം
ചവറയിൽ പ്രവർത്തിക്കുന്ന കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ വെയ്‌റ്റർ കം വെയർ
വാഷർ തസ്‌തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ: 2
യോഗ്യത: 4-)o ക്ലാസ്സ്
വിജയിച്ചിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് മലയാളം ഭാഷാ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
പ്രായപരിധി: 01-01-2020
ൽ 36 വയസ്സ് കഴിയാൻ പാടില്ല.
എസ്.സി,
എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്.
കെ.എം.എം.എൽ.
– ന്റെ സൈറ്റുകളിൽ നിന്ന് കുടി ഒഴിപ്പിക്കപ്പെട്ട ആളുകൾ, കെ.എം.എം.എൽ. – ന്റെ ആവശ്യത്തിലേക്കായി
ഏറ്റെടുക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥരായിരുന്നവർ, കെം.എം.എൽ.-ന്റെ സമീപ പഞ്ചായത്തുകളിൽ
ഉൾപ്പെട്ട കമ്പനിയുടെ കോൺട്രാക്ട് സൈറ്റുകളിൽ ജോലി ചെയ്‌തിട്ടുള്ളവർ അപ്രന്റീസ്
ആക്ട് പ്രകാരം കമ്പനിയിൽ അപ്രന്റീസ്‌ഷിപ്പ് കാലാവധി വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള
മുൻ അപ്രന്റിസുകൾ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെ
ഇളവുണ്ട്.
ശമ്പള സ്കെയിൽ: 12540 –
23770 രൂപ, ശമ്പളത്തിന് പുറമേ കോൺട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട്, മെഡിക്കൽ ആനുകൂല്യങ്ങൾ
എന്നിവയും ഉണ്ടാകും.
അപേക്ഷാ ഫീസ്: 300 രൂപ.
‘ദി കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്” എന്ന പേരിൽ ചവറയിൽ മാറാവുന്ന രീതിയിൽ
ഡി. ഡി. എടുത്ത് അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.
പട്ടികജാതി/ പട്ടിക വർഗ്ഗത്തിൽപെട്ട
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസില്ല. (പ്രസ്‌തുത വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ്
അപേക്ഷയോടൊപ്പം സമർപ്പിക്കണം.)
അപേക്ഷ: നിർദ്ദിഷ്‌ട
ഫോമിൽ പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷയോടൊപ്പം അടുത്തകാലത്തെടുത്ത പാസ്സ്പോർട്ട്
സൈസ് ഫോട്ടൊ ഒട്ടിച്ച്, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ‘ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ്
(പി ആന്റ് എ/ലീഗൽ), ദി കേരള മിനറൽസ് ആന്റ് മെറ്റൽസ്, പി. ബി. നമ്പർ - 4, ശങ്കരമംഗലം,
ചവറ, കൊല്ലം – 691583‘ എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് “ജൂനിയർ വെയിറ്റർ കം വെയർ വാഷർ തസ്തികയിലേക്കുള്ള
അപേക്ഷ” എന്ന് രേഖപ്പെടുത്തേണ്ടതാണ്.
പൂർണ്ണമായ വിജ്ഞാപനത്തിനും അപേക്ഷാ
ഫോമിനിനായും സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: kmml.com/ads_109.pdf
അപേക്ഷ പോസ്റ്റൽ മുഖാന്തിരം സ്വീകരിക്കുന്ന
അവസാന തീയതി: 20-03-2020