എസ്.ബി.ഐ. ജ‌ൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽ‌സ് / പരസ്യ നമ്പർ: CRPD/CR/2019-20/20) തസ്‌തികയിലേക്ക‌ുള്ള പരീക്ഷ ഫെബ്ര‌ുവരി 22,29, മാർച്ച് 1, 08 തീയതികളിൽ നടക്ക‌ും. 

ഓൺലൈനായാണ് പരീക്ഷ നടക്ക‌ുക. ഒബ്‌ജക്ടീവ് മാതൃകയിൽ 100 മാർക്കിന്റെ ചോദ്യങ്ങളാണ‌ുണ്ടാവ‌ുക. രാജ്യത്തെ വിവിധ എസ്.ബി.ഐ. ബാങ്ക് ശാഖകളിലെ എണ്ണായിരത്തോളം ഒഴിവ‌ുകളിലേക്കാണ് നിയമനം ഉണ്ടാവ‌ുക.

പ്രിലിമിനറി പരീക്ഷയ്‌ക്ക‌ുള്ള കാൾ ലെറ്റർ ഇപ്പോൾ വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് ലിങ്ക്: sbi.co.in/web/careers