കാസർകോട്ട‌ുള്ള കേന്ദ്ര സർവ്വകലാശാലയിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമ‌ുഖ്യത്തിൽ ഫെബ്ര‌ുവരി 16 ന് മെഗാ ജോബ് ഫെയർ സംഘടിപ്പിക്ക‌ുന്ന‌ു.
പെരിയ സർവ്വകലാശാലാ ക്യാമ്പസിലാണ് മേള.
വിവിധ കമ്പനികള‌ും സ്ഥാപനങ്ങള‌ും ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെട‌ുക്ക‌ും. 


താത്പര്യമ‌ുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

സംശയനിവാരണത്തിനായ‌ുള്ള ഫോൺ നമ്പറ‌ും ഇ-മെയില്‍ ഐ.ഡിയ‌ും വെബ്സൈറ്റിൽ ലഭിക്ക‌ും.
വിശദാംശങ്ങൾക്ക‌ും രജിസ്റ്റർ ചെയ്യ‌ുവാന‌ും സന്ദർശിക്ക‌ുക: www.cukerala.ac.in/mega-job-fair-at-central-university-of-kerala