കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിഭാവനം ചെയ്ത ഒറ്റത്തവണ രജിസ്ട്രേഷൻ 2012 ജന‌ുവരി 1 മ‌ുതൽ പ്രാബല്യത്തിൽ വന്ന‌ു. വിവിധ പി.എസ്.സി തസ്തികകളിലേക്ക് അപേക്ഷ അയയ്‌ക്ക‌ുവാൻ വൺ‌ടൈം രസ്ജിട്രേഷൻ ചെയ്താൽ മാത്രമേ സാധിക്ക‌ുകയുള്ളൂ.

വൺ‌ടൈം രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് ലഭ്യമാക‌ുന്ന യൂസർ ഐഡിയും പാസ്സ് വേഡ‌ും ഉപയോഗിച്ച് ഉദ്യോഗാർത്ഥി സ്വന്തം പ്രൊഫൈലിൽ കയറി നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്താണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് പ്രിന്റ് എട‌ുത്ത് സൂക്ഷിക്കാവ‌ുന്നതാണ്. യൂസർ ഐഡിയും പാസ്സ്‌വേഡ‌ും രേഖപ്പെട‌ുത്തി വയ്ക്കേണ്ടതും പാസ്സ്‌വേഡ് രഹസ്യമായി വയ്ക്കേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്.
 വൺ‌ടൈം രജിസ്ട്രേഷൻ ചെയ്ത‌തിന് ശേഷം അപേക്ഷ അയയ്‌ക്ക‌ുന്നതിന് മുൻപായി രജിസ്ട്രേഷൻ സ്ലിപ്പിലെ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കേണ്ടതാണ്.

അപേക്ഷ അയച്ചു കഴിഞ്ഞാൽ വൺ‌ടൈം രജിസ്ട്രേഷനിലെ പ്രാഥമിക വിവരങ്ങളിൽ (പേര്, മാതാപിതാക്കള‌ുടെ പേര്, ജനനതിയതി, ജാതി, നേറ്റീവ് വില്ലേജ്, താലൂക്ക്, etc) മാറ്റം വര‌ുത്ത‌ുവാൻ വെബ്സൈറ്റില‌ൂടെ സാദ്ധ്യമല്ല.


വിദ്യാഭ്യാസ യോഗ്യതകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് മുതലായവ പി.എസ്.സി ആ‍വശ്യപ്പെട‌ുമ്പോൾ ഹാജരാക്കിയാൽ മതിയാക‌ും.

 പി.എസ്.സി വൺ‌ടൈം രജിസ്ട്രേഷന് ആവശ്യമായ രേഖകൾ:-
1. ഒര‌ു പാസ്സ്പോർട്ട് സൈസ് ഫോട്ടൊ
2. ഒപ്പ്
3. മൊബൈൽ ഫോൺ നമ്പർ (നമ്പർ നൽ‌ക‌ുന്നവർക്ക് മാത്രമേ പി.എസ്.സിയുടെ എസ്.എം.എസ്. സേവനം ലഭ്യമാവ‌ുകയുള്ളൂ.) ഈ നമ്പർ വെരിഫൈ ചെയ്യേണ്ടതാണ്.
4. വിദ്യാഭ്യാസ യോഗ്യത തെളിയിക്ക‌ുന്ന സർട്ടിഫിക്കറ്റ‌ുകൾ
5. മറ്റ് സർട്ടിഫിക്കറ്റ‌ുകൾ (സ്പോർട്സ്, എൻ.സി.സി, കമ്പ്യൂട്ടർ പരിജ്‌ഞാനം മ‌ുതലായവ)
6. ഐ.ഡി പ്രൂഫ‌് (ആധാർ, പാൻ‌കാർഡ്, പാസ്സ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി.കാർഡ്, ബാങ്ക് പാസ്സ്ബുക്ക്,കണ്ടക്ടർ ലൈസൻസ്, സെൻ‌ട്രൽ ഗവ.എം‌പ്ലോയീ ഐഡി, എക്സ് സർവ്വീസ്മാൻ ഐഡി, വികലാംഗത്വ ഐ.ഡി, ബാർ കൌൺസിൽ ഐ.ഡി, സ്റ്റേറ്റ് എം‌പ്ലോയീസ് പെൻ‌ഷൻ കാർഡ് – ഇവയിൽ ഏതെങ്കില‌ും ഒന്ന്) 
(ആധാർ ഐ.ഡി പ്രൂഫായി ഉടന്‍ നിർബന്ധമാക്കാൻ സാധ്യതയുണ്ട്)

വൺ‌ടൈം രജിസ്ട്രേഷൻ ചെയ്യ‌ുവാന‌ും അപേക്ഷകൾ അയയ്‌ക്ക‌ുവാന‌ുമുള്ള കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ്: www.keralapsc.gov.in