2020 ലെ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ,
മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേനപരീക്ഷാ കമ്മീഷണർ അപേക്ഷ
ക്ഷണിച്ചു.
കോഴ്‌സുകൾ
മെഡിക്കൽ: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി), ബി.എ.എം.എസ്.
(ആയുവ്വേദം), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി)
മെഡിക്കൽ അനുബന്ധ
കോഴ്‌സുകൾ: ബി.എസ്.സി (ഓണേഴ്‌സ്) അഗ്രിക്കൾചർ, ബി.എസ്.സി
(ഓണേഴ്‌സ്) ഫോറസ്‌ട്രി, ബി.വി.എസ്.സി. & എ.എച്ച്. (വെറ്ററിനറി), ബാച്ചിലർ ഓഫ് ഫിഷറീസ്
സയൻസ്.
എൻജിനീയറിംഗ്: ബി.ടെക്.
ഫാർമസി: ബി.ഫാം.
ആർക്കിടെക്ചറിംഗ്: ബി.ആർക്ക്
പ്രവേശന രീതി
എൻജിനീയറിംഗ് കോഴ്‌സുകളിലെ പ്രവേശനം, എൻജിനീയറിംഗ് പ്രവേശനപ്പരീക്ഷയിലെ
രണ്ട് പേപ്പറിലേയും മൊത്തം മാർക്കും (പേപ്പർ 1- ഫിസിക്‌സ് & കെമിസ്‌ട്രി. പേപ്പർ
2 – മാത്തമാറ്റിക്‌സ്), പ് ളസ്‌ടൂ തലത്തിൽ അവസാന വർഷ പരീക്ഷയിലെ നിശ്ചിത വിഷയങ്ങളിലെ
മൊത്തം മാർക്കും (വിഷയങ്ങൾ - ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്) ഏകീകരിച്ച്
തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും.
ബി.ഫാം കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ, എൻജിനീയറിംഗ്
പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പർ (ഫിസിക്‌സ് & കെമിസ്‌ട്രി) ആയിരിക്കും. ഇതിൽ കിട്ടുന്ന
മാർക്ക് പ്രോസ്പക്‌ടസ് വ്യവസ്ഥപ്രകാരം മാറ്റി റാങ്ക് പട്ടിക തയ്യാറാക്കും.
പ്രവേശന യോഗ്യത
2020 ൽ പ് ളസ്‌ടു കഴിഞ്ഞവരും പരീക്ഷ എഴുതാനിരിക്കുന്നവർക്കും അപേക്ഷിക്കാം.
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിന്
ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നീ വിഷയങ്ങളും ഇംഗ് ളീഷും പഠിച്ചിരിക്കണം.
എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലെ പ്രവേശനത്തിന്
ബയോളജിക്ക് പകരം ബയോടെക്നോളജി പഠിച്ചവർക്കും അപേക്ഷിക്കാം.
മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്‌സ് പ്രവേശനം തേടുന്നവർ
ബാധകമായ മൂന്ന് സയൻസ് വിഷയങ്ങൾക്ക്, മൊത്തത്തിൽ 50 % മാർക്കെങ്കിലും നേടിയിരിക്കണം.
വെറ്ററിനറി സയൻസ് പ്രോഗ്രാം പ്രവേശനത്തിന് മൂന്ന് സയൻസ്
വിഷയങ്ങൾക്കും ഇം ഗ് ളീഷിനും കൂടി 50 % മാർക്ക് വേണം.
എൻജിനീയറിംഗ് പ്രവേശനത്തിന് പ് ളസ് ടൂ തലത്തിൽ മാത്തമാറ്റിക്‌സ്,
ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. ഇവർക്ക് മൂന്നാം വിഷയമായി ബയോളജിയോ, ബയോടെക്നോളജിയോ,
കെമിസ്‌ട്രിയോ, കമ്പ്യൂട്ടർ സയൻസോ പരിഗണിക്കും. അപേക്ഷാർത്ഥിക്ക് പ് ളസ്‌ടൂതലത്തിൽ
മൂന്ന് സയൻസ് വിഷയങ്ങൾക്കും കൂടി 45% എങ്കിലും മാർക്ക് ഉണ്ടായിരിക്കണം.
ബി.ആർക്ക് പ്രവേശനത്തിന് പ് ളസ്‌ടു തലത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്,
കെമിസ്‌ട്രി വിഷയങ്ങളെല്ലാം പഠിച്ചിരിക്കണം. മൂന്നിനും കൂടി 50 ശതമാനത്തിൽ കുറയാത്ത
മാർക്കും വേണം. കൂടാതെ പ് ളസ്‌ടു പരീക്ഷയിൽ ആകെ 50% മാർക്കുണ്ടായിരിക്കണം.
ബി.ഫാം കോഴ്‌സിനായി ഇംഗ് ളീഷ് ഒരു വിഷയമായും, ഫിസിക്‌സ്,
കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് / ബയോളജി എന്നിവ
ഓപ്‌ഷണലായും പഠിച്ചിരിക്കണം.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ മാർക്ക് ഇളവ് അനുവദനീയമാണ്.
കേരളീയർക്ക് മാത്രമേ സാമുദായിക / ഭിന്നശേഷി സംവരണങ്ങൾ,
ഫീസിളവ് എന്നിവയ്‌ക്ക് അർഹതയുള്ളൂ. അപേക്ഷാർത്ഥി കേരളത്തിന് പുറത്താണ് ജനിച്ചതെങ്കിലും
അച്ചനോ അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കിൽ അപേക്ഷകനെ കേരളീയനായി കണക്കാക്കും.
കേരളീയൻ വിഭാഗത്തിൽ പെടാത്ത അപേക്ഷകരെ കേരളീയേതർ ആയി പരിഗണിക്കും
പ്രായം
2020 ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയായിരിക്കണം അപേക്ഷകർക്ക്.
ഫീസ്
അപേക്ഷിക്കുന്ന സ്‌ട്രീമുകൾ/ കാറ്റഗറി എന്നിവയ്‌ക്കനുസരിച്ചാണ്
ഫീസ് നൽകേണ്ടത്.
പ്രവേശനപരീക്ഷാ കമ്മീഷണർ പരീക്ഷ നടത്തുന്ന കോഴ്‌സുകളിൽ
(എൻജിനീയറിംഗ് , ഫാർമസി) ഏതെങ്കിലും ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ ജനറൽ വിഭാഗക്കാർക്കുള്ള
അപേക്ഷാ ഫീസ്: 700 രൂപ. എസ്.സി വിഭാഗക്കാർക്ക് 300 രൂപ.
പ്രവേശന കമ്മീഷണർ നടത്താത്ത പരീക്ഷകളായ മെഡിക്കൽ, അലൈഡ്,
ആർക്കിടെക്ചർ കോഴ്‌സുകളിൽ ഏതെങ്കിലും ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ ജനറൽ വിഭാഗക്കാർക്കുള്ള
അപേക്ഷാ ഫീസ്: 500 രൂപ. എസ്.സി വിഭാഗക്കാർക്ക് 200 രൂപ.
ഈ രണ്ട് വിഭാഗങ്ങളിലേയും ഏതെങ്കിലും ഒരു കോഴ്‌സിനോ ഒന്നിൽ
കൂടുതൽ കോഴ്‌സിനോ അപേക്ഷിക്കുന്നവരുടെ ഫീസ് യഥാക്രമം 900 രൂപയും, 400 രൂപയുമാണ്. എസ്.ടി വിഭാഗത്തിന് അപേക്ഷാ ഫീസില്ല.
അപേക്ഷ
നാലു സ്ട്രീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും
ഒരു അപേക്ഷയേ ഒരാൾക്ക് നൽകാവൂ.
www.cee.kerala.gov.in
എന്ന വെബ്സൈറ്റിലൂടെ
ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷാ സമർപ്പണവേളയിൽ നിർദ്ദിഷ്‌ട അളവിലുള്ള
ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്. പ്രായം, നേറ്റിവിറ്റി
എന്നിവ തെളിയിക്കുന്ന രേഖകൾ ഫെബ്രുവരി 25 വൈകീട്ട് 5 മണി വരേയും മറ്റ് രേഖകൾ ഫെബ്രുവരി
29 ന് വൈകീട്ട് 5 മണി വരേയും അപ്‌ലോഡ് ചെയ്യാവുന്നതാണ്.
കൺഫർമേഷൻ പേജിന്റെ പ്രിന്റൌട്ട് കയ്യിൽ സൂക്ഷിക്കണം.
പരീക്ഷാ ഘടന, റാങ്ക് നിർണ്ണയ രീതി, പ്രവേശന രീതി, പരീക്ഷാ
സിലബസ്, തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള പ്രോസ്‌പെക്‌ടസിലുണ്ട്.
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: ഫെബ്രുവരി
25 വൈകീട്ട് 5 മണി വരെ.