കെ.എസ്.എസ് പരീക്ഷ എഴ‌ുത‌ുമെന്ന് പി.എസ്.സി പ്രൊഫൈലിൽ കൺഫർമേഷൻ നൽ‌കിയ ശേഷം ബാങ്ക് പരീക്ഷയ്‌ക്ക‌ു പോകേണ്ടി വര‌ുന്ന ഉദ്യോഗാർത്ഥികള‌ുടെ പ്രൊഫൈൽ റദ്ദ് ചെയ്യില്ലെന്ന് പി.എസ്.സി വ്യക്തമാക്കി.
പരീക്ഷ എഴ‌ുത‌ുമെന്ന് കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷയ്‌ക്ക് ന്യായമായ കാരണം മ‌ൂലം ഹാജരാകാതിര‌ുന്നാൽ പ്രൊഫൈൽ റദ്ദാക്കില്ല. ഇക്കാര്യത്തിൽ ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് പരീക്ഷാ കൺ‌ട്രോളർ അറിയിച്ച‌ു.

ഫെബ്ര‌ുവരി 22 ന് കെ.എ.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷകൾക്കായി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് അപേക്ഷ രജിസ്റ്റർ ചെയ്‌തിരിക്ക‌ുന്നത്. ഇവരിൽ ഭ‌ൂരിഭാഗവ‌ും രണ്ട് പരീക്ഷയ‌ും എഴ‌ുതാൻ തയ്യാറെട‌ുത്തിര‌ുന്നവരാണ്. ഈ സാഹചര്യത്തിലാണ് കെ.എ.എസ് പരീക്ഷ എഴ‌ുതാതെ ബാങ്ക് എക്സാം എഴ‌ുത‌ുന്നവര‌ുടെ പ്രൊഫൈൽ റദ്ദാക‌ുമെന്ന ആശങ്ക ഉയർന്നത്.