കേരള ഹൈക്കോടതിയിൽ വിവിധ തസ്‌തികകളില‌ുള്ള ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആകെ ഒഴിവ‌ുകൾ: 9

അസിസ്റ്റന്റ്: (SIUC Nadar)
ഒഴിവ‌ുകൾ: 1
യോഗ്യത: ഏതെങ്കില‌ും വിഷയത്തില‌ുള്ള അംഗീകൃത ബിര‌ുദം. കം‌‌പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്.
പ്രായം: 02-01-1981 ന‌ും 01-01-2002 ന‌ും ഇടയിൽ (രണ്ട് തീയതികള‌ും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.
ശമ്പളം: 27,800 – 59, 400 ര‌ൂപ
അപേക്ഷാ ഫീസ്: 400 ര‌ൂപ. തൊഴിൽ‌രഹിതരായ വികലാംഗർക്ക് അപേക്ഷാ ഫീസില്ല.

ബൈൻഡർ: (ജനറൽ)
ഒഴിവ‌ുകൾ: 1
യോഗ്യത: എട്ടാം ക്ലാസ്സ് വിജയം/ തത്ത‌ുല്യം. കെ.ജി.ടി.ഇ. ബ‌ുക്ക് ബൈൻഡിംഗ് ലോവർ / തത്ത‌ുല്യം.
ബൈൻഡിംഗ് യോഗ്യതയ‌ുടെ അഭാവത്തിൽ ഈ മേഖലയിൽ 18 മാസം പ്രവൃത്തി പരിചയമ‌ുള്ളവരെ പരിഗണിക്ക‌ുന്നതായിരിക്ക‌ും.
പ്രായം: 02-01-1984 ന‌ും 01-01-2002 ന‌ും ഇടയിൽ (രണ്ട് തീയതികള‌ും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.
ശമ്പളം: 19,000 – 43, 600 ര‌ൂപ
അപേക്ഷാ ഫീസ്: 450 ര‌ൂപ. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക‌ും തൊഴിൽ‌രഹിതരായ വികലാംഗർക്ക‌ും അപേക്ഷാ ഫീസില്ല.

വാച്ച്‌മാൻ: (ജനറൽ)
ഒഴിവ‌ുകൾ: 7
പത്താം‌ ക്ലാസ്സ് വിജയം / തത്ത‌ുല്യം. ബിര‌ുദം ഉണ്ടായിരിക്കര‌ുത്.
മികച്ച ശാരീരിക ശേഷി. രാത്രിയോ പകലോ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
ഈ തസ്‌തികയിൽ ഭിന്നശേഷിക്കാരോ സ്‌ത്രീകളോ അപേക്ഷിക്ക‌ുവാൻ അർഹരല്ല.
പ്രായം: 02-01-1984 ന‌ും 01-01-2002 ന‌ും ഇടയിൽ (രണ്ട് തീയതികള‌ും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.
ശമ്പളം: 17,500 – 39, 500 ര‌ൂപ
അപേക്ഷാ ഫീസ്: 450 ര‌ൂപ. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല.

വയസ്സിളവ്: എല്ല തസ്‌തികയില‌ും അർഹ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃതമായ വയസ്സിളവ‌ുണ്ട്.

അപേക്ഷ: www.hckrecruitment.nic.in എന്ന വെബ്സൈറ്റില‌ൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണ വേളയിൽ ഉദ്യോഗാർത്ഥിയ‌ുടെ നിർദ്ദിഷ്‌ട അളവില‌ുള്ള ഫോട്ടോയ‌ും ഒപ്പ‌ും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ നൽ‌കിയിട്ട‌ുണ്ട്.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 09-03-2020