ഗ‌ുര‌ുവായ‌ൂർ ദേവസ്വത്തിൽ 14 തസ്‌‌തികളിലെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്ക‌ുന്നത്. ഹിന്ദ‌ു മതത്തിൽ പെട്ടവർക്കാണ് അവസരം.

ആകെ ഒഴിവ‌ുകൾ: 24

മെഡിക്കൽ സ‌ൂപ്രണ്ട് (ഗ‌ുര‌ുവായ‌ൂർ ദേവസ്വം മെഡിക്കൽ സെന്റർ)
ഒഴിവ‌ുകൾ: 1
യോഗ്യത: എം.ബി.ബി.എസ്., ദേവസ്വം മെഡിക്കൽ സെന്ററിലോ ഗവണ്മെന്റ് സർവ്വീസിലോ 15 വർഷത്തെ പരിചയം വേണം. ട്രാവൻ ക‌ൂർ കൊച്ചിൻ മെഡിക്കൽ കൌൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ.
പ്രായപരിധി: 25 – 40
അപേക്ഷാ ഫീസ്: 1000 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 750 ര‌ൂപ.

സർജൻ (ഗ‌ുര‌ുവായ‌ൂർ ദേവസ്വം മെഡിക്കൽ സെന്റർ)
ഒഴിവ‌ുകൾ: 1
യോഗ്യത: എം.ബി.ബി.എസ്., എം.എസ്./ എഫ്.അർ.സി.എസ്., ട്രാവൻ‌ക‌ൂർ കൊച്ചിൻ മെഡിക്കൽ കൌസിലിൽ സ്ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി: 25 – 40
അപേക്ഷാ ഫീസ്: 1000 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 750 ര‌ൂപ.

പീഡിയാട്രീഷ്യൻ (ഗ‌ുര‌ുവായ‌ൂർ ദേവസ്വം മെഡിക്കൽ സെന്റർ)
ഒഴിവ‌ുകൾ: 1
യോഗ്യത: എം.ബി.ബി.എസ്., പീഡിയാട്രിക്‌സിൽ എം.ദി./ഡി.സി.എച്., ട്രാവൻ‌ക‌ൂർ കൊച്ചിൻ മെഡിക്കൽ കൌൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി: 25 – 40
അപേക്ഷാ ഫീസ്: 1000 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 750 ര‌ൂപ.

ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് (ഗ‌ുര‌ുവായ‌ൂർ ദേവസ്വം മെഡിക്കൽ സെന്റർ)
ഒഴിവ‌ുകൾ: 1
യോഗ്യത: എം.ബി.ബി.എസ്., ഇ.എൻ.ടിയിൽ ബിര‌ുദാനന്തരയോഗ്യത വേണം. ട്രാവൻ‌ക‌ൂർ കൊച്ചിൻ മെഡിക്കൽ കൌൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി: 25 – 40
അപേക്ഷാ ഫീസ്: 1000 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 750 ര‌ൂപ.

റസിഡന്റ് മെഡിക്കൽ ഓഫീസർ (ഗ‌ുര‌ുവായ‌ൂർ ദേവസ്വം മെഡിക്കൽ സെന്റർ)
ഒഴിവ‌ുകൾ: 5
യോഗ്യത: എം.ബി.ബി.എസ്., ട്രാവൻ‌ക‌ൂർ കൊച്ചിൻ മെഡിക്കൽ കൌൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി: 25 – 40
അപേക്ഷാ ഫീസ്: 1000 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 750 ര‌ൂപ.

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II
ഒഴിവ‌ുകൾ: 5
യോഗ്യത: എസ്.എസ്.എൽ.സി. പാസ്/ തത്ത‌ുല്യം. ജനറൽ സിക്ക് നഴ്‌സിംഗിൽ മ‌ൂന്ന് വർഷത്തെ പരിശീലനം കഴിഞ്ഞിരിക്കണം. കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്സ് കൌൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി: 18-36
അപേക്ഷാ ഫീസ്: 300 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 200 ര‌ൂപ.

ജ‌ൂനിയർ ഹെൽ‌ത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II
ഒഴിവ‌ുകൾ: 1
യോഗ്യത:എസ്.എസ്.എൽ.സി.  പാസ്/ തത്ത‌ുല്യം, തിര‌ുവനന്തപ‌ുരം മെഡിക്കൽ കൊളേജിൽ നിന്ന‌ുള്ള ഹെൽ‌ത്ത് ഹെൽ‌ത്ത് ഇൻസ്പെക്ടേഴ്‌സ് കോഴ്‌സ് പാസായിരിക്കണം / കേരള സർക്കാർ അംഗീകൃത തത്ത‌ുല്യ യോഗ്യത.
അല്ലെങ്കിൽ മ‌ുംബൈ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ ഗവ. ഓഫ് സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ്/ തത്ത‌ുല്യം.
പ്രായപരിധി: 18-36
അപേക്ഷാ ഫീസ്: 300 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 200 ര‌ൂപ.

ഫാർമസിസ്റ്റ് ഗ്രേഡ് II
ഒഴിവ‌ുകൾ: 1
യോഗ്യത: എസ്.എസ്.എൽ.സി വിജയം/ തത്ത‌ുല്യം., കേരള സർക്കാർ നൽകിയിട്ട‌ുള്ള കമ്പൌണ്ടിംഗ് സർട്ടിഫിക്കറ്റ്/ തത്ത‌ുല്യം. കേരള സ്റ്റേറ്റ് ഫാർമസിസ്റ്റ് കൌൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. മ‌ൂന്ന് വർഷത്തെ പ്രവൃത്തി പരിചയവ‌ും വേണം.
പ്രായപരിധി: 18-36
അപേക്ഷാ ഫീസ്: 300 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 200 ര‌ൂപ.

വെറ്ററിനറി സർജൻ
ഒഴിവ‌ുകൾ: 3
യോഗ്യത: വെറ്ററിനറി സയൻസിൽ ബിര‌ുദം. മ‌ൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൌൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി: 25 – 40
അപേക്ഷാ ഫീസ്: 1000 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 750 ര‌ൂപ.

പബ് ളിക് റിലേഷൻസ് ഓഫീസർ
ഒഴിവ‌ുകൾ: 1
യോഗ്യത: ബിര‌ുദം. പബ് ളിക് റിലേഷനില‌ുള്ള ഡിപ് ളോമ. മലയാളം – ഇംഗ് ളീഷ് & ഇംഗ് ളീഷ് – മലയാളം വിവർത്തനം ചെയ്യാന‌ും പത്രക്ക‌ുറിപ്പ് തയ്യാർ ചെയ്യാന‌ുമ‌ുള്ള കഴിവ‌ും ഉണ്ടായിരിക്കണം.
പ്രായപരിധി: 25 – 36
അപേക്ഷാ ഫീസ്: 300 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 200 ര‌ൂപ.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഇലക്ട്രോണിക് ഡേറ്റാ പ്രോസസിംഗ്)
ഒഴിവ‌ുകൾ: 1
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/ എം.സി.എ / തത്ത‌ുല്യം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവ‌ും വേണം.
പ്രായപരിധി: 25 – 40
അപേക്ഷാ ഫീസ്: 300 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 200 ര‌ൂപ.

റിലീജിയസ് പ്രോപ്പഗൻഡിസ്റ്റ്
ഒഴിവ‌ുകൾ: 1
യോഗ്യത: സർവകലാശാലാ ബിര‌ുദം. മതപരമായ കാര്യങ്ങളിൽ പ്രഭാഷണം നടത്താന‌ുള്ള കഴിവ‌ുണ്ടായിരിക്കണം. നാരായണീയം, ഭഗവദ് ഗീത ത‌ുടങ്ങിയ ഗ്രന്ഥങ്ങളിൽ സമഗ്രമായ അറിവ‌ുണ്ടായിരിക്കണം.
പ്രായപരിധി: 25 – 36
അപേക്ഷാ ഫീസ്: 300 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 200 ര‌ൂപ.

കെ.ജി ടീച്ചർ (ഗ‌ുര‌ുവായ‌ൂർ ദേവസ്വം ഇംഗ് ളീഷ് മീഡിയം സ്‌ക‌ൂൾ)
ഒഴിവ‌ുകൾ: 1
യോഗ്യത: പ് ളസ്‌ട‌ു പാസ്/ തത്ത‌ുല്യം. കേരള സർക്കാർ അംഗീകൃത പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പാസായിരിക്കണം.
പ്രായപരിധി: 20 – 40
അപേക്ഷാ ഫീസ്: 300 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 200 ര‌ൂപ.

ഡ്രൈവർ ഗ്രേഡ് II
ഒഴിവ‌ുകൾ: 1
യോഗ്യത: ഏഴാം ക് ളാസ്സ് വിജയം. എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. മ‌ൂന്ന് വർഷത്തെ പ്രവൃത്തി പരിചയവ‌ും വേണം.
പ്രായപരിധി: 18-36
അപേക്ഷാ ഫീസ്: 200 ര‌ൂപ. പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് 100 ര‌ൂപ.

വയസ്സിളവ്: എല്ലാ തസ്‌തികയില‌ും അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ടായിരിക്ക‌ും

അപേക്ഷ: www.kdrb.kerala.gov.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ലഭിക്ക‌ും. ഇതേ വെബ്സൈറ്റില‌ൂടെ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്ക‌ുവാൻ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 04-03-2020