നിങ്ങൾക്ക് സ്വന്തമായി ഒര‌ു ബ്ലോഗോ, വെബ്സൈറ്റോ ഉണ്ടെങ്കിൽ നിങ്ങൾക്ക‌ും ഈ സൌകര്യം പ്രയോജനപ്പെട‌ുത്താവ‌ുന്നതാണ്.

 

എന്താണ് ബ്ലോഗ് അല്ലെങ്കിൽ ബ്ലോഗിംങ്ങ്

 

ബ്ലോഗ് ഒര‌ു ഓൺലൈൻ ഡയറി ആണെന്ന‌ു പറയാം. ബ്ലോഗിൽ ക‌ുറിക്ക‌ുന്ന വരികള‌ും ചിത്രങ്ങള‌ും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആർക്ക‌ും ഓൺലൈനില‌ൂടെ  വീക്ഷിക്ക‌ുവാനാക‌ും.

കഥകളോ, കവിതയോ, പാട്ടിന്റെ വരികളോ, പാചകമോ, യാത്രാവിവരണമോ, അങ്ങനെ ഏത‌ു വിഷയത്തെക്ക‌ുറിച്ച‌ും ബ്ലോഗിൽ എഴ‌ുതാം.
നിലവിൽ ബ്ലോഗ് തയ്യാറാക്ക‌ുന്നതിന് ഏറ്റവുമധികം ആള‌ുകൾ ഉപയോഗിക്ക‌ുന്നത് ഗ‌ൂഗിളിന്റെ സൌജന്യ സേവനമായ ബ്ലോഗ്ഗർ (Blogger) ആണ്.

 

ബ്ലോഗ് ത‌ുടങ്ങ‌ുവാൻ ഗ‌ൂഗിളിന്റെ തന്നെ ജീ മെയിൽ അക്കൌണ്ട് ഉപയോഗിച്ച് ബ്ലോഗ്ഗറിന്റെ സൈറ്റിൽ (Blogger.com) രജിസ്റ്റർ ചെയ്യാം. ബ്ലോഗിന് ഡൊമൈൻനേം നൽ‌കി ഹെഡ്ഡിംഗ് നൽ‌കിയതിന് ശേഷം ബ്ലോഗ്ഗിംഗ് ആരംഭിക്കാം. 


ബ്ലോഗിലൂടെ വര‌ുമാനം

ചില വാക്ക‌ുകൾ നമ്മൾ ഗ‌ൂഗിളിൽ സേർച്ച് ചെയ്യുകയാണെങ്കിൽ (ഉദാ:- PSC, SSC. etc….) ചിലപ്പോൾ നമ്മൾ ഉദ്ദ്യേശിക്ക‌ുന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അല്ലാതെ 

ചില വെബ് സൈറ്റ‌ുകളിൽ എത്താറ‌ുണ്ട്. ആ വെബ് സൈറ്റ‌ുകളിൽ മിക്കതില‌ും ഗ‌ൂഗിളിന്റെ പരസ്യങ്ങൾ കാണാറുണ്ട്. അങ്ങനെ വഴി മാറി ഇത്തരം ഔദ്യോഗികമല്ലാത്ത വെബ് സൈറ്റുകളിൽ എത്ത‌ുന്ന നമ്മൾ ഈ പരസ്യങ്ങളിൽ ക്ലിക്ക്  ചെയ്താൽ ഈ വെബ്സൈറ്റ് ഉടമയ്‌ക്ക് പണം ലഭിക്കാറുണ്ട് എന്നത് നമ്മളിൽ പലർക്ക‌ും അറിയാത്ത ഒര‌ു കാര്യമാണ്. 

ഇങ്ങനെ നമ്മ‌ുടെ വെബ്സൈറ്റിലോ ബ്ലോഗിലോ പരസ്യം പ്രദർശിപ്പിച്ച് പണം നമ‌ുക്ക‌ും ഉണ്ടാക്കാവ‌ുന്നതാണ്.  സൈറ്റ‌ുകളിൽ പരസ്യം പ്രദർശിപ്പിച്ച് സൈറ്റ്  ഉടമകൾക്ക് പണം നൽ‌ക‌ുന്ന കമ്പനികളിൽ മ‌ുൻ‌നിരയിൽ നിൽ‌ക്ക‌ുന്ന കമ്പനിയാണ് ഗ‌ൂഗിളിന്റെ തന്നെ ഗ‌ൂഗിൾ ആഡ്സെൻസ്.


ഗ‌ൂഗിളിന്റെ തന്നെ ഉത്പന്നവ‌ും സൈറ്റുകളിൽ പരസ്യം നൽ‌ക‌ുവാൻ വേണ്ടി മാത്രം ര‌ൂപീകരിച്ചത‌ുമായ ഒര‌ു പ്രത്യേക പ്രോഗ്രാമാണ് ഗ‌ൂഗിൾ ആഡ്സെൻസ്. ലോകവ്യാപകമായി ഏറ്റവ‌ും അധികം സൈറ്റ‌ുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്ക‌ുന്നത് ഗൂഗിൾ ആഡ്സെൻസ് സേവനം ഉപയോഗിച്ചാണ്.  ഈ നിലയിൽ ഗ‌ൂഗിളാണ് ലോകത്തിലെ ഏറ്റവ‌ും വലിയ പരസ്യക്കമ്പനി എന്ന് പറയാം.
ഗ‌ൂഗിളിന്റെ തന്നെ വര‌ുമാനത്തിലെ നല്ലൊര‌ു ശതമാനവ‌ും ഉണ്ടാക‌ുന്നത് ഗ‌ൂഗിൾ ആഡ്സെൻസിലൂടെയാണ്. 

ഓരോ വെബ്സൈറ്റ് / ബ്ലോഗ് ഉടമകൾക്ക‌ും നിബന്ധനകൾക്ക് വിധേയമായി ഗ‌ൂഗിൾ ആഡ്സെൻസിൽ അംഗമാകാം. ഇതിന് പ്രായപരിധി ഇല്ല. നമ്മ‌ുടെ സൈറ്റിൽ വര‌ുന്ന പരസ്യങ്ങളെല്ലാം പ‌ൂർണ്ണ അധികാരത്തോടെ കൈകാര്യം ചെയ്യുന്നത് ഗ‌ൂഗിൾ ആണ്.  സന്ദർശകർ ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിന്റെയോ ആയിരം ഇം‌പ്രഷന‌ുകള‌ുടെ അടിസ്ഥാനത്തിലോ ആണ് വര‌ുമാനം ഉണ്ടാക‌ുക.

ഗ‌ൂഗിൾ ആഡ്സെൻസിൽ അംഗത്വം നേടിയെട‌ുത്താൽ നിബന്ധനകൾക്ക് വിധേയമായി സ്വന്തം നിയന്ത്രണത്തിലുള്ള ഏതൊര‌ു സൈറ്റില‌ും പരസ്യങ്ങൾ പ്രദർശിപ്പിക്കാവ‌ുന്നതാണ്. 

ആഡ്സെൻസില‌ൂടെ നേടിയ പണം ഗ‌ൂഗിളിന്റെ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർവഴി നിങ്ങള‌ുടെ ബാങ്ക് അക്കൌണ്ടിലേക്ക് എത്ത‌ുന്ന‌ു. 

ആഡ്സെൻസിലൂടെ ക‌ുറഞ്ഞത് 100 ഡോളർ എങ്കില‌ും ആയതിന‌ു ശേഷം മാത്രമേ ഗ‌ൂഗിളിൽ നിന്ന് പണം സ്വീകരിക്ക‌ുവാൻ കഴിയുകയുള്ളു. 

 

ഗ‌ൂഗിളിന്റെ പരസ്യപ്രസിദ്ധീകരണ പ്രോഗ്രാമായ ഗ‌ൂഗിൾ ആഡ്‌സെൻസ്  മലയാളം സൈറ്റ‌ുകളില‌ും പരസ്യം അന‌ുവദിച്ചിരിക്ക‌ുന്ന‌ു. 

2020 ഫെബ്ര‌ുവരി ആദ്യ വാരം മ‌ുതലാണ് ഈ സൌകര്യം നിലവിൽ വന്നത്. മ‌ുൻപ് മലയാളം സൈറ്റ‌ുകളിൽ നേരിട്ട് ഗ‌ൂഗിളിന്റെ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അന‌ുമതി ഉണ്ടായിര‌ുന്നില്ല.

 

 

ശ്രദ്ധിക്കേണ്ടവ

  1.  നമ്മ‌ുടെ തന്നെ സൈറ്റില‌ുള്ള പരസ്യങ്ങളിൽ നമ്മൾ തന്നെ ക്ലിക്ക് ചെയ്യര‌ുത്. ക്ലിക്ക് ചെയ്യാൻ ആരേയ‌ും പ്രേരിപ്പിക്കര‌ുത്.
 

2.  സൈറ്റിൽ അശ്ലീലമോ, മതനിന്ദയോ, നിയമപരമല്ലാത്ത മറ്റു വിഷയങ്ങളോ ഉൾ‌പ്പെട‌ുത്തര‌ുത്. 

    3.  സൈറ്റിലുള്ള ഉള്ളടക്കത്തിനന‌ുസരിച്ചാണ് സൈറ്റിൽ പരസ്യം ലഭ്യമാക‌ുക.

4.  ബ്ലോഗ് ത‌ുടങ്ങി 1 മ‌ുതൽ 6 മാസത്തോളം കഴിഞ്ഞതിന‌ു ശേഷം മാത്രമേ      ഗ‌ൂഗിൾ ആഡ്സെൻസ് ബ്ലോഗിൽ ലഭ്യമാവ‌ുകയ‌ുള്ളൂ. 

5.  മറ്റൊര‌ു സൈറ്റിൽ നിന്ന് ഒരിക്കല‌ും കോപ്പിയെട‌ുത്ത് നമ്മ‌ുടെ സൈറ്റിൽ ചേർക്കര‌ുത്. 

6.  സൈറ്റിൽ ചിത്രങ്ങൾ ചേർക്ക‌ുകയാണെങ്കിൽ കോപ്പി റൈറ്റഡ് ചിത്രങ്ങൾ ചേർക്കര‌ുത്.

7. ആഡ്സെനിസിന് വേണ്ടി അപേക്ഷ അയയ്ക്ക‌ുന്നതിന് മ‌ുൻപായി നമ്മ‌ുടെ സൈറ്റ് പൂർണ്ണമായിരിക്കണം.

8. ആഡ്സെനിസിന് വേണ്ടി അപേക്ഷ അയയ് ക്ക‌ുന്നതിന് മ‌ുൻപായി സൈറ്റിൽ പ്രൈവസി പോളിസി,  കോൺ‌ടാക്റ്റ് ഡീറ്റെയിൽ‌സ്, എബൌട്ട് അസ്  എന്നിവക‌ൂടി ചേർത്തിരിക്കണം.
9. ആള‌ുകൾക്ക് വീണ്ട‌ും സൈറ്റ് വിസിറ്റ് ചെയ്യുവാൻ  തോന്ന‌ുന്ന തരത്തിൽ ഉള്ളടക്കങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്ക‌ുക.

 

 10. സൈറ്റിലുള്ള ഉള്ളടക്കങ്ങൾ മറ്റ‌ുള്ളവരെ അറിയിക്ക‌ു വാനായി ഫേസ് ബുക്ക്പോല‌ുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളെ ഉപയോഗിക്ക‌ുന്നത് നല്ലതായിരിക്ക‌ും

   

അഥവാ ഗ‌ൂഗിൾ ആഡ്സെൻസ് നമ‌ുക്ക് ലഭിച്ചില്ലെങ്കിൽ തന്നെ

അതിന് പകരമായി സൈറ്റിൽ നമ‌ുക്ക് ഉപയോഗിക്കാവ‌ുന്ന മറ്റ് നിരവധി പരസ്യസേവനദാതാക്കൾ ക‌ൂടിയ‌ുണ്ട്.

 

ഗൂഗിൾ ആഡ്സെൻസിനെ ക‌ൂടാതെ ആഡ്സെൻസ് സേവനങ്ങൾ തര‌ുന്ന 

  ചില കമ്പനികൾ താഴെ കൊട‌ുക്ക‌ുന്ന‌ു. 

  • Blog Ads
  • Bidvertiser
  • Amazone Associate
  • Adgebra
  • Zedo
  • Taboola

 

 

Kewywords:  google adsense, blogging, online income, income from mobile, income from computer, home based work, part time job