എക്സ്പോർട്ട് ആൻഡ് ഇം‌പോർട്ട് ബാങ്കിൽ വിവിധ തസ്തികകളിലായി അവസരങ്ങൾ. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആകെ ഒഴിവ‌ുകൾ: 22

തസ്തികകൾ
ചീഫ് മാനേജർ ലീഗൽ - 2
യോഗ്യത: ലോ ബിര‌ുദവ‌ും ബാർ കൌൺസിൽ എൻ‌റോൾമെന്റ‌ും 10 വർഷത്തെ പ്രവൃത്തിപരിചയവ‌ും വേണം.
മാനേജർ ലീഗൽ - 6
യോഗ്യത: ലോ ബിര‌ുദവ‌ും ബാർ കൌൺസിൽ എൻ‌റോൾമെന്റ‌ും 5 വർഷത്തെ പ്രവൃത്തി പരിചയവ‌ും.
മാനേജർ റിസ്‌ക് മാനേജ്മെന്റ് –ഐ.എസ്. സെക്യൂരിറ്റി – 1
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്/ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിൽ ബി.ഇ./ബി.ടെക്/എം.ടെക്. , ക‌ൂടാതെ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവ‌ും വേണം.
മാനേജർ രാജ്‌ഭാഷ – 1
യോഗ്യത: ഹിന്ദി/ഇംഗ്ലീഷ് കമ്പൽ‌സറി/ ഇലക്ടീവ് വിഷയമായി പഠിച്ച ബിര‌ുദവ‌ും ബിര‌ുദാനന്തരബിര‌ുദവ‌ും. അല്ലെങ്കിൽ ബിര‌ുദാനന്തരബിര‌ുദവ‌ും ഹിന്ദി/ഇഗ്ലീഷ് കമ്പൽ‌സറി/ഇലക്ടീവ് ആയിട്ട് പഠിച്ച ബിര‌ുദവ‌ും. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ട്രാൻസ്ലേഷനിൽ ബിര‌ുദം/ഡിപ്ലോമ. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവ‌ും വേണം.
ഡെപ്യൂട്ടി മാനേജർ - ഐ.ടി. (ഡവലപ്പർ)- 1
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ബി.ഇ/ബി.ടെക്. അല്ലെങ്കിൽ എംസി.എ ഒര‌ു വർഷത്തെ പ്രവൃത്തി പരിചയവ‌ും വേണം.
ഡെപ്യൂട്ടി മാനേജർ ലീഗൽ - 2
യോഗ്യത: ലോ ബിര‌ുദവ‌ും ബാർ കൌൺസിൽ എൻ‌റോൾമെന്റ‌ും ക‌ൂടാതെ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവ‌ും വേണം.
ഡെപ്യൂട്ടി മാനേജർ രാജ് ഭാഷ – 2
യോഗ്യത: ഹിന്ദി/ഇംഗ്ലീഷ് കമ്പൽ‌സറി / ഇലക്ടീവ് ആയി പഠിച്ച ബിര‌ുദവ‌ും ബിര‌ുദാനന്തരബിര‌ുദവ‌ും. അല്ലെങ്കിൽ ബിര‌ുദാനന്തരബിര‌ുദവ‌ും ഹിന്ദി/ ഇംഗ്ലീഷ് കമ്പൽ‌സറി/ഇലകടീവ് വിഷയമായി പഠിച്ച ബിര‌ുദവ‌ും. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ട്രാൻസ്ലേഷനിൽ ബിര‌ുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. ഒര‌ു വർഷത്തെ പ്രവൃത്തി പരിചയവ‌ും വേണം.
അദ്മിനിസ്ട്രേറ്റീവ് ഓഫീസർ (സെക്രട്ടേറിയൽ ഫങ്ഷൻ)- 4
യോഗ്യത: ബിര‌ുദവ‌ും ഒര‌ു വർഷത്തെ പ്രവൃത്തിപരിചയവ‌ും വേണം.
ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) – 3
യോഗ്യത: കമ്പ്യൂട്ടർ സയൻസി ബി. ഇ/ ബി.ടെക്./ എം.ടെക്. അല്ലെങ്കിൽ എം.സി.എ. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവ‌ും വേണം.

തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത‌ു പരീക്ഷയ‌ുടേയ‌ും അഭിമ‌ുഖത്തിന്റെയ‌ും അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.

അപേക്ഷാ ഫീസ്: 600 ര‌ൂപ. എസ്.സി/എസ്.ടി., ഭിന്നശേഷിക്കാർ എന്നിവർക്ക് 100 ര‌ൂപയാണ് ഫീസ്.

പരീക്ഷാ തീയതി: മാർച്ച് 15

അപേക്ഷ: www.eximbankindia.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റില‌ുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 22-02-2020