ഈസ്റ്റേൺ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക് ഷോപ്പുകളിലുമായി
2792 അപ്രന്റിസ് ഒഴിവുകൾ.
ഫെബ്രുവരി 14 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
വിവിധ ഡിവിഷനുകളിലെ
ഒഴിവുകൾ:
ഹൌറ – 659
സിയാൽദാ – 526
മാൽഡ- 101
അസാൻസോൾ- 412
കഞ്ച്‌റപാറ- 2016
ലിലുവ-204
ജമാൽപുർ-684
ട്രേഡുകൾ
ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ (ഡീസൽ, മെക്കാനിക്കൽ (മോട്ടോർ
വെഹിക്കിൾ), ബ് ളാക്ക് സ്‌മിത്ത്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, ഇലക്ട്രീഷ്യൻ,
റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക്, മെക്കാനിക്ക് മെഷിൻ ടൂൾസ് മെയിന്റനൻസ്, ടർണർ,
വെൽഡർ (ജി & ഇ), മെഷിനിസ്റ്റ്
യോഗ്യത: പത്താം ക് ളാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി /എസ്.സി.വി.ടി
സർട്ടിഫിക്കറ്റ്.
പ്രായപരിധി:
15 – 24.
പതിനഞ്ച് വയസ്സ് പൂർത്തിയായിരിക്കണം. 24 വയസ്സ് കവിയാൻ പാടില്ല. എസ്.സി/എസ്.ടി
വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സിക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷവും
ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: പത്താം ക് ളാസ്സിലേയും ഐ.ടി.ഐ യിലേയും
മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്
നടത്തുക.
ഫീസ്: 100 രൂപ. എസ്.സി./ എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ
എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.
അപേക്ഷ: www.rrcer.com
എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കുവാൻ. ഇതേ വെബ്സൈറ്റിൽ തന്നെ വിശദമായ
വിജ്ഞാപനം നൽകിയിട്ടുണ്ട്. അപേക്ഷാ സമർപ്പണവേളയിൽ നിർദ്ദിഷ്ട അളവിലുള്ള ഫോട്ടോയും
ഒപ്പും അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 13-03-2020