ഐ.എ.എസ്,  ഐ.പി.എസ്,  ഐ. എഫ്. എസ്. ത‌ുടങ്ങി 24 സിവിൽ സർവ്വീസ് കേഡറ‌ുകളിലെ നിയമനത്തിനായി യ‌ു.പി.എസ്.സി നടത്ത‌ുന്ന സിവിൽ സർവ്വീസസ് പരീക്ഷയ്‌ക്കായി അപേക്ഷ ക്ഷണിച്ച‌ു. നോട്ടീസ് നമ്പർ: 05/2020-CSP DATE:12/02/2020
ഇന്ത്യൻ ഫോറസ്റ്റ് സർവീസിനായി അപേക്ഷിക്ക‌ുന്നവര‌ും സിവിൽ സർവ്വീസസ് പ്രിലിമിനറി പരീക്ഷ വിജയിക്കേണ്ടത‌ുണ്ട്.

യോഗ്യത: ഏതെങ്കില‌ും വിഷയത്തില‌ുള്ള ബിര‌ുദമാണ് യോഗ്യത. 
അവസാന വർഷ വിദ്യാർത്ഥികൾക്ക‌ും അവസാന വർഷ പരീക്ഷ എഴ‌ുതി ഫലം കാത്തിരിക്ക‌ുന്നവർക്ക‌ും അപേക്ഷിക്കാം. ഇവർ സിവിൽ സർവ്വീസസ് മെയിൻ പരീക്ഷ എഴ‌ുത‌ുമ്പോഴേക്ക‌ും ബിര‌ുദയോഗ്യതാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
അംഗീകൃത പ്രൊഫഷണൽ, ടെക്നിക്കൽ ബിര‌ുദങ്ങൾ നേടിയവർക്ക‌ും അപേക്ഷിക്കാം. ഇന്റേൺഷിപ്പ് പ‌ൂത്തിയായിട്ടില്ലെങ്കില‌ും എം.ബി.ബി.എസ് ഫൈനൽ പരീക്ഷ ജയിച്ചവർ അപേക്ഷിക്ക‌ുവാൻ അർഹരാണ്.

ജനറൽ വിഭാഗക്കാർക്ക് ആറ‌ു തവണ മാത്രമേ പ്രിലിമിനറി ഉൾപ്പെടെ സിവിൽ സർവ്വീസസ പരീക്ഷ എഴ‌ുത‌ുവാനാക‌ൂ. ഒ.ബി.സിക്കാർക്ക് ഒൻപത് തവണ എഴ‌ുതാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് പരീക്ഷ എഴ‌ുത‌ുന്നതിന് പരിധിയില്ല. ഭിന്നശേഷിയ‌ുള്ള ജനറൽ വിഭാഗക്കാർക്ക് ഒൻ‌പത‌ു തവണയാണ് പരീക്ഷ എഴ‌ുത‌ുവാനാക‌ുക.
  
പ്രായം: 21 – 32 വയസ്സ് (2020 ഓഗസ്റ്റ് 1 ന്)
1988 ഓഗസ്റ്റ് 2 ന‌ും 1999 ഓഗസ്റ്റ് 1 ന‌ും ഇടയിൽ ജനിച്ചവരായിരിക്കണം.
എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവ‌ും ഒ.ബി.സിക്കാർക്ക് 3 വർഷവ‌ും വിമ‌ുക്തഭടന്മാർക്ക് 5 വർഷവ‌ും അംഗപരിമിതർക്ക് 10 വർഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്.

ഒഴിവ‌ുകൾ: 24 സിവിൽ സർവ്വീസസ് വിഭാഗങ്ങളിലായി 796 ഒഴിവ‌ുകൾ
അപേക്ഷാ ഫീസ്: 100 ര‌ൂപ. ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്. വനിതകൾ, അംഗപരിമിതർ, എസ്.സി, എസ്.ടി എന്നീ വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിര‌ുവനന്തപ‌ുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്ക‌ും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

പരീക്ഷ: പ്രിലിമിനറി പരീക്ഷ മെയ് 31 ന‌ും, മെയിൻ പരീക്ഷ 2020 സെപ്റ്റംബർ - ഡിസംബർ മാസങ്ങളില‌ും നടക്ക‌ും. പ്രിലിമിനറി പരീക്ഷ വിജയിച്ചവർ മെയിൻ പരീക്ഷയ്‌ക്ക് അപേക്ഷിക്കണം.
200 മാർക്ക് വീതമ‌ുള്ള രണ്ട് പേപ്പറാണ് പ്രിലിമിനറി പരീക്ഷയ്‌ക്ക‌ുണ്ടാവ‌ുക.   രണ്ട് മണിക്ക‌ൂർ വീതമായിരിക്ക‌ും ഒബ്‌ജക്ടീവ് രീതിയില‌ുള്ള പരീക്ഷയ‌ുടെ ദൈർഘ്യം.
രണ്ടാം ഘട്ട മെയിൻ പരീക്ഷയ്‌ക്ക് ഡിസ്‌ക്രിപ്റ്റീവ് രീതിയിലായിരിക്ക‌ും എഴ‌ുത്ത‌ു പരീക്ഷ. ത‌ുടർന്ന് അഭിമ‌ുഖം ഉണ്ടായിരിക്ക‌ും.

അപേക്ഷ: www.upsconline.nic.in എന്ന വെബ്‌സൈറ്റില‌ൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
രണ്ട് ഘട്ടങ്ങളിലായ‌ുള്ള അപേക്ഷയിൽ പാർട്ട് I പ‌ൂരിപ്പിച്ച‌ു കഴിയ‌ുമ്പോൾ ലഭിക്ക‌ുന്ന രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ചാണ് പാർട്ട് II പ‌ൂർത്തിയാക്കേണ്ടത്.
അപേക്ഷാ സമർപ്പണ വേളയിൽ ഉദ്യോഗാർത്ഥിയ‌ുടെ നിർദ്ദിഷ്‌ട അളവില‌ുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോയ‌ും ഒപ്പ‌ും ‌അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷയ‌ുടെ പ്രിന്റൌട്ട് സ‌ൂക്ഷിച്ച‌ു വയ്‌ക്കണം തപാലിൽ അയക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കാവ‌ുന്ന അവസാന തീയതി: 03-03-2020