ബി.എസ്.എഫിന്റെ വാട്ടർ വിംഗിലേക്ക് ഗ്രൂപ്പ് ബി, സി. ടെക്‌നിക്കൽ
തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സബ് ഇൻസ്പെക്‌ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക് ഷോപ്പ്),
ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക് ഷോപ്പ്), കോൺസ്റ്റബിൾ (ക്രൂ) തസ്‌തികകളിലേക്കാണ്
അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഒഴിവുകൾ നിലവിൽ
താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാവുന്നതാണ്.
ആകെ ഒഴിവുകൾ: 317
സബ് ഇൻസ്പെക്‌ടർ
(മാസ്റ്റർ)
യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം, കേന്ദ്ര / അസംസ്ഥാൻ ഉൾനാടൻ ജലഗതാഗത
വകുപ്പ് അനുവദിച്ച സെക്കൻഡ് ക് ളാസ്സ് മാസറ്റ് സർട്ടിഫിക്കറ്റ് വേണം.
പ്രായപരിധി: 22 – 28 വയസ്സ്
ശമ്പളം: 35400-112400 രൂപ
സബ്-ഇൻസ്പെക്‌ടർ
(എൻജിൻ ഡ്രൈവർ)
യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം, കേന്ദ്ര/ സംസ്ഥാന ഉൾനാടൻ ജലഗതാഗത
വകുപ്പ് അനുവദിച്ച ഫസ്റ്റ് ക് ളാസ്സ് എഞിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് വേണം.
പ്രായപരിധി: 22 – 28 വയസ്സ്
ശമ്പളം: 35400-112400 രൂപ
സബ്-ഇൻസ്പെക്ടർ
(വർക്ക് ഷോപ്പ്)
മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം. അല്ലെങ്കിൽ മെക്കാനിക്കൽ
/ മറൈൻ / ഓട്ടോ മൊബൈൽ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
പ്രായപരിധി: 22 – 25 വയസ്സ്
ശമ്പളം: 35400-112400 രൂപ
ഹെഡ് കോൺസ്റ്റബിൾ
(മാസ്റ്റർ)
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. സെരാംഗ് സർട്ടിഫിക്കറ്റ്.
പ്രായപരിധി: 22 – 25 വയസ്സ്
ശമ്പളം: 25500-81100 രൂപ
ഹെഡ് കോൺസ്റ്റബിൾ
(എൻജിൻ ഡ്രൈവർ)
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. സെക്കൻഡ് ക്ലാസ്സ് എൻജിൻ ഡ്രൈവർ
സർട്ടിഫിക്കറ്റ്.
പ്രായപരിധി: 22 – 25 വയസ്സ്
ശമ്പളം: 25500-81100 രൂപ
ഹെഡ് കോൺസ്റ്റബിൾ
(വർക്ക് ഷോപ്പ്)
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. മോട്ടോർ മെക്കാനിക്ക് / മെഷിനിസ്റ്റ്
/ കാർപ്പെന്ററി / ഇലക്ട്രീഷ്യൻ / എയർ കണ്ടീഷനർ ടെക്നീഷ്യൻ / ഇലക്ട്രോണിക്സ് / പ് ളംബിംഗ്
ട്രേഡിൽ ഐ.ടി. ഐ. ഡിപ്ലോമ – ഇവയിൽ ഏതെങ്കിലും വേണം.
പ്രായപരിധി: 22 – 25 വയസ്സ്
ശമ്പളം: 25500-81100 രൂപ
കോൺസ്റ്റബിൾ
ക്രൂ
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. 265 എച്.പി.യിൽ കുറഞ്ഞ ബോട്ടിൽ
ഗ്രീസർ ആയി ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയം വേണം. നീന്തൽ അറിയുമെന്ന് തെളിയിക്കുന്ന
സർട്ടിഫിക്കറ്റും വേണം.
പ്രായപരിധി: 22 – 25 വയസ്സ്
ശമ്പളം: 21700 - 69100 രൂപ
വയസ്സിളവ്: എല്ലാ തസ്‌തികകളിലും എസ്.സി./എസ്.ടി വിഭാഗത്തിന്
അഞ്ച് വർഷവും ഒ.ബി.സിക്ക് മൂന്ന് വർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും ഉയർന്ന
പ്രായത്തിൽ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, ഇന്റർവ്യൂ,
വൈദ്യ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
ഫീസ്: എസ്. ഐ. തസ്‌തികയിലേക്ക് 200 രൂപ
ഹെഡ് കോൺസ്റ്റബിൾ തസ്‌തികയിലേക് 100 രൂപ. എസ്.സി/ എസ്.ടി
വിഭാഗത്തിനും വിമുക്തഭടർന്മാർക്കും ഫീസില്ല.
ഡിമാന്റ് ഡ്രാഫ്റ്റ് / പോസ്റ്റൽ ഓർഡർ ആയാണ് ഫീസടയ്‌ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.bsf.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോമിന്റെയും അഡ്‌മിറ്റ് കാർഡിന്റേയും മാതൃക എ 4 സൈസ് പേപ്പറിൽ തയ്യാറാക്കി പൂരിപ്പിച്ച് പാസ്സ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കൂന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമന്റ് ഡ്രാഫ്റ്റും സഹിതം പോസ്റ്റലായി അയക്കണം.
അയക്കേണ്ട വിലാസം, പരീക്ഷയുടെ സിലബസ് എന്നിവയുൾപ്പെടെയുള്ള
വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: bsf.nic.in/en/recruitment.html
എന്ന ലിങ്കിൽ പ്രവേശിച്ച് Notice ക്ലിക്ക് ചെയ്യുക.
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: 14-03-2020