കരസേനയിൽ 191 ഒഴിവിലേക്ക് ഷോർട്ട് സർവ്വീസ് കമ്മീഷൻ വഴി അപേക്ഷ ക്ഷണിച്ച‌ു. ഒക്ടോബറിൽ ആരംഭിക്ക‌ുന്ന ടെക്‌നിക്കൽ മെൻ, ടെക്‌നിക്കൽ വിമൻ കോഴ്‌സ‌ുകളിലേക്കായാണ് അപേക്ഷ ക്ഷണിച്ചിരിക്ക‌ുന്നത്. അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്ക‌ുവാനാക‌ൂ. നിർദ്ദിഷ്‌ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.

ഒഴിവ‌ുകൾ:
പ‌ുര‌ുഷന്മാർക്ക് -175
സ്‌ത്രീകൾക്ക് – 14
SSC (Tech)- 55 Men:
സിവിൽ-42
മെക്കാനിക്കൽ-14
ഇലക്ട്രിക്കൽ-/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-17
കം‌പ്യൂട്ടർ സയൻസ് ആൻഡ് എൻ‌ജിനീയറിംഗ്/കം‌പ്യൂട്ടർ ടെക്നോളജി/ഐ.ടി/എം.എസ്.സി.കം‌‌പ്യൂട്ടർ സയൻസ് – 58
ഇലക്ട്രോണിക്സ് – 2
ഒപ്റ്റോ ഇലക്ട്രോണിക്സ് – 2
ഫൈബർ ഒപ്റ്റിക്സ്-2
മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ്-2
പ്രൊഡക്ഷൻ എൻ‌ജിനീയറിംഗ് – 2
ഇലക്ട്രോണിക്സ് ആൻഡ് ടെലികോം/ടെലി കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ - 21
ആർക്കിടെക്ചർ-3
ബിൽഡിംഗ് കൺസ്‌ട്രക്ഷൻ ടെക്നോളജി – 2
എയ്‌റോനോട്ടിക്കൽ - 2
ബാലിസ്റ്റിക്സ് – 2
ഏവിയോണിക്സ് – 2
എയ്‌റോസ്പേസ് – 2
(സ്ട്രീം വിവരങ്ങൾ അറിയ‌ുവാൻ വെബ്സൈറ്റ് സന്ദർശിക്ക‌ുക)

SSCW (Tech) 26
സിവിൽ -3
ആർക്കിടെക്ചർ / ബിൽഡിംഗ് കൺസ്ട്രക്ഷൻ ടെക്നോളജി – 1
മെക്കാനിക്കൽ -2
കം‌പ്യൂട്ടർ സയൻസ് ആൻഡ് എൻ‌ജിനീയറിംഗ് / കം‌പ്യൂട്ടർ ടെക്നോളജി / ഐ.ടി/ എം.എസ്.സി കം‌പ്യൂട്ടർ സയൻസ്-3
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് – 2
ഇലക്ട്രോണിക്സ് & ടെലികോം/ ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ - 3
(സ്ട്രീം വിവരങ്ങൾ അറിയ‌ുവാൻ വെബ്സൈറ്റ് സന്ദർശിക്ക‌ുക)

യോഗ്യത: എഞ്ചിനീയറിംഗ് ബിര‌ുദം

സേനാംഗങ്ങള‌ുടെ വിധവകളിൽ നിന്ന് ടെക്നിക്കൽ (യോഗ്യത: എൻ‌ജിനീയറിംഗ് ബിര‌ുദം), നോൺ ടെക്നിക്കൽ (യോഗ്യത: ഏതെങ്കില‌ും ബിര‌ുദം) വിഭാഗങ്ങളില‌ുള്ള 2 ഒഴിവ‌ുകളിലേക്ക‌ും നിലവിൽ അപേക്ഷ ക്ഷണിച്ചിട്ട‌ുണ്ട്.
ഈ ഒഴിവ‌ുകളിലേക്ക് എൻ‌ജിനീയറിംഗ് വിഭാഗത്തിൽ എൻ‌ജിനീയറിംഗ് ബിര‌ുദവ‌ും നോൺ ടെക്നിക്കൽ വിഭാഗത്തിൽ എൻ‌ജിനീയറിംഗ് ഒഴികെ മറ്റേതെങ്കില‌ും വിഷയത്തില‌ൂള്ള ബിര‌ുദവ‌ുമാണ് യോഗ്യത.

പ്രായം: ടെക്നിക്കൽ കോഴ്‌സ‌ുകളിലേക്ക് പ‌ുര‌ുഷന്മാർക്ക‌ും വനിതകൾക്ക‌ും 20 - 27 വയസ്സാണ് പ്രായപരിധി.
സേനാംഗങ്ങള‌ുടെ വിധവകൾക്ക് 35 വയസ്സ് വരെ അപേക്ഷിക്കാം.
തിരഞ്ഞെട‌ുപ്പ്:അഭിമ‌ുഖം, ശാരീരിക ക്ഷമതാ പരിശോധന എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.

അപേക്ഷ: ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന‌ും വിശദവിവരങ്ങൾക്ക‌ുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.joinindianarmy.nic.in

സേനാംഗങ്ങള‌ുടെ വിധവകൾക്ക‌ുള്ള നോൺ‌ടെക്നിക്കൽ കോഴ്‌സ‌ുകളിലേക്ക‌ുള്ള അപേക്ഷ പോസ്റ്റൽ മ‌ുഖാന്തിരമാണ് സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 20-02-2020