മലമ്പ‌ുഴ ഇറിഗേഷൻ പദ്ധതിയ‌ുടെ പരിധിയില‌ുള്ള ഡി.ടി.പി.സി. ഗാർഡന‌ുകള‌ുടെ വരവ് ചിലവ‌ുകൾ തയ്യാറാക്ക‌ുന്നതിന‌ും മറ്റ‌ു ജോലികൾക്ക‌ുമായി ക്ലര്‍ക്ക് കം അക്കൌണ്ടന്റിനെ നിയമിക്ക‌ുന്ന‌ു.
ബി.കോം ബിര‌ുദവ‌ും കമ്പ്യൂട്ടർ പരിജ്ഞാനവ‌ുമ‌ുള്ള 35 വയസ്സിൽ താഴെ പ്രായമ‌ുള്ള പാലക്കാട് ജില്ലയിൽ സ്ഥിരതാമസക്കാരായവർക്ക് അപേക്ഷിക്കാം.
പ‌ുത‌ുശ്ശേരി, മലമ്പ‌ുഴ, പ‌ുത‌ുപ്പരിയാരം പഞ്ചാ‍യത്ത് നിവാസികൾക്ക‌ും പാലക്കാട് മ‌ുനിസിപ്പാലിറ്റിയില‌ുള്ളവർക്ക‌ും പ്രവർത്തിപരിചയമ‌ുള്ളവർക്ക‌ും മ‌ുൻ‌ഗണന ഉണ്ടായിരിക്ക‌ും.

ഒര‌ു വർഷത്തേക്കായാണ് നിയമനം നടത്ത‌ുക. പ്രതിമാസം 15000 ര‌ൂപയായിരിക്ക‌ും വേതനം.

താത്പര്യമ‌ുള്ളവർ ജന‌ുവരി 27 (തിങ്കൾ) രാവിലെ 11 ന് ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ സഹിതം മലമ്പ‌ുഴ ഇറിഗേഷൻ ഡിവിഷൻ കാര്യാലയത്തിൽ എത്തണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ച‌ു.
വിശദവിവരങ്ങൾക്ക് മലമ്പ‌ുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറ‌ുടെ കാര്യാലയവ‌ുമായി ബന്ധപ്പെട‌ുക. ഫോൺ: 0491-2815111