റിസർവ് ബങ്ക് ഓഫ് ഇന്ത്യയ‌ുടെ വിവിധ  ശാഖകളിലായി 926 അസിസ്റ്റന്റ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ആകെ ഒഴിവ‌ുകൾ:926
കേരളത്തിൽ തിര‌ുവനന്തപ‌ുരത്ത‌ും കൊച്ചിയില‌ുമായി 20 ഒഴിവ‌ുകളാണ‌ുള്ളത്. മ‌ുംബൈയിലാണ് ക‌ുട‌ുതൽ ഒഴിവ‌ുകൾ (419).
യോഗ്യത: 50 ശതമാനം മാർക്കോടെ ബിര‌ുദം. എസ്.സി./എസ്.ടി./ഭിന്നശേഷിവിഭാഗക്കാർക്ക് പാസ് മാർക്ക് മതി. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവ‌ും പ്രാദേശികാഭാഷാ പ്രാവീണ്യവ‌ും ഉണ്ടായിരിക്കണം.
പ്രായം: അപേക്ഷകർ 20-12-1991 ന‌ും 01-12-1999 ന‌ും ഇടയിൽ ജനിച്ച വരായിരിക്കണം. എസ്.സി., എസ്.ടി.  വിഭാഗത്തിന് 5 വർഷവ‌ും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്ക‌ും. ഭിന്നശേഷിക്കാരിൽ ജനറൽ വിഭാഗത്തിന് 10 വർഷവ‌ും ഒ.ബി.സി.ക്കാർക്ക് 13 വർഷവ‌ും എസ്.സി.,എസ്.ടി. വിഭാഗത്തിൽന് 15 വർഷവ‌ും വയസ്സിളവ‌ുണ്ട്.
പരീക്ഷ: രണ്ട‌ു ഘട്ടങ്ങളിലായ‌ുള്ള പരീക്ഷയില‌ൂടെയ‌ും ലാംഗ്വേജ് പ്രൊഫിഷൻസി ടെസ്റ്റില‌ൂടെയ‌ുമാണ് തിരഞ്ഞെട‌ുപ്പ്. മെയിൽ പരീക്ഷ ജയിക്ക‌ുന്നവർക്ക് ലാംഗ്വേജ്  പ്രൊഫിഷൻസി ടെസ്റ്റിലേക്ക് അവസരമ‌ുണ്ടാക‌ും.. പ്രാദേശിക ഭാഷയിലായിരിക്ക‌ും ടെസ്റ്റ്. ഫെബ്ര‌ുവരി 14,15 നാണ് പ്രിലിമിനറി പരീക്ഷ.

അപേക്ഷാഫീസ്: ജനറൽ /ഒ.ബി.സി./ഇ ഡബ്‌ള്യു.എസ്. വിഭാഗത്തിന് 450 ര‌ുപ. എസ്.സി.സി, എസ്.ടി ഭിന്നശേഷി വിഭാഗത്തിന് 50 ര‌ൂപ.
കേരളത്തിലെ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ: കണ്ണ‌‌ൂർ,കൊച്ചി, കൊല്ലം,കോട്ടയം, കോഴിക്കോട്, മലപ്പ‌ുറം, പാലക്കാട്, തിര‌ുവനന്തപ‌ുരം, ത്യശ്ശ‌ൂർ.
അപേക്ഷിക്കാന‌ും വിശദവിവരങ്ങൾക്ക‌ും പരീക്ഷയ‌ുടെ സിലബസിന‌ുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.rbi.org.in
അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: 16-01-2020