തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ: 01/2019, 02/2019
ആകെ ഒഴിവുകൾ: പ്യൂൺ - 54, സ്ട്രോങ് റൂം ഗാർഡ്- 47
ഹിന്ദുമതത്തിൽപെട്ടവർക്കാണ് അപേക്ഷിക്കാനാവുക.
സ്ട്രോങ് റൂം ഗാർഡ് ഒഴിവുകളിലേക്ക് സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കുവാനാവില്ല.
റാങ്ക് ലിസ്റ്റ് കാലാവധി: കുറഞ്ഞത് ഒരു വർഷവും കൂടിയത് മൂന്ന് വർഷവുമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.
ഇപ്പോഴുള്ള ഒഴിവുകൾക്ക് പുറമേ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ വരുന്ന ഒഴിവുകളിലും ഇതേ ലിസ്റ്റിൽ നിന്നായിരിക്കും നിയമനം.
പ്യൂൺ:
യോഗ്യത: എട്ടാം ക്‌ളാസ് പാസായിരിക്കണം, സൈക്കിൾ സവാരി അറിഞ്ഞിരിക്കുന്നത് അഭികാമ്യമാണ്.
ശമ്പളം:16500 – 35700 രൂപ.
സ്ട്രോങ് റൂം ഗാർഡ്:
യോഗ്യത: എസ്.എസ്.എൽ.സി. പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിയിരിക്കണം.
ശാരീരിക യോഗ്യത: ഉയരം - 163 സെ.മീ. നെഞ്ചളവ്- കുറഞ്ഞത് 80 - 85 സെ.മീ. ഉണ്ടായിരിക്കണം. (വികസിക്കുമ്പോൾ കുറഞ്ഞത് 5 സെ.മീ വർദ്ധിക്കണം) ശാരീരിക യോഗ്യത തെളിയിക്കുന്നതിന് കായികക്ഷമതാ പരീക്ഷ നടത്തും
ശമ്പളം: 19000 - 43600 രൂപ.
പ്രായം: രണ്ട് തസ്തികകളിലേക്കും 18 - 36 വയസ്സാണ് പ്രായപരിധി.
(02.01-1983-നും 01.01.2001-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ ജനിച്ചവർക്കും അപേക്ഷിക്കാം.)
വയസ്സിളവ്: പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവ് ലഭിക്കും.
തിരിവിതാംകൂർ ദേവസ്വം ബോർഡിൽ നിലവിൽ താത്കാലിക / ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്ക് നിയമവിധേയമായി സർവീസിന്റെ ദൈർഘ്യത്തിനനുസരിച്ച് വയസ്സിളവ് ലഭിക്കും.
അപേക്ഷാ ഫീസ്: പ്യുൺ തസ്തികയിലേക്ക് 200 രൂപ. (പട്ടികജാതി/ വർഗക്കാർക്ക് 100 രൂപ)
സ്ട്രോങ് റൂം ഗാർഡ് തസ്തികയിലേക്ക് 300 രൂപ. ( പട്ടികജാതി/വർക്കാർക്ക് 200 രൂപ)
ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.
അപേക്ഷാ സമർപ്പണം: www.kdrb.kerala.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം യൂസർ ഐ.ഡിയും പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്‌താണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 28