കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (10+2) പരീക്ഷക്ക് സ്റ്റാഫ്സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു, പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിങ് അസിസ്റ്റന്റ്, എൽ.ഡി. ക്ളർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികകളിലാണ് നിയമനം. അപേക്ഷാ ഓൺലൈനായി വേണം സമർപ്പിക്കുവാൻ. നിലവിൽ ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
യോഗ്യത : +2 വിജയം /തത്തുല്യം. 2020 ജനുവരി 1-നകം യോഗ്യത നേടിയിരിക്കണം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് അപേക്ഷിക്കുന്നവർ പ്‌ളസ്‌ടു സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് വിഷയമായി പഠിച്ച് പാസായിരിക്കണം.
പ്രായം: 18-27 വയസ്സ് (2020 ജനുവരി 1 അടിസ്ഥാനമാക്കി)
ഉദ്യോഗാർഥികൾ 1993 ജനുവരി 2-നും 2002 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം.
വയസ്സിളവ്: എസ്.സി.,/എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. ക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. വിമുക്തഭാടർക്കും വിധവകൾക്കും നിയപരമായിബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്യാത്തവർക്കും നിയമാനുസ്യത വയസ്സിളവ് ലഭിക്കും.
ശമ്പളം : 19,900 - 81,100 രൂപ
അപേക്ഷാ ഫീസ്: 100 രൂപ.
വിനിതകൾ/എസ്.സി./എസ്.ടി./അംഗപരിമിതർ/ വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.
പരീക്ഷ: ആദ്യഘട്ട പരീക്ഷ മാർച്ച് 16-27 തീയതികളിലും രണ്ടാം ഘട്ട എഴുത്തുപരീക്ഷ ജൂൺ 28-നും നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം,കോട്ടയം.കൊച്ചി,ത്യശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
തിരഞ്ഞെടുപ്പ്: പരിക്ഷ, സിലബസ്, തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരിക്ഷ, ടൈപ്പിങ് ടെസ്റ്റ്/സ്കിൽടെസ്റ്റ് എന്നിവക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ: ssconilne.nic.in എന്ന വെബ്സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ നടത്തിയശേഷം വേണം അപേക്ഷിക്കാൻ. വാൺ ടൈം രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥിയുടെ ഫോട്ടോയും (20-50 കെ.ബി.) ഒപ്പും (10-20 കെ.ബി) അപ്‌ലോഡ് ചെയ്യണം. വൺടൈം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനുശേഷം കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷക്ക് ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. വൺടൈം രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും സൂക്ഷിച്ച് വയ്‌ക്കണം.
ഓൺലൈൻ അപേക്ഷയുടെ പ്രിൻറൌട്ട് തപാലിൽ അയയ്ക്കേണ്ടതില്ല. ഒന്നിൽ കുടുതൽ അപേക്ഷകൾ അയക്കരുത്
എസ്.എസ്.സി. വെബ്സൈറ്റിൽ നേരത്തേ വൺടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് മുൻപ് ലഭ്യമായ രജിസ്ട്രേഷൻ നമ്പറും പാസ്സ്‌വേഡും ഉപയോഗിച്ച് നേരിട്ട് വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10-01-2019