കൊച്ചിൻ ഷിപ്പ്‌യാഡിൽ വിവിധ തസ്‌തികകളിലായി ഒഴിവ‌ുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷനിച്ച‌ു.  
വർക്ക്മെൻ, മാനേജർ വിഭാഗത്തിലാണ് ഒഴിവ‌ുകൾ.
ആകെ ഒഴിവ‌ുകൾ: 17
വർക്ക്മെൻ തസ്‌തികയിൽ സ്ഥിരനിയമനമാണ്.
തിരഞ്ഞെട‌ുപ്പ്: പരിക്ഷയ‌ുടേയ‌ും അഭിമ‌ുഖത്തിന്റേയ‌ും  അടിസ്ഥാനത്തിലാണ് നിയമനം നടത്ത‌ുക.
തസ്‌തികകള‌ും യോഗ്യതയ‌ും
വർക്ക്മെൻ- ജ‌ൂനിയർ ടെക്‌നിക്കൽ അസിസ്റ്റ‌‌‌ൻ‌റ് മെക്കാനിക്കൽ
ഒഴിവ‌ുകൾ: 9
യോഗ്യത: മ‌ൂന്ന‌ു വർഷത്തെ മെക്കാനിക്കൽ എൻ‌ജിനിയറിംഗ് ഡിപ്‌ളോമയ‌ും സമാനമേഖലയിലെ പ്രവർത്തിപരിചയവ‌ും.

ഇലക്‌ട്രിക്കൽ
ഒഴിവ‌ുകൾ: 2    
യോഗ്യത; മ‌ൂന്ന് വർഷത്തെ ഇലക്‌ട്രിക്കൽ എൻ‌ജിനിയറിംഗ് ഡിപ്‌ളോമയ‌ും സമാനമേഖലയിലെ പ്രവർത്തിപരിചയവ‌ും.

ഇൻസ്‌ട്ര‌ുമെന്റേഷൻ
ഒഴിവ‌ുകൾ: 2    
  
യോഗ്യത; മ‌ൂന്ന് വർഷത്തെ ഇൻസ്‌ട്ര‌ുമെന്റേഷൻ എൻ‌ജിനിയറിംഗ് ഡിപ്‌ളോമയ‌ും സമാനമേഖലയിലെ പ്രവർത്തിപരിചയവ‌ും.

സേഫ്റ്റി
ഒഴിവ‌ുകൾ: 3
യോഗ്യത; മ‌ൂന്ന് വർഷത്തെ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ എൻ‌ജിനിയറിംഗ് ഡിപ്‌ളോമയ‌ും സമാനമേഖലയിലെ പ്രവർത്തിപരിചയവ‌ും.
പ്രായം: 35 വയസ്സ് കവിയര‌ുത്. എസ്.സി./എസ്.ടി./ഭിന്നശേഷിവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃതമായ വയസ്സിളവ് ലഭിക്ക‌ും.
ശമ്പളം: 23,500 - 77,000 ര‌ൂപ.

സെക്യൂരിറ്റി മാനേജർ
ഒഴിവ‌ുകൾ:1
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽനിന്ന‌ുള്ള ബിര‌ുദം. ഇംഗ്‌ളീഷ് മലയാളം, ഹിന്ദി – ഭാഷകളിൽ പ്രാവീണ്യം വേണം. ഒമ്പത‌ു വർഷത്തെ പ്രവർത്തിപരിചയവ‌ും വേണം.
പ്രായം: 40 വയസ്സ് കഴിയര‌ുത്.
ശമ്പളം: 60,000-1,80,000 ര‌ൂപ

തിരഞ്ഞെടുപ്പ്: പ്രവർത്തിപരിചയത്തിന്റേയ‌ും പവർപോയിന്റ് അവതരണത്തിന്റേയ‌ും അഭിമ‌ുഖത്തിന്റേയ‌ും അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.

അപേക്ഷാ ഫീസ്: 200 ര‌ൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിവിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.
രണ്ട‌ു വിഭാഗത്തിലേയ‌ും ഒഴിവ‌ുകളിലേക്ക് ഓൺലൈനയി വടൈം രജിസ്ട്രേഷൻ ചെയ്‌തതിന‌ു ശേഷമാണ് അപേക്ഷിക്കേണ്ടത്.
ക‌ൂട‌ുതൽ വിവരങ്ങൾക്ക‌ും അപേക്ഷ സമർപ്പിക്ക‌ുവാന‌ും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.cochinshshipyard.com 
അപേക്ഷ സമർപ്പിക്ക‌ുവാന‌ുള്ള അവസാന തീയതി: വർക്ക്മെൻ തസ്‌തികയിലേക്ക്: 08-11-2019.
മാനേജർ ത‌സ്‌തികയിലേക്ക്: 12-11-2019