ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച് - ക‌ുക്ക്, സ്റ്റ്യുവാർഡ് എന്നീ തസ്‌തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ച‌ു. അവിവാഹിതരായ ആൺക‌ുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാനാക‌ൂ.
യോഗ്യത: 50 ശതമനം മാർക്കോടെ പത്താം ക്ളാസ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി, എസ്.ടി. വിഭാഗക്കാർ, ദേശിയതലത്തിൽ മികവ് തെളിയിച്ച കായികതാരങ്ങൾ, സർവീസിനിടെ മരിച്ച കോസ്റ്റ്ഗാർഡ് യ‌ൂണിഫോം ജിവനാക്കാര‌ുടെ മക്കൾ എന്നിവർക്ക് 45 ശതമാനം മാർക്ക് മതിയാക‌ും.
പ്രായം: 01-04-2020-ന് 18- 22 വയസ്സ്.  01-04-1998 ന‌ും  31-03-2002- ന‌ും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവ‌ുന്നതാണ്.
വയസ്സിളവ്:  എസ്.സി.എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവ‌ും ഒ.ബി.സി.ക്കാർക്ക് മ‌ൂന്ന് വർഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്ക‌ും.
ശാരീരികയോഗ്യത: ഉയരം -157 സെ.മി., വികസിപ്പിക്ക‌ുമ്പോൾ നെഞ്ചളവ് 5 സെ.മീ എങ്കില‌ും വർദ്ധിക്കണം. പ്രായത്തിന് ആ‍ന‌ുപാതികമായ ത‌ൂക്കവ‌ും മികച്ച കാഴ്‌ചശക്തിയ‌ും ഉണ്ടായിരിക്കണം.
ശമ്പളം:  21,700 ര‌ൂപയാണ് അടിസ്ഥാനശമ്പളം, മറ്റ് അലവൻസ‌ുകള‌ുമ‌ുണ്ട്.
ശാരീരികക്ഷമതാ പരിശോധന: 20 സ്‌‌ക്വാട്ട് അപ്പ്, 10 പ‌ുഷ്അപ്പ്. ഏഴ് മിനിറ്റിൽ 1.6 കിലോമിറ്റർ ഓട്ടം.
തിരഞ്ഞെട‌ുപ്പ് :  എഴ‌ുത്ത്  പരീക്ഷ, ശരീരികക്ഷമതാ ടെസ്റ്റ്, അഭിമ‌ുഖം വൈദ്യപരിശോധന എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും നിയമനം.
പരീക്ഷ: എഴ‌ുത്ത‌ുപരീക്ഷയ്‌ക്ക‌ുള്ള അഡ്‌മിറ്റ് കാർഡ് നവംബർ 17 – 22 തീയതിക്ക‌ുള്ളിൽ കോസ്റ്റ്ഗാർഡ് വെബ്സൈറ്റിൽ നിന്ന് ലഭിക്ക‌ും. കേരളമ‌ുൾപ്പെട‌ുന്ന വെസ്റ്റേൺ സോണിൽനിന്ന‌ുള്ള അപേക്ഷകർക്ക് മ‌ുംബൈയിൽ  ആണ് പരീക്ഷാ കേന്ദ്രം.  
അപേക്ഷ: www.joinindiancoastguard.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ സമർപ്പണവേളയിൽ ഉദ്യോഗാർത്ഥിയ‌ുടെ പാസ്സ്പോർട്ട് സൈസ് ഫോട്ടോയ‌ും കയ്യൊപ്പ‌ും അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 08-11-2019