രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജ‌ുകളിൽ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ച‌ു. അവിവാഹിതരായ പെൺക‌ുട്ടികൾക്ക‌ും നിയമപരമായി വിവാഹമോചനം നേടിയവർക്ക‌ും വിധവകൾക്ക‌ും അപേക്ഷിക്കാം.
2020 ജ‌ൂലായ് / ഒക്ടോബറിൽ ആരംഭിക്ക‌ുന്ന നാല‌ുവർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ് കോഴ്‌സിനായാണ് അപേക്ഷ ക്ഷണിച്ചിരിക്ക‌ുന്നത്. കോഴ്‌സ് പ‌ൂർണ്ണമായ‌ും സൌജന്യമായിരിക്ക‌ും. വിജയകരമായി കോഴ്‌സ് പ‌ൂർത്തിയാക്ക‌ുന്നവർക്ക് സൈന്യത്തിലെ മിലിട്ടറി നഴ്‌സിംഗ് സർവീസ് വിഭാഗത്തിൽ കമ്മീഷൻഡ് ഓഫീസർ ആയി സ്ഥിരനിയമനം ലഭിക്ക‌ും.

യോഗ്യത: 50 ശതമാനം മാർക്കോടെ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങൾ പഠിച്ച‌ുള്ള പളസ്‌ട‌ു വിജയം /തത്ത‌ുല്യം.
റഗ‌ുലറായി പഠിച്ച് ആദ്യ അവസരത്തിൽ തന്നെ വിജയിച്ചവരായിരിക്കണം.
അവസാനവർഷ വിദ്യാർഥികൾക്ക‌ും അവസാനവർഷ പരീക്ഷ എഴ‌ുതിയവർക്ക‌ും അപേക്ഷിക്കാം. ഇവർ ന‌ഴ്‌സിംഗ് കോഴ്‌സിന് ചേര‌ും മ‌ുൻപ്  തന്നെ പ്‌ളസ്‌ട‌ു ജയിച്ച രേഖ ഹാജരാക്കേണ്ടതാണ്. 
പ്രൈവറ്റ്, ഓപ്പൺ സ്‌ക‌ൂൾ വിദ്യാർഥികൾക്ക‌ും റഗ‌ുലർ വിദ്യാർത്ഥികളിൽ തന്നെ ഏതെങ്കില‌ും വിഷയത്തിൽ കമ്പാർട്ട്മെന്റ് ഉള്ളവർക്ക‌ും അപേക്ഷിക്ക‌ുവാനാകില്ല.

ശാരീരികയോഗ്യത: ഉയരം ച‌ുര‌ുങ്ങിയത് 148 സെ. മീ വേണം. ക‌ുറഞ്ഞത് 39 കിലോഗ്രാം എങ്കില‌ും ത‌ൂക്കം ഉണ്ടായിരിക്കണം.  മികച്ച കാഴ്‌ചശക്തിയ‌ും വേണം.
പ്രായം: 01.10.1995-ന‌ും 30.09.2003-ന‌ും (രണ്ട് തീയതികള‌ും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം.

തിരഞ്ഞെട‌ുപ്പ്: ഓൺലൈൻ എഴ‌ുത്ത‌ുപരീക്ഷ, അഭിമ‌ുഖം, വൈദ്യപരിശോധന എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടക്ക‌ുക.
പരീക്ഷ: 2020 ഏപ്രിൽ മാസത്തിലായിരിക്ക‌ും എഴ‌ുത്ത‌ുപരീക്ഷ നടക്ക‌ുക. ഒബ്‌ജക്‌ടീവ് മാത്യകയില‌ുളള പരീക്ഷ 90 മിനിറ്റ് ദൈർഘ്യമ‌ുണ്ടായിരിക്ക‌ും.. ജനറൽ ഇംഗ്‌ളീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, ജനറൽ ഇൻറലിജൻസ് എന്നിവയിൽ നിന്ന് ചോദ്യങ്ങള‌ുണ്ടാക‌ും.
പരീക്ഷയ്‌ക്കായ‌ുള്ള  ഹാൾടിക്കറ്റ് മാർച്ച് മാസം മ‌ൂന്നാം വാരം മ‌ുതൽ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തെട‌ുക്കാം.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ- തിര‌ുവനന്തപ‌ുരം, കൊച്ചി, കണ്ണ‌ൂർ ജില്ലയിലെ ഏഴിമല എന്നിവയാണ് കേരളത്തിലെ പരിക്ഷാ കേന്ദ്രങ്ങൾ.
എഴ‌ുത്ത‌ുപരീക്ഷയിൽ വിജയിക്ക‌ുന്നവർക്ക് മേയിൽ ആയിരിക്ക‌ും അഭിമ‌ുഖം
അപേക്ഷാ ഫീസ്: 750 ര‌ൂപ. ഓൺലൈനായി ഫീസ്‌ അടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ Officers Entry ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്‌ത് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ സമർപ്പണ വേളയിൽ നിർദ്ദി‌ഷ്‌ട അളവില‌ുള്ള  പാസ്സ്പോർട്ട് സൈസ് ഫോട്ടോയ‌ും ഒപ്പ‌ും അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കേണ്ടതാണ്. ഒന്നിലധികം അപേക്ഷ സമർപ്പിക്കര‌ുത്. പ‌ൂർണ്ണമായ വിജ്ഞാപനത്തിനായി വെബ്സൈറ്റ് സന്ദർശിക്ക‌ുക.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 02-12-2019