പട്ടികജാതി വികസന വക‌ുപ്പിന്റെ കീഴില‌ുള്ള തിര‌ുവനന്തപ‌ുരം മണ്ണന്തലയിൽ പ്രവർത്തിക്ക‌ുന്ന ഗവ. പ്രീ – എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ്. പരീക്ഷയ്‌ക്കായി സൌജന്യ പരിശീലനം നൽ‌ക‌ുന്ന‌ു. ആറ് മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം.

തിര‌ുവനന്തപ‌ുരം, കൊല്ലം, പത്തനം തിട്ട, ജില്ലകളിലെ പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്ക‌ും ഒര‌ു ലകഷത്തിൽ താഴെ വാർഷിക വര‌ുമാനമ‌ുള്ള മറ്റ് പിന്നോക്ക വിഭാഗക്കാർക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് സ്റ്റൈപ്പൻഡ് ലഭിക്ക‌ും.  ഡിസംബർ ഒൻപതിന് ക്‌ളാസ്സ് ആരംഭിക്ക‌ും. 
ഫോൺ നമ്പർ: 0471 2543441