മെട്രിക് റിക്രൂട്ട്മെന്റ് വിഭാഗത്തിലേക്ക് സെയിലർമാരാകാൻ നാവികസേന ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
ഷെഫ്, സ്റ്റ്യുവാഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം ലഭിക്കുക.
ആകെ ഒഴിവുകൾ: 400
അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കുവാനാകൂ.
പ്രായം: 2000 ഒക്ടോബർ 1- നും 2003 സെപ്‌റ്റംബർ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (രണ്ട് തീയതികളും ഉൾപ്പെടെ).
യോഗ്യത:
1. ഷെഫ്: പത്താം ക്ളാസ്സ് ആഹാരം പാചകം ചെയ്യാൻ അറിയണം..
2. സ്റ്റ്യുവാഡ്: പത്താം ക്ളാസ്സ്. ഓഫീസേഴ്‌സിൽ മെസിൽ ഭക്ഷണവിതരണവും ഹൌസ് കീപ്പിംഗുമായിരിക്കും ജോലി.
3. ഹൈജീനിസ്റ്റ്: പത്താം ക്ളാസ്സ്. ശുചിമുറിയുൾപ്പെടെയുള്ള സ്ഥലങ്ങൾ വൃത്തിയാക്കലായിരിക്കും ജോലി.
ശമ്പളം: 21,700- 69,100 രൂപയായിരിക്കും ശമ്പളം മറ്റ് ആനുകുല്യങ്ങളും ലഭിക്കും. പരിശീലനകാലത്ത് പ്രതിമാസം 14,600 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. സർവിസിൽ കയറുന്നവർക്ക് മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ വരെ ഉയരാവുന്ന തസ്‌തികയാണിത്.
കായികക്ഷമതാപരീക്ഷ: 7 മിനിറ്റിൽ 1.6 കി.മീറ്റർ ദൂരം ഓട്ടം. 20 സ്‌ക്വാട് അപ്പ്, 10 പുഷ് അപ്പ് എന്നിവയുമുണ്ടാകും.
ശാരീരികയോഗ്യത: ഉയരം മിനിമം 157 സെ.മി., ഉയരത്തിന് ആനുപാതികമായ തൂക്കം വേണം. വികസിപ്പിക്കുമ്പോൾ നെഞ്ചളവ് 5 സെ.മി. വർദ്ധിക്കണം. മികച്ച കാഴ്‌ച ശക്തി ഉണ്ടായിരിക്കണം. കൂട്ടി മുട്ടുന്ന കാൽപ്പാദങ്ങൾ, വെരിക്കോസ് വെയിൻ, പരന്ന കാൽപ്പദം, ഹൃദ്രോഗങ്ങൾ, ചെവിയിൽ അണുബാധ, വർണാന്ധത എന്നിവയുള്ളവർക്ക് അപേക്ഷിക്കുവാനാകില്ല.
അപേക്ഷാഫീസ്: 215 രൂപ. ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല.
തിരഞ്ഞെടുപ്പ്: കമ്പ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷ കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക.
പരീക്ഷ: 2020 ഫെബ്രുവരിയിലായിരിക്കും എഴുത്തുപരീക്ഷ നടക്കുക. അഡ്‌മിറ്റ് കാർഡ് പരീക്ഷയ്‌ക്ക് ഒരാഴ്‌ച മുൻപ് വെബ്സൈറ്റിൽനിന്ന് ഡൌൺലോഡ് ചെയ്തെടുക്കാം.
എഴുത്തുപരീക്ഷയ്‌ക്ക് ഹാജരാകുമ്പോൾ അഡ്‌മിറ്റ് കാർഡിനൊപ്പം മാർക്ക് ഷീറ്റുകൾ, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, എൻ.സി.സി.സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ മാത്രം ) എന്നിവയും കൊണ്ടു വരേണ്ടതാണ്.
എഴുത്തു പരീക്ഷ ഇംഗ്ളീഷിലോ ഹിന്ദിയിലോ എഴുതാം. ഇംഗ്‌ളീഷ്, മാത്തമാറ്റിക്‌സ്, സയൻസ്, ജനറൽ നോളജ് എന്നീ വിഷയങ്ങളി നിന്നായിരിക്കും അരമണിക്കുർ നേരത്തെ എഴുത്തുപരീക്ഷയിലെ ചോദ്യങ്ങൾ.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നവംബർ 23 മുതൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ സമർപ്പണ വേളയിൽ ഉദ്യോഗാർഥിയുടെ ഇളം നീലനിറം പശ്ചാത്തലമായുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കണം. അപേക്ഷയുടെ പ്രിൻറൌട്ട് സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം 2020 ഒക്ടോബറിൽ ആരംഭിക്കും.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28-11-2019
0 Comments