ഡൽഹി പൊലീസിൽ ഹെഡ് കോൺ‌സ്റ്റബിൾ മിനിസ്റ്റീരിയൽ തസ്തികയിലെ ഒഴിവ‌ുകളിലെക്ക് അപേക്ഷ ക്ഷണിച്ച‌ു.
ആകെ ഒഴിവ‌ുകൾ: 554
പ‌ുര‌ുഷൻമാർക്ക് – 372, സ്‌ത്രീകൾക്ക് – 182
യോഗ്യത: പ്‌ളസ് ട‌ു വിജയം / സീനിയർ സെക്കൻഡറി വിജയം.
ഇംഗ്‌ളീഷ് ടൈപ്പിംഗിൽ മിനിറ്റിൽ  30 വാക്ക് വേഗത ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ഹിന്ദി കമ്പ്യൂട്ടർ ടൈപ്പിംഗിൽ മിനിറ്റിൽ  25 വാക്ക് വേഗത ഉണ്ടായിരിക്കണം.
പ്രായം: 18 – 25 വയസ്സ് (01-07-2019 അടിസ്ഥാനമാക്കി)
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച‌ും ഒ.ബി.സി വിഭാഗക്കാർക്ക് മ‌ൂന്ന‌ും ഭിന്നശേഷിക്കാർ, വിമ‌ുക്തഭടർ, വിധവകൾ, പ‌ുനർവിവാഹിതരാകാത്ത വിവാഹമോചിതകൾ, കായിക താരങ്ങൾ എന്നിവർക്ക് നിയമാന‌ുസൃതവ‌ും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്ക‌ും.
ശമ്പളം: 25500 – 81100 ര‌ൂപ
ശാരീരിക യോഗ്യത:
ഉയരം: പ‌ുര‌ുഷന്മാർക്ക് 165 സെ.മീ, വനിതകൾക്ക് 157 സെ.മീ. എസ്.ടി വിഭാഗത്തിന് 5 സെ.മീ വരെ ഇളവ‌ുണ്ട്.
നെഞ്ചളവ്: പ‌ുര‌ുഷന്മാർക്ക് 72 – 82 സെ.മീ, എസ്.ടി വിഭാഗക്കാർക്ക് 5 സെ.മീ വരെ ഇളവ‌ുണ്ട്. സ്‌ത്രീകൾക്ക് നെഞ്ചളവ് ബാധകമല്ല.
അപേക്ഷാ ഫീസ്: 100 ര‌ൂപ. 
വനിതകൾ, എസ്.സി, എസ്.ടി, വിമ‌ുക്തഭടർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. 
ഓൺലൈൻ വഴി ഫീസടയ്‌ക്ക‌ുവാന‌ുള്ള സംവിധാനം വെബ്സൈറ്റില‌ുണ്ട്.
തിരഞ്ഞെട‌ുപ്പ്: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക ക്ഷമതാ ടെസ്റ്റ്, കമ്പ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റ്, കമ്പ്യൂട്ടർ ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.
കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ‌ുടെ സിലബസ്, ശാരീരിക ക്ഷമതാ ടെസ്റ്റ്  സംബന്ധിച്ച ക‌ൂട‌ുതൽ വിവരങ്ങൾ എന്നിവ വെബ്സൈറ്റില‌ുള്ള വിജ്ഞാപനത്തില‌ുണ്ട്.   
അപേക്ഷ: www.delhipolice.nic.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 13-11-2019