സെയിലർ തസ്‌തികയിലേക്ക‌ുള്ള നിയമനത്തിനായി നാവികസേന അപേക്ഷ ക്ഷണിച്ച‌ു. സീനിയർ സെക്കൽഡറി റിക്രുട്ട്സ് തസ്‌തികയിലെ 2200 ഒഴിവ‌ുകളിലേക്ക‌ും ആർട്ടി ഫൈസർ അപ്രൻ‌റിസ് തസ്‌തികയിലെ 500 ഒഴിവ‌ുകളിലേക്ക‌ുമായാണ് പ്രവേശനം. അവിവാഹിതരയ ആൺക‌ുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാനാക‌ൂ.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്‌സ് എന്നിവ പഠിച്ച് പ്ളസ്‌ട‌ു /തത്ത‌ുല്യം. കെമിസ്‌ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കില‌ുമൊര‌ു വിഷയം പ്‌ളസ്‌‌ട‌ു തലത്തിൽ പഠിച്ചിരിക്കണം. ആർട്ടിഫൈസർ അപ്രൻ‌റിസ് തസ്‌തികയിലേക്ക് അപേക്ഷിക്കാൻ പ്‌ളസ്‌ട‌ുവിൽ ക‌ുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.
പ്രായം: 2000 ഓഗസ്റ്റ് ഒന്നിന‌ും 2003 ജ‌ൂലായ് 31- ന‌ും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട‌ു തീയതികള‌ും ഉൾപ്പെടെ ജനിച്ചവർക്ക‌ു അപേക്ഷിക്കം.)
ശമ്പളം: 21,700 - 69,100 നിരക്കിൽ ശമ്പളം ലഭിക്ക‌ും.
14600 ര‌ൂ‍പ പരിശീലനകാലത്ത് സ്‌റ്റൈപ്പന്റ് ലഭിക്ക‌ും.
മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ പദവിവരെ ഉയരാവ‌ുന്ന തസ്തികയാണിത്
ശാരീരിക യോഗ്യത: ഉയരം 157 സെ.മി., ഉയരത്തിന് ആന‌ുപാതികമായ ത‌ുക്കവ‌ും നെഞ്ചളവ‌ും ഉണ്ടായിരിക്കണം. വികസിപ്പിക്ക‌ുമ്പോൾ നെഞ്ചളവ് അഞ്ച് സെ.മി. വർദ്ധിക്കണം. മികച്ചകാഴ്‌ചശക്തിയ‌ും  ശാരീരികമായി മികച്ച നിലവാരവ‌ും ഉണ്ടായിരിക്കണം. പരന്ന കാൽ‌പ്പാദങ്ങൾ, വെരിക്കോസ് വെയിൻ ക‌ൂട്ടിമ‌ുട്ട‌ുന്ന കാൽമ‌ുട്ട‌ുകൾ എന്നിവയ‌ുള്ളവർക്ക് അപേക്ഷിക്കാനാവില്ല.  
തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത‌ുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയ‌ുടെ അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടക്ക‌ുക.
ഓൺലൈൻ എഴ‌ുത്ത‌ുപരീക്ഷയിൽ ഇംഗ്ളീഷ്, സയൻസ്, മാത്തമാറ്റിക്സ് ജനറൽ നോളജ് എന്നീ  വിഭാഗങ്ങളിൽ നിന്ന് പ്ളസ്‌ട‌ു നിലവാരത്തില‌ുള്ള ചോദ്യങ്ങളായിരിക്ക‌ും ഉണ്ടായിരിക്ക‌ുക
പരീക്ഷ:2020 ഫെബ്ര‌ുവരിയിലായിരിക്ക‌ും എഴ‌ുത്ത‌ു പരീക്ഷ നടക്ക‌ുക. പരീക്ഷയ്‌ക്ക‌ുള്ള ഹാൾടിക്കറ്റ് ഫെബ്ര‌ുവരി ആദ്യവാരം വെബ്സൈറ്റിൽനിന്ന് ഡൌൺലോഡ് ചെയ്യാം. പരീക്ഷയ‌ുടെ വിശദമായ സിലബസ് വെബ്സൈറ്റില‌ുണ്ട്.
ഓൺലൈൻ എഴ‌ുത്ത‌ുപരീക്ഷയ‌ുടെ ഫലം പരീക്ഷയ്‌ക്ക് ശേഷം 30 ദിവസങ്ങൾ കഴിഞ്ഞ് പ്രസിദ്ധീകരിക്ക‌ും. ത‌ുടർന്ന‌ുള്ള ദിവസങ്ങളിൽ ശാരീരികക്ഷമതാപരിശോധനയ‌ും വൈദ്യപരിശോധനയ‌ും നടക്ക‌ും.
കായികക്ഷമതാപരിശോധനയിൽ ഏഴ‌ു മിനിറ്റിൽ 1.6 കി.മീ, ഓട്ടം, 20 സ്‌ക്വാട്ട് അപ്‌സ് , 10 പ‌ുഷ് അപ്‌സ് എന്നിവയ‌ുണ്ടാക‌ും. തിരഞ്ഞെട‌ുക്കപ്പെട‌ുന്നവര‌ുടെ പട്ടിക 2020 ജ‌ൂൺ മാസം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്ക‌ും. 2020 ഓഗസ്റ്റിലായിരിക്ക‌ും പരിശീലനം ആരംഭിക്ക‌ുക.
അപേക്ഷ: www.joinidiannavy.gov.in എന്ന വെബ്സൈറ്റില‌ൂടെ ഓൺലൈനായാണ് വേണം അപേക്ഷിക്ക‌ുവാൻ. ഇതേ വെബ്സൈറ്റിൽ പ‌ൂർണ്ണമായ  വിജ്ഞാപനം നൽ‌കിയിട്ട‌ുണ്ട്. 
അപേക്ഷാ സമർപ്പണ വേളയിൽ ഉദ്യോഗാർഥിയ‌ുടെ ഇളം നീലനിറം പശ്ചാത്തലമായ‌ുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയ‌ും യോഗ്യതാ സർട്ടിഫിക്കറ്റ‌ുകള‌ുടെ പകർപ്പ‌ുകള‌ും അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കണം. അപേക്ഷയ‌ുടെ പ്രിൻ‌റൌട്ട് സ‌ൂക്ഷിക്കണം.
അപേക്ഷാ ഫീസ്: 215 ര‌ൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.
ഓൺലൈൻ അപേക്ഷ  സ്വീകരിക്ക‌ുന്ന അവസാന തീയതി: 18-11-2019