2019 ലെ കമ്പൈൻഡ് ഗ്രാജ‌ുവേറ്റ് ലെവൽ പരീക്ഷയ്‌ക്കായി സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ച‌ു.
റെയിൽവേ, പോസ്റ്റ് ഓഫീസ്, ഇന്റലിജന്റ്സ് ബ്യൂറോ, സി.ബി, ഐ ത‌ുടങ്ങിയ ഡിപ്പാർട്ട‌ുമെന്റ‌ുകൾ ഉൾപ്പെടെയ‌ുള്ള കേന്ദ്രസർവ്വീസിൽ ഗ്ര‌ൂപ്പ് ബി, സി വിഭാഗങ്ങളിലെ 34 തസ്‌തികകളിലെ ഒഴിവ‌ുകളിലേക്കാണ് നിയമനം. ഒഴിവ‌ുകള‌ുടെ എണ്ണം കണക്കാക്കിയിട്ടില്ല.
യോഗ്യത: ബിര‌ുദം.
ജ‌ൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്ക‌ുവാൻ സ്റ്റാറ്റിസ്റ്റിക്സ് ഒര‌ു വിഷയമായ‌ുള്ള ബിര‌ുദമ‌ുണ്ടായിരിക്കണം.
അല്ലെങ്കിൽ പ്‌ളസ് ട‌ുവിന് മാത്തമാറ്റിക്‌സിൽ 60 ശതമാനമെങ്കില‌ും മാർക്ക് ഉണ്ടായിരിക്കണം.  
സ്റ്റാറ്റിസ്റ്റിക്കൽ ഇൻ‌വെസ്റ്റിഗേറ്റർ ഗ്രേഡ് II തസ്‌തികയിലേക്ക് അപേക്ഷിക്ക‌ുവാൻ സ്റ്റാറ്റ്സിസ്റ്റിക്സ് ഒര‌ു വിഷയമായ‌ുള്ള ബിര‌ുദം വേണം. ബിര‌ുദതലത്തില്‍ 3 വർഷവ‌ും സ്റ്റാറ്റിസിറ്റിക്സ് ഒര‌ു വിഷയമായി പഠിച്ചിരിക്കണം.
പ്രായം: 18 - 30 വയസ്സ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവ‌ും ഒ.ബി.സിക്കാർക്ക് 3 വർഷവ‌ും മറ്റ് അർഹവിഭാഗക്കാർക്ക് നിയമാന‌ുസൃതവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്.
കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ: എറണാക‌ുളം, കണ്ണ‌ൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിര‌ുവനന്തപ‌ുരം, തൃശ്ശ‌ൂർ എന്നിവിടങ്ങളിലായിരിക്ക‌ും കേരളത്തില‌ുള്ള പരീക്ഷാ കേന്ദ്രങ്ങൾ.
പരീക്ഷ: നാല‌ു ഘട്ടങ്ങളിലായാണ് പരീക്ഷ നടക്ക‌ുക, ടയർ ഒന്ന്, രണ്ട് പരീക്ഷകൾ ഓൺലൈൻ ഒബ്‌ജക്‌ടീവ് പരീക്ഷയായിരിക്ക‌ും. ടയർ 3 പെൻ & പേപ്പർ വിവരണാത്മക പരീക്ഷയ‌ും ടയർ 4 സ്‌കിൽ ടെസ്റ്റ‌ും (ബാധകമായവർക്ക്) ആയിരിക്ക‌ും.
പരീക്ഷാ സിലബസ് ഉൾപ്പെടെയ‌ുള്ള പ‌ൂർണ്ണമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്ക‌ും.
അപേക്ഷ: ssc.nic.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്റ്റാഫ് സിലക്ഷൻ കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത്തിട്ട‌ുള്ളവർക്ക് രജിസ്‌ട്രേഷൻ നമ്പറ‌ും പാസ്സ് വേഡ‌ും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം അപേക്ഷ സമർപ്പിക്കാം. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താത്തവർക്ക് രജിസ്ടേഷൻ നടത്തിയ ശേഷം അപേക്ഷ സമർപ്പിക്കാവ‌ുന്നതാണ്. ഒറ്റത്തവണരജിസ്ട്രേഷൻ സമയത്ത് നിർദ്ധിഷ്‌ട അളവില‌ുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടൊ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കേണ്ടതാണ്.
അപേക്ഷാ ഫീസ്: 100 ര‌ൂപ, വനിതകൾ, എസ്.സി, എസ്.ടി വിഭാഗക്കാർ, വിമ‌ുക്‌ത ഭടർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 25-11-2019 വൈകീട്ട് 5 മണി വരെ.
ഫീസ് അടയ്‌ക്ക‌ുവാന‌ുള്ള അവസാന തീയതി: 27-11-2019 വൈകീട്ട് 5 മണി വരെ.