പരസ്യനമ്പർ 02/2019-FCI Category II.
ആകെ ഒഴിവ‌ുകൾ:304
കേരളം ഉൾപ്പെട‌ുന്ന സൌത്ത് സോണിൽ 65 ഒഴിവ‌ുകളാണ‌ുള്ളത്.

തസ്‌തികകള‌ും യോഗ്യതയ‌ും
1. മാനേജർ (ജനറൽ)
60 ശതമാനം മാർക്കോടെയ‌ുള്ള അംഗീകൃത സർവ്വകലാ‍ശാലാ ബിര‌ുദം. അല്ലെങ്കിൽ CA/ICWA/CS
എസ്.സി, എസ്.ടി, പി.ഡബ്ള്യു വിഭാഗക്കാർക്ക് ബിര‌ുദത്തിന് 55 ശതമാനം മാർക്ക് മതിയാക‌ും.
2. മാനേജർ (ഡിപ്പോ)
60 ശതമാനം മാർക്കോടെയ‌ുള്ള അംഗീകൃത സർവ്വകലാ‍ശാലാ ബിര‌ുദം. അല്ലെങ്കിൽ CA/ICWA/CS
എസ്.സി, എസ്.ടി, പി.ഡബ്ള്യു വിഭാഗക്കാർക്ക് ബിര‌ുദത്തിന് 55 ശതമാനം മാർക്ക് മതിയാക‌ും.
3. മാനേജർ (മ‌ൂവ്മെന്റ്)
60 ശതമാനം മാർക്കോടെയ‌ുള്ള അംഗീകൃത സർവ്വകലാ‍ശാലാ ബിര‌ുദം. അല്ലെങ്കിൽ CA/ICWA/CS
എസ്.സി, എസ്.ടി, പി.ഡബ്ള്യു വിഭാഗക്കാർക്ക് ബിര‌ുദത്തിന് 55 ശതമാനം മാർക്ക് മതിയാക‌ും.
4. മാനേജർ (അക്കൌണ്ട്സ്)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയിലേതെങ്കില‌ും ഒന്നിൽ അസോസിയെറ്റ് അംഗത്വം ഉണ്ടായിരിക്കണം.
അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന‌ുള്ള ബി.കോമ‌ും
a) പോസ്റ്റ് ഗ്രാജ‌ുവേറ്റ് എം.ബി.എ / UGC/AICTE അംഗീകാരമ‌ുള്ള രണ്ട് വർഷത്തെ  ഡിപ്ളോമ.
b) അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് പാർട്ട്ടൈം എം. ബി. എ UGC/AICTE അംഗീകാരമ‌ുള്ള മ‌ൂന്ന് വർഷത്തെ  ഡിപ്ളോമ.
c) അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ‌ുവേറ്റ് എം.ബി.എ / UGC-AICTE-DEC Joint Committee  അംഗീകാരമ‌ുള്ള ഡിസ്റ്റൻസ് എജ്യൂക്കേഷൻ ഡിപ്‌ളോമ.
5. മാനേജർ (ടെക്‌നിക്കൽ)
അംഗീകൃത സർവ്വകലാശാലയിൽ നിന്ന‌ുള്ള ബി.എസ്.സി അഗ്രിക്കൾച്ചറൽ ബിര‌ുദം.
അല്ലെങ്കിൽ AICTE അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന‌ുള്ള  ഫ‌ുഡ് സയൻസ് ബി.ടെക് / ബി.ഇ. ഡിഗ്രി
അല്ലെങ്കിൽ AICTE അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഫ‌ുഡ് സയൻസ് & ടെക്നോളജി / ഫ‌ുഡ് ടെക്നോളജി/ ഫ‌ുഡ് പ്രോസസിംഗ് ടെക്നോളജി/ ഫ‌ുഡ് പ്രോസസിംഗ് എഞ്ചിനീയറിംഗ് / ഫ‌ുഡ് പ്രോസസിംഗ് / ഫ‌ുഡ് പ്രിസർവേഷൻ ടെക്നോളജി – എന്നിവയിലേതിലെങ്കില‌ുമ‌ുള്ള ബി.ടെക്/ ബി. ഇ ഡിഗ്രി.
അല്ലെങ്കിൽ AICTE അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് അഗിക്കൾച്ചറൽ എഞ്ചിനീയറിംഗിൽ ബി. ടെക് / ബി. ഇ
അല്ലെങ്കിൽ AICTE അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ബയോ ടെക്നോളജി, ഇൻഡസ്ട്രിയൽ ബയോ ടെക്നോളജി, ബയോ കെമിക്കൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ബയോ ടെക്നോളജി എന്നിവയിലെതിലെങ്കില‌ുമ‌ുള്ള ബി.ടെക് / ബി.ഇ ഡിഗ്രി
6. മാനേജർ (സിവിൽ എഞ്ചിനീയറിംഗ്)
അംഗീകൃത സർവ്വകലാശാലയിൽ നിന്ന‌ുള്ള സിവിൽ എഞ്ചിനീയറിംഗ് ബിര‌ുദം
7. മാനേജർ (ഇലക്ട്രിക്കൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
അംഗീകൃത സർവ്വകലാശാലയിൽ നിന്ന‌ുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിര‌ുദം. അല്ലെങ്കിൽ തത്ത‌ുല്യം
8. മാനേജർ (ഹിന്ദി)
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഹിന്ദിയില‌ുള്ള ബിര‌ുദാനന്തരബിര‌ുദം. അല്ലെങ്കിൽ തത്ത‌ുല്യം. ബിര‌ുദതലത്തിൽ ഇംഗ്‌ളീഷ് ഒര‌ു വിഷയമായി പഠിച്ചിരിക്കണം.
അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന്  ബിര‌ുദാനന്തരബിര‌ുദം. അല്ലെങ്കിൽ ഇംഗ്‌ളീഷിൽ തത്ത‌ുല്യവ‌ും ബിര‌ുദതലത്തിൽ ഹിന്ദി വിഷയമായി പഠിച്ചിരിക്കണം.
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിര‌ുദാനന്തരബിര‌ുദം. അല്ലെങ്കിൽ ഏതെങ്കില‌ും വിഷയത്തില‌ുള്ള തത്ത‌ുല്യവ‌ും ഇംഗ്‌ളീഷ‌ും ഹിന്ദിയ‌ും ബിര‌ുദതലത്തിൽ വിഷയങ്ങളായി പഠിച്ചിരിക്കണം.
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിര‌ുദാനന്തരബിര‌ുദം. അല്ലെങ്കിൽ തത്ത‌ുല്യവ‌ും ഹിന്ദി മീഡിയമായ‌ും ഇംഗ്‌ളീഷ് വിഷയമായ‌ുമ‌ുള്ള ഡിഗ്രിയ‌ും വേണം.
ടെർമിനോളജിക്കൽ വർക്കിൽ അഞ്ച് വർഷത്തെ പരിചയം വേണം. അല്ലെങ്കിൽ ഇംഗ്‌ളീഷ് ഹിന്ദി ട്രാൻസ്ലേഷൻ വർക്കിലോ പരിചയം അല്ലെങ്കിൽ ഹിന്ദി അധ്യാപനത്തിലോ റിസർച്ച് റൈറ്റിംഗിലോ ജേണലിസത്തിലോ ഉള്ള അഞ്ച് വർഷത്തെ പരിചയം    
അഭിലഷണീയം:
1. സാൻസ്‌ക്രിറ്റ് ഒർ മോഡേൺ ഇൻഡ്യ ലാംഗ്വേജില‌ുള്ള അറിവ്.
2. അഡ്‌മിനിസ്ട്രേറ്റീവ് എക്സ്പീരിയൻസ്
3. ഹിന്ദി ക്‌ളാസ്സ് / വർക്ക് ഷോപ്പ് നോട്ടിംഗ് ആൻഡ് ഡ്രാഫ്ടിംഗ് പരിചയം

പ്രായപരിധി:28 വയസ്സ് 01-08-2019 അടിസ്ഥനമാക്കി.
വയസ്സിളവ്: എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷവ‌ും ഒ.ബി.സിക്കാർക്ക് 3 വർഷവ‌ും മറ്റ് അർഹ വിഭാഗക്കാർക്ക് നിയമാന‌ുസൃതവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്.
ശമ്പളം:40000 – 140000 ര‌ൂപ
അപേക്ഷാ ഫീസ്: 800 ര‌ൂപ. ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.
ഫീസില്ല:  വനിതകൾ എസ്.സി, എസ്.ടി വിഭാഗക്കാർ,  
അംഗപരിമിതർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. 
കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ: കണ്ണ‌ൂർ, കൊച്ചി, കോഴിക്കോട്, തിര‌ുവനന്തപ‌ുരം, തൃശ്ശ‌ൂർ എന്നിവിടങ്ങളിൽ ആദ്യ ഘട്ട പരീക്ഷ നടക്ക‌ും. രണ്ടാം ഘട്ട പരീക്ഷ കേരളത്തിൽ കൊച്ചിയിലായിരിക്ക‌ും.
തിരഞ്ഞെട‌ുപ്പ്: എല്ലാ തസ്‌തികകളിലേക്ക‌ും ആദ്യഘട്ടത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിതപരീക്ഷയായിരിക്ക‌ും. മാനേജർ ഹിന്ദി തസ്തികയിലേക്ക് കമ്പ്യൂട്ടർ ടെസ്റ്റ്, അഭിമ‌ുഖം എന്നീ ഘട്ടങ്ങളില‌ൂടെയ‌ും മറ്റ് തസ്തികകൾക്ക് കമ്പ്യൂട്ടർ പരീക്ഷ, അഭിമ‌ുഖം, ടെയിനിംഗ് എന്നീ ഘട്ടങ്ങളില‌ൂടെയ‌ുമായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടക്ക‌ുക.

അപേക്ഷാ സമർപ്പണം: www.fci.gov.in എന്ന വെബ്സൈറ്റില‌ൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒര‌ു സോണിൽ ഒന്നിൽ ക‌ൂട‌ുതൽ തസ്‌‌തികകളിലേക്ക് അപേക്ഷ അയക്കര‌ുത്. ഒന്നിലേറെ സോണ‌ുകളിലേക്ക‌ും അപേക്ഷ അയക്കര‌ുത്.
അപേക്ഷാ സമർപ്പണവേളയിൽ പാസ്സ്പോർട്ട് സൈസ് ഫോട്ടൊ, ഒപ്പ്, ഇടത് തള്ളവിരലടയാളം, സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ഡിക്‌ളറേഷൻ എന്നിവ അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കേണ്ടതാണ്.
ഓരോ സോണില‌ുമ‌ുള്ള ഒഴിവ‌ുകൾ, ശമ്പളം, പരീക്ഷാ സിലബസ് എന്നിവയ‌ുൾപ്പെടെയ‌ുള്ള ഔദ്യോഗിക വിജ്ഞാപനത്തിനായ‌ും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനായ‌ും സന്ദർശിക്ക‌ുക: www.recruitmentfci.in/category
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 27-10-2019 വൈകീട്ട് 4 മണി വരെ.