പിന്നോക്ക സമ‌ുദായത്തിൽ‌പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷാ പരിശീലനത്തിനായി സാമ്പത്തിക സഹായം നൽ‌ക‌ുന്ന‌ു. എം‌പ്‌ളോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്നാണ് പദ്ധതിയ‌ുടെ പേര്.
കേന്ദ്ര-സംസ്ഥാന സർവ്വീസില‌ും പൊത‌ുമേഖലാ സ്ഥാപനങ്ങളില‌ും ജോലി ലഭിക്ക‌ുന്നതിന‌ുള്ള മത്സരപ്പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം നൽ‌ക‌ുന്നത്.
മാനദണ്ഡങ്ങള‌ും നിർദ്ദേശങ്ങള‌ും
മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻ‌ട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, UGC/NET/JRF, GATE/MAT ത‌ുടങ്ങിയ മത്സരപ്പരീക്ഷകൾക്ക‌ുള്ള പരിശീലനത്തിന് പ്രശസ്‌ത സ്ഥാപനങ്ങളിൽ പ്രവേശനം നേടി പരിശീലനം നടത്ത‌ുന്ന  ഉദ്യോഗാർത്ഥികൾക്ക‌ും വിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാം.
അപേക്ഷകൻ കേരളീയന‌ും സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ (ഒ.ബി.സി ലിസ്റ്റിൽ) ഉൾപ്പെട്ട സമ‌ുദായ അംഗവ‌ും ആയിരിക്കണം.
6 മാസത്തിൽ ക‌ുറയാത്ത ആഴ്‌ചയിൽ ക‌ുറഞ്ഞത് 3 ദിവസമെങ്കില‌ും പരിശീലന ക്ളാസ്സ് ഉണ്ടായിരിക്കണം.
അപേക്ഷകന് 17 വയസ്സ് പ‌ൂർത്തിയായിരിക്കണം. നിലവിൽ ഹയർ സെക്കൻഡറി കോഴ്‌സ് പഠിക്ക‌ുന്നവർ അപേക്ഷക്ക് അർഹരല്ല.
ഒര‌ു ഉദ്യോഗാർത്ഥി ഒന്നിലധികം അപേക്ഷ സമർപ്പിക്കര‌ുത്.

ക‌ുട‌ുംബവാർഷിക വര‌ുമാന പരിധി:
മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻ‌ട്രൻസ്, ബാങ്കിംഗ് സർവ്വീസ് – 2 ലക്ഷം ര‌ൂപ
സിവിൽ സർവ്വീസ് – 4.5 ലക്ഷം ര‌ൂപ
UGC/NET/JRF, GATE/MAT – 2.5 ലക്ഷം ര‌ൂപ

അപേക്ഷിക്ക‌ുന്ന എല്ലാവർക്ക‌ും ആന‌ുക‌ൂല്യം ലഭ്യമാകണമെന്നില്ല. അപേക്ഷകര‌ുടെ എണ്ണം, നിശ്ചയിച്ചിരിക്ക‌ുന്ന ഗ‌ുണഭോക്താക്കള‌ുടെ എണ്ണത്തേക്കാൾ ക‌ൂട‌ുതലായാൽ യോഗ്യതാ‍പരീക്ഷയിലെ മാർക്ക‌ും വാർഷിക വര‌ുമാനവ‌ും അടിസ്ഥാനമാക്കി ഗ‌ുണഭോക്താക്കളെ തിരഞ്ഞെട‌ുക്ക‌ുന്നതാണ്.

വിധവകള‌ുടെ മക്കൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, മാരക രോഗം ബാധിച്ച രക്ഷിതാക്കള‌ുടെ മക്കൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ പെട‌ുന്ന ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത അളവിൽ തിരഞ്ഞെട‌ുപ്പ് മാനദണ്ഡങ്ങളിൽ ഇളവ് അന‌ുവദിക്ക‌ും.

അപേക്ഷ: www.eep.bcdd.kerala.gov.in എന്ന വെബ്സൈറ്റില‌ൂടെ അപേക്ഷ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷയിൽ സ്വന്തം മൊബൈൽ നമ്പറ‌ും ഇ-മെയിൽ വിലാസവ‌ും ഉപയോഗിക്ക‌ുക. സ്വന്തം പേരില‌ുള്ള ആക്ടീവ് ആയ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നൽ‌ക‌ുക.

ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഒര‌ു വർഷത്തിന‌ുള്ളിൽ ലഭിച്ചിട്ട‌ുള്ള വര‌ുമാനസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം വര‌ുമാനം അപേക്ഷയിൽ രേഖപ്പെട‌ുത്തേണ്ടത്. വര‌ുമാന സർട്ടിഫിക്കറ്റിന്റെ നമ്പറ‌ും തീയതിയ‌ും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെട‌ുത്തണം.

ഓൺലൈൻ അപേക്ഷയ‌ുടെ പ്രിന്റൌട്ട‌ും അന‌ുബന്ധ രേഖകള‌ുടെ സ്വയം സാക്ഷ്യപ്പെട‌ുത്തിയ പകർപ്പ‌ുകള‌ും വെബ്സൈറ്റിൽ നൽ‌കിയിരിക്ക‌ുന്ന വിലാസത്തിലേക്ക് തപാലിൽ അയക്കണം.
പ‌ൂർണ്ണമായ വിജ്ഞാപനത്തിനായി സന്ദർശിക്ക‌ുക: www.eep.bcdd.kerala.gov.in/assets/Notification

ഓൺലൈൻ രജിസ്ട്രേഷൻ സ്വീകരിക്ക‌ുന്ന അവസാന തീയതി: 31-10-2019
അപേക്ഷയ‌ുടെ പ്രിന്റൌട്ട് തപാലിൽ ലഭ്യമാക്കേണ്ട അവസാന തീയതി: 10-11-2019