കേന്ദ്രയ‌ുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ സ്ഥാപനമായ നെഹ്‌റ‌ു യ‌ുവകേന്ദ്ര സംഗതനിലെ വിവിധ തസ്തികകളിലെ ഒഴിവ‌ുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ച‌ു. പരസ്യ വിജ്ഞാപന നമ്പർ: 11023/NYKS/Pers:Rect/2019
ആകെ ഒഴിവ‌ുകൾ: 337
തിരഞ്ഞെട‌ുപ്പ്
എഴ‌ുത്ത് പരീക്ഷ, ചില തസ്തികകൾക്ക് മാത്രം സ്കിൽ ടെസ്റ്റ് & അഭിമ‌ുഖം എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക. കേരളത്തിൽ പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്ക‌ും
തസ്തികകൾ
1. അസിസ്റ്റന്റ് ഡയറക്ടർ / ജില്ലാ യ‌ൂത്ത് കോ-ഓഡിനേറ്റർ 
ഒഴിവ‌ുകൾ: 160
ശമ്പളം: ലെവൽ -10: 56100– 177500, മറ്റ് അലവൻസ‌ുകള‌ും
പ്രായപരിധി: 28 വയസ്സ്. 01-01-2019 ന് 28 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
2. ജ‌ൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ
ഒഴിവ‌ുകൾ: 17
ശമ്പളം: ലെവൽ-7: 44900- 142400, മറ്റ് അലവൻസ‌ുകള‌ും
പ്രായപരിധി: 28 വയസ്സ്. 01-01-2019 ന് 28 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
3. സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ
ഒഴിവ‌ുകൾ: 1
ശമ്പളം: ലെവൽ-7: 44900- 142400, മറ്റ് അലവൻസ‌ുകള‌ും
പ്രായപരിധി: 28 വയസ്സ്. 01-01-2019 ന് 28 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
4. അസിസ്റ്റന്റ്
ഒഴിവ‌ുകൾ: 38
ശമ്പളം: ലെവൽ-6: 35400- 112400, മറ്റ് അലവൻസ‌ുകള‌ും
പ്രായപരിധി: 28 വയസ്സ്. 07-08-2019 ന് 28 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
5. ലൈബ്രേറിയൻ
ഒഴിവ‌ുകൾ: 1
ശമ്പളം: ലെവൽ-6: 35400- 112400, മറ്റ് അലവൻസ‌ുകള‌ും
പ്രായപരിധി: 28 വയസ്സ്. 07-08-2019 ന് 28 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
6. സെറ്റെനോഗ്രാഫർ ഗ്രേഡ് – II
ഒഴിവ‌ുകൾ: 23
ശമ്പളം: ലെവൽ-6: 35400- 112400
പ്രായപരിധി: 18- 27 വയസ്സ്. 07-08-2019 ന് 27 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
7. കമ്പ്യൂട്ടർ ഓപ്പറേറ്റർ
ഒഴിവ‌ുകൾ: 4
ശമ്പളം: ലെവൽ-5: 29200- 92300
പ്രായപരിധി: 28 വയസ്സ്. 07-08-2019 ന് 28 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
8. അക്കൌണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്
ഒഴിവ‌ുകൾ: 58
ശമ്പളം: ലെവൽ-4: 25500- 81100
പ്രായപരിധി: 28 വയസ്സ്. 07-08-2019 ന് 28 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
9. ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവ‌ുകൾ: 12
ശമ്പളം: ലെവൽ-2: 19900- 63200
പ്രായപരിധി: 28 വയസ്സ്. 07-08-2019 ന് 28 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.
10. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
ഒഴിവ‌ുകൾ: 23
ശമ്പളം: ലെവൽ-1: 18000- 56900
പ്രായപരിധി: 18- 25 വയസ്സ്. 07-08-2019 ന് 25 കഴിയര‌ുത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.

അപേക്ഷാ ഫീസ്: 
ജനറൽ, ഒ.ബി.സി വിഭാഗത്തിൽപെട്ട പ‌ുര‌ുഷന്മാർക്ക്: 700 ര‌ൂപ.
ജനറൽ, ഒ.ബി.സി വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക്: 350 ര‌ൂപ.
എസ്.സി., എസ്.ടി വിഭാഗക്കാർക്ക‌ും അംഗപരിമിതർക്ക‌ും അപേക്ഷാ ഫീസില്ല.
ഓൺലൈനായി ഫീസ് അടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്
അപേക്ഷ: www.nyks.nic.in എന്ന വെബ്സൈറ്റില‌ൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  പരീക്ഷാ സിലബസ് ഉൾപ്പെടെയ‌ുള്ള വിശദമായ വിജ്ഞാപനം ഇതേ വെബ്സൈറ്റിൽ നൽ‌കിയിട്ട‌ുണ്ട്.
അപേക്ഷാ സമർപ്പണ വേളയിൽ ഉദ്യോഗാർത്ഥിയ‌ുടെ പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (വെള‌ുത്ത പ്രതലത്തിൽ കറ‌ുത്ത മഷി), ഇടത് തള്ളവിരൽ അടയാളം (വെള‌ുത്ത പ്രതലത്തിൽ കറ‌ുപ്പ്/ നീല മഷി), സ്വന്തം കൈപ്പടയിൽ എഴ‌ുതിയ സത്യവാങ്‌മ‌ൂലം (വിജ്ഞാപനത്തിൽ നൽകിയിട്ട‌ുണ്ട്), എന്നിവ അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്ക്കേണ്ടതാണ്.
ഫോട്ടോ, ഒപ്പ്, കൈവിരലടയാളം, സത്യവാങ്ങ്മ‌ൂലം എന്നിവ അപ്‌ലോഡ് ചെയ്യ‌ുന്നതിന‌ുള്ള ഡൈമൻഷൻ വിജ്ഞാപനത്തിൽ നൽ‌കിയിട്ട‌ുണ്ട്.
വിജ്ഞാപനത്തിനായ‌ും അപേക്ഷ സമർപ്പിക്ക‌ുവാന‌ും സന്ദർശിക്ക‌ുക:nyks.nic.in/recruitment/VariousAppointment.html
ഓൺലൈനിൽ അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 07-08-2019