തസ്തികകൾ, യോഗ്യത, പ്രായം

1. സോൾജ്യർ ജനറൽ ഡ്യൂട്ടി (All arms)
യോഗ്യത: 45 % മാർക്കോടെ പത്താം ക്ലാസ്സ്. ഓരോ വിഷയങ്ങൾക്ക‌ും 33 % എങ്കില‌ും മാർക്ക് നേടിയിരിക്കണം
വയസ്സ്: പതിനേഴര – 21 (01-10-1998 ന‌ും 01-04-2002 ന‌ും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. 2 തീയതിയ‌ും ഉൾപ്പെടെ)
ഉയരം: 166 സെ.മീ., ത‌ൂക്കം: 50 കി.ഗ്രാം., നെഞ്ചളവ്: 77 സെ.മീ.   

2. സോൾജ്യർ ടെക്നിക്കൽ
യോഗ്യത: 50 % മാർക്കോടെ 10+2 രീതിയില‌ുള്ള +2 സയൻസ് വിജയം. ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് ഇംഗ്ലീഷ് എന്നിവ +2 വിൽ പഠിച്ചിരിക്കണം. ഓരോ വിഷയത്തില‌ും ക‌ുറഞ്ഞത് 40 % മാർക്ക് ഉണ്ടായിരിക്കണം.
വയസ്സ്: പതിനേഴര – 23 (01-10-1996 ന‌ും 01-04-2002 ന‌ും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. 2 തീയതിയ‌ും ഉൾപ്പെടെ)
ഉയരം: 165 സെ.മീ., ത‌ൂക്കം: 50 കി.ഗ്രാം., നെഞ്ചളവ്: 77 സെ.മീ.

3. സോൾജ്യർ ടെക്നിക്കൽ നഴ്‌സിങ്ങ് അസിസ്റ്റന്റ്/ നഴ്‌സിങ്ങ് അസിസ്റ്റന്റ് വെറ്റിനറി
യോഗ്യത: 50 % മാർക്കോടെ 10+2 രീതിയില‌ുള്ള +2 വിജയം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ വിഷയത്തിന‌ും ക‌ുറഞ്ഞത് 40 % എങ്കില‌ും മാർക്ക് നേടിയിരിക്കണം.
വയസ്സ്: പതിനേഴര – 23    (01-10-1996 ന‌ും 01-04-2002 ന‌ും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. 2 തീയതിയ‌ും ഉൾപ്പെടെ)
ഉയരം: 165 സെ.മീ., ത‌ൂക്കം: 50 കി.ഗ്രാം., നെഞ്ചളവ്: 77 സെ.മീ

4. സോൾജ്യർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ / ഇൻ‌വെൻവെന്ററി മാനേജ്മെന്റ് (All arms)
യോഗ്യത: 60 % മാർക്കോടെ 10+2 രീതിയില‌ുള്ള +2 വിജയം. ഓരോ വിഷയത്തില‌ും 50 % എങ്കില‌ും മാർക്ക് നേടിയിരിക്കണം. മാത്ത്സ്, അക്കൌണ്ട്, ബുക്ക് കീപ്പിംഗ് എന്നീ വിഷയങ്ങളിലേതെങ്കില‌ും പ്ലസ്ടുതലത്തിൽ പഠിച്ചിരിക്കണം.
വയസ്സ്: പതിനേഴര- 23   (01-10-1996 ന‌ും 01-04-2002 ന‌ും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. 2 തീയതിയ‌ും ഉൾപ്പെടെ)
ഉയരം: 162 സെ.മീ., ത‌ൂക്കം:  50 കി.ഗ്രാം., നെഞ്ചളവ്: 77 സെ.മീ.  

5. സോൾജ്യർ ട്രേഡ്സ്മാൻ (All arms) 10th pass
യോഗ്യത: പത്താം ക്ലാസ്സ് വിജയം. ഓരോ വിഷയത്തില‌ും 33 % മാർക്കെങ്കില‌ും നേടിയിരിക്കണം
വയസ്സ്: പതിനേഴര- 23 (01-10-1996 ന‌ും 01-04-2002 ന‌ും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. 2 തീയതിയ‌ും ഉൾപ്പെടെ)
ഉയരം:166 സെ.മീ., ത‌ൂക്കം: 48 കി.ഗ്രാം., നെഞ്ചളവ്: 76 സെ.മീ

6. സോൾജ്യർ ട്രേഡ്സ്മാൻ (All arms) 8thpass
യോഗ്യത: എട്ടാം ക്ലാസ് വിജയം. ഓരോ വിഷയത്തില‌ും ക‌ുറഞ്ഞത് 33 % എങ്കില‌ും മാർക്ക് നേടിയിരിക്കണം.
വയസ്സ്: പതിനേഴര- 23   (01-10-1996 ന‌ും 01-04-2002 ന‌ും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. 2 തീയതിയ‌ും ഉൾപ്പെടെ)
ഉയരം: 166 സെ.മീ., ത‌ൂക്കം: 48 കി.ഗ്രാം., നെഞ്ചളവ്:76
നെഞ്ചളവ് വികസിപ്പിക്ക‌ുമ്പോൾ: 5 സെ.മീ വർദ്ധിപ്പിക്ക‌ുവാനാകണം (എല്ലാ കാറ്റഗറിയില‌േക്ക‌ും)
അർഹവിഭാഗക്കാർക്ക് ശാരീരികയോഗ്യതയിൽ നിയമന‌ുസൃത ഇളവ‌ുണ്ട്