കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലും കേന്ദ്രഭരണപ്രദേശമായ മാഹിയിലും ഉള്ളവർക്കായി ആർമി റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു.
സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൾ, സോൾജ്യർ ടെക്നിക്കൽ നഴ്‌സിങ്ങ് അസിസ്റ്റന്റ്, സോൾജ്യർ ക്ലർക്ക്, സോൾജ്യർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങളിലേക്കായുള്ള റാലി ഓഗസ്റ്റ് 28 മുതൽ സെപ്തംബർ 8 വരെ തൃശ്ശൂർ മണ്ണൂത്തി വെറ്റിനറി സർവ്വകലാശാലാ മൈതാനത്ത്നടക്കും
കായിക ക്ഷമതാ ടെസ്റ്റ്
1.6 കി.മീ ഓട്ടം
ഗ്രൂപ്പ് I – 5 മിനിറ്റും 30 സെക്കന്റിനുമുള്ളിൽ ഓടിത്തീർക്കണം
ഗ്രൂപ്പ് II – 5 മിനിറ്റ് 31 സെക്കന്റ് മുതൽ 5 മിനിറ്റ് 45 സെക്കന്റ് വരെ സമയത്തിനുള്ളിൽ ഓടിത്തീർക്കണം
പുൾ അപ്പ്
ഗ്രൂപ്പ് I – 10
ഗ്രൂപ്പ് II – 09
9 അടി കിടങ്ങ് ചാടിക്കടക്കണം, സിഗ് സാഗ് ബാലൻസിംഗിൽ വിജയിക്കണം
(ഗ്രൂപ്പ് I – സോൾജ്യർ ടെക്നിക്കൽ, ഗ്രൂപ്പ് II – സോൾജ്യർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ/ ഇൻവെൻറ്ററി മാനേജ്മെന്റ്)
റാലിയിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ
1. അഡ്മിറ്റ് കാർഡ്
2. ഫോട്ടോ:- മൂന്ന് മാസത്തിനുള്ളിൽ എടുത്ത വെളുത്ത പശ്ചാത്തലത്തിലുള്ള 20 പാസ്സ്പോർട്ട് സൈസ് കളർ ഫോട്ടോ (അറ്റസ്റ്റ് ചെയ്യരുത്)
3. എജ്യുക്കേഷൻ സർട്ടിഫിക്കറ്റ് മാർക്ക് ലിസ്റ്റ് ഉൾപ്പെടെ
4. നേറ്റിവിറ്റി / ഡൊമിസൈൽ സർട്ടിഫിക്കറ്റ്
5. കമ്മ്യൂണിറ്റി / കാസ്റ്റ് സർട്ടിഫിക്കറ്റ്
6. റിലീജിയൺ സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)
7. സ്കൂൾ ക്യാരക്ടർ സർട്ടിഫിക്കറ്റ്
8. ക്യാരക്ടർ സർട്ടിഫിക്കറ്റ് ( വില്ലേജ് സർപഞ്ച്/ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ളത്. 6 മാസത്തിനുള്ളിൽ ലഭിച്ചതായിരിക്കണം)
9. അൺമാരീഡ് സർട്ടിഫിക്കറ്റ്
10. റിലേഷൻ ഷിപ്പ് സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)
11. NCC സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)
12. സ്പോർട്സ് സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)
13. അഫിഡവിറ്റ്
14. സ്വന്തം പേരിൽ മാത്രമായുള്ള ബാങ്ക് അക്കൌണ്ട്, പാൻ കാർഡ്, ആധാർ കാർഡ്
ഈ രേഖകളുടെ ഒറിജിനലും അറ്റസ്റ്റ് ചെയ്ത 2 ഫോട്ടോ കോപ്പിയുമായി റാലിയിൽ ഹാജരാകേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in/default.aspx എന്ന വെബ്സൈറ്റിൽ JCO/ OR എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ ചെയ്ത് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻപ് രജിസ്ട്രേഷൻ നടത്തിയവർ യൂസർ നെയിമും (ഇ-മെയിൽ) പാസ്സ്‌വേഡും ഉപയോഗിച്ച് അപക്ഷ സമർപ്പിക്കാവുന്നതാണ്.
വിശദമായ വിജ്ഞാപനത്തിനും ഇതേ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 20 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമായി തുടങ്ങും.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 18-08-2019
0 Comments