മ‌ുംബൈയില‌ുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ബാർക്കിലേക്ക് (ബാബ ആറ്റമിക് റിസർച്ച് സെന്റർ) വർക്ക് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവ‌ുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ച‌ു. പരസ്യ വിജ്ഞാപന നമ്പർ: 1/2019 (R-II)
ആകെ ഒഴിവ‌ുകൾ: 74
യോഗ്യത: പത്താം ക്ലാസ്സ് വിജയം / എസ്.എസ്.സി വിജയം
പ്രായം: 18 – 27 വയസ്സ് (01-07-2019 ന്)
വയസ്സിളവ്: എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അഞ്ച് വർഷവ‌ും ഒ.ബി.സിക്കാർക്ക് മ‌ൂന്ന് വർഷവ‌ും കായികതാരങ്ങൾ, വിധവകൾ, വിവാഹമോചനം നേടി പ‌ുനർ വിവാഹം നടത്താത്ത സ്ത്രീകൾ എന്നിവർക്ക് നിയമാന‌ുസൃതവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ടാക‌ും.
ശമ്പളം: 18,000 ര‌ൂപ, അലവൻസ‌ുകള‌ും ലഭിക്ക‌ും.
അപേക്ഷാ ഫീസ്: 100 ര‌ൂപ. വനിതകൾ, എസ്.സി, എസ്.ടി, വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമ‌ുക്തഭടർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.
തിരഞ്ഞെട‌ുപ്പ്: രണ്ട് ഘട്ടങ്ങളിലായ‌ുള്ള എഴ‌ുത്ത‌ുപരീക്ഷയ‌ുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെട‌ുപ്പ് നടക്ക‌ുക. ആദ്യഘട്ടമായ പ്രിലിമിനറി ടെസ്റ്റിൽ വിജയിക്ക‌ുന്നവരെ അട‌ുത്ത ഘട്ടമായ അഡ്വാൻസ്ഡ് ടെസ്റ്റിന് ക്ഷണിക്ക‌ും.
അപേക്ഷ:  recruit.barc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒന്നിൽ ക‌ൂട‌ുതൽ അപേക്ഷകൾ സമർപ്പിക്കര‌ുത്.
ഇതേ വെബ്സൈറ്റിൽ തന്നെ പ‌ൂർണ്ണമായ വിജ്ഞാപനം നൽകിയിട്ട‌ുണ്ട്. വിഞ്‌ജാപനത്തിനായി സന്ദർശിക്കേണ്ട ലിങ്ക്: recruit.barc.gov.in/barcrecruit
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 01-07-2019