എയർമാൻ ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ ട്രേഡ‌ുകളിലേക്ക് ഇന്ത്യൻ എയർ ഫോഴ്സ് അപേക്ഷ ക്ഷണിച്ച‌ു. അവിവാഹിതരായ യ‌ുവാക്കൾക്ക് അപേക്ഷിക്കാം.
തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത‌ുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമ‌ുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയ‌ുടെ അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ്.
2019 സെപ്‌റ്റംബർ 21- 24 തീയതികളിലായിരിക്ക‌ും എഴ‌ുത്ത‌ു പരീക്ഷ നടക്ക‌ുക. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.  

ഗ്രൂപ്പ് എക്സ്
യോഗ്യത: 50 ശതമാനത്തിൽ ക‌ുറയാത്ത മാർക്കോടെ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച‌ുള്ള പ്ലസ്ട‌ു വിജയം / തത്ത‌ുല്യം.  അല്ലെങ്കിൽ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി എന്നിവയിലേതിലെങ്കില‌ുമ‌ുള്ള അംഗീകൃത സ്ഥാപനത്തിലെ/ പോളിടെക്നിക്കിലെ 50 ശതമാനം മാർക്കോടെയ‌ുള്ള മ‌ൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ഗ്രൂപ്പ് വൈ (നോൺ ടെക്നിക്കൽ)
യോഗ്യത: 50 ശതമാനത്തിൽ ക‌ുറയാത്ത മാർക്കോടെ പ്ലസ്ട‌ു/ വി.എച്ച്.എസ്.ഇ./ തത്ത‌ുല്യം. പ്ലസ്ട‌ു തലത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ മാത്രം 50 ശതമാനമെങ്കില‌ും മാർക്ക് ഉണ്ടായിരിക്കണം.
ഗ്രൂപ്പ് വൈ (മെഡിക്കൽ അസിസ്റ്റന്റ്)
യോഗ്യത: 50 ശതമാനത്തിൽ ക‌ുറയാത്ത മാർക്കോടെ പ്ലസ്ട‌ു/ തത്ത‌ുല്യം.  പ്ലസ്ട‌ു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം.
ഗ്രൂപ്പ് എക്സ് ആൻഡ് വൈ (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ)
യോഗ്യത: ഡിപ്ലോമക്കാർ ഒഴികെ ഗ്രൂപ്പ് എക്സ് വിഭാഗത്തിലേക്ക് അപേക്ഷിക്ക‌ുവാൻ യോഗ്യതയ‌ുള്ളവർക്ക് ഗ്രൂപ്പ് വൈ വിഭാഗത്തിലേക്ക‌ും ആവശ്യമെങ്കിൽ അപേക്ഷിക്കാവ‌ുന്നതാണ്. ഡിപ്ലോമക്കാരെ ഗ്രൂപ്പ് എക്സിലേക്ക് മാത്രമേ പരിഗണിക്ക‌ുകയ‌ുള്ള‌ൂ.
ഈ കാറ്റഗറിയിൽ പൊത‌ുവായി ഒര‌ു പരീക്ഷയാണ‌ുണ്ടാക‌ുക. ഇംഗ്ലീഷ്, റീസണിങ് ആൻഡ് ജനറൽ അവയർനെസ് വിഷയങ്ങളിൽ വിജയിച്ചാൽ ഗ്രൂപ്പ് വൈ യോഗ്യത നേടാം. ഇംഗ്ലീഷ്, ഫിസിക്സ് ആൻഡ് മാത്ത്‌സ് വിഷയങ്ങളിൽ വിജയിച്ചാൽ ഗ്രൂപ്പ് എക്സ് യോഗ്യത നേടാം. മേൽ‌പ്പറഞ്ഞ നാല് വിഷയങ്ങളില‌ും വിജയിച്ചാൽ ഗൂപ്പ് എക്സ്, വൈ വിഭാഗങ്ങളിൽ നിന്ന് ഇഷ്ടമ‌ുള്ളത് തിരഞ്ഞെട‌ുക്കാം.

ശാരീരിക യോഗ്യത
ഉയരം: 152.5 സെ.മീ, ഉയരത്തിനൊത്ത ത‌ൂക്കം ഉണ്ടായിരിക്കണം. വികസിപ്പിക്ക‌ുമ്പോൾ നെഞ്ചളവ് 5 സെ.മീ വർദ്ധിക്കണം.
മികച്ച കാഴ്ചശക്തി, കേൾവിശക്തി എന്നിവ ഉണ്ടായിരിക്കണം. കണ്ണട ഉപയോഗിക്ക‌ുന്നവർക്ക‌ും നിബന്ധനകളോടെ അപേക്ഷിക്കാം.
പ്രായം: 1999 ജ‌ൂലായ് -19 ന‌ും 2003 ജ‌ൂലായ് 1 ന‌ും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
ശമ്പളം: ട്രെയിനിംഗ് കാലയളവിൽ 14,600 ര‌ൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്ക‌ും. ഗ്രൂപ്പ് എക്സ് വിഭാഗത്തിന് 33,100 ര‌ൂപയ‌ും ഗ്രൂപ്പ് വൈ വിഭാഗത്തിന് 26,900 ര‌ൂപയ‌ുമാണ് പ്രതിമാസ ശമ്പളം.
എഴ‌ുത്ത‌ുപരീക്ഷയ‌ുടെ വിശദമായ സിലബസ്, മാതൃകാ ചോദ്യപേപ്പർ എന്നിവ വെബ്സൈറ്റിൽ ലഭിക്ക‌ും.
അപേക്ഷാ ഫീസ്: 250 ര‌ൂപ. ഓൺലൈൻ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: airmenselection.cdac.in  എന്ന വെബ്സൈറ്റില‌ൂടെ ഓൺലൈനായി വേണം അപേക്ഷിക്ക‌ുവാൻ. ഇതേ വെബ്സൈറ്റിൽ നിർദ്ദേശങ്ങളടങ്ങിയ പൂർണ്ണവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട‌ുണ്ട്.
പ്രായം, യോഗ്യത, എന്നിവ തെളിയിക്ക‌ുന്ന രേഖകള‌ുടെ സാക്ഷ്യപ്പെട‌ുത്തിയ കോപ്പി. മാർക്ക് ലിസ്റ്റുകൾ, ഫോട്ടോ, ഇടത‌ു തള്ളവിരലടയാളം, കയ്യൊപ്പ് എന്നിവ നിർദ്ദിഷ്ട അളവിൽ അപ്‌ലോഡ് ചെയ്യണം. (കറ‌ുത്ത സ്ലെയിറ്റിൽ വെള‌ുത്ത ചോക്ക് കൊണ്ട് പേര‌ും ഫോട്ടോ എട‌ുത്ത തീയതിയ‌ും വലിയക്ഷരങ്ങളിൽ എഴ‌ുതി നെഞ്ചിൽ ചേർത്ത് പിടിച്ചായിരിക്കണം ഫോട്ടോ എട‌ുക്കേണ്ടത്)
ഓൺലൈൻ അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 15-07-2019