പാട്നയില‌ുള്ള ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) അനധ്യാപക തസ്തികകളിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ച‌ു.
ആകെ ഒഴിവ‌ുകൾ: 96
തസ്തികകൾ
ജ‌ൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്:
ഒഴിവ‌ുകൾ: 11
യോഗ്യത: +2 / തത്ത‌ുല്യം. അല്ലെങ്കിൽ പത്താം ക്ലാസ്സ് / തത്ത‌ുല്യവ‌ും ഗവണ്മെന്റ് സ്ഥാപനങ്ങളിൽ എൽ.ഡി.ക്ലർക്കായ‌ുള്ള അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവ‌ും. കമ്പ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് അല്ലെങ്കിൽ 30 ഹിന്ദി വാക്ക് ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം.
ശമ്പളം: 19900 – 63200 ര‌ൂപ
പ്രായം: 18 – 27
വയസ്സിളവ്: എസ്.സി, എസ്.ടി അഞ്ച് വർഷം ഒ.ബി.സി മ‌ൂന്ന് വർഷം ഭിന്നശേഷിക്കാർ 10 വർഷം വിമ‌ുക്തഭടർക്ക‌ും മറ്റ് അർഹവിഭാഗങ്ങൾക്ക‌ും നിയമാന‌ുസൃതവ‌ും എന്നിങ്ങനെ ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്.

സ്റ്റോർ കീപ്പർ കം ക്ലർക്ക്
ഒഴിവ‌ുകൾ: 85
യോഗ്യത: അംഗീകൃത സർവ്വകലാശാ‍ലാ ബിര‌ുദം, സമാനമേഖലയില‌ുള്ള ഒര‌ു വർഷത്തെ പ്രവൃത്തി പരിചയം.
മ‌ുൻ‌ഗണന: മെറ്റീരിയൽ സ്മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ‌ുവേറ്റ് ഡിഗ്രി/ഡിപ്ലോമ അംഗീകൃത സ്ഥാപനത്തിൽ നിന്ന‌് നേടിയവർക്ക് മ‌ുൻ‌ഗണനയ‌ുണ്ട്.
ശമ്പളം: 19900- 63200 ര‌ൂപ
പ്രായം: 18 - 30
വയസ്സിളവ്: എസ്.സി, എസ്.ടി അഞ്ച് വർഷം ഒ.ബി.സി മ‌ൂന്ന് വർഷം ഭിന്നശേഷിക്കാർ 10 വർഷം വിമ‌ുക്തഭടർക്ക‌ും മറ്റ് അർഹവിഭാഗങ്ങൾക്ക‌ും നിയമാന‌ുസൃതവ‌ും എന്നിങ്ങനെ ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്.

അപേക്ഷാ ഫീസ്: എസ്.സി, എസ്.ടി, ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്. (എക്കണോമിക്കലി വീകകർ സെക്ഷൻ) വിഭാഗക്കാർ, വനിതകൾ എന്നിവർക്ക് 200 ര‌ൂപ
മറ്റ‌ുള്ളവർക്ക് 1000 ര‌ൂപ.
സിലബസ് ഉൾപ്പെടെയ‌ുള്ള പ‌ൂർണ്ണ വിജ്ഞാപനത്തിനായ‌ും ഓൺലൈൻ അപേക്ഷ സമർപ്പിക്ക‌ുവാന‌ും സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: www.aiimspatna.org/public/recruitment
ഓൺലൈൻ അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തിയതി: 30-07-2019 വൈകീട്ട് 5 മണി വരെ