തൊഴിലന്വേഷകർക്ക് സ‌ുവർണ്ണാവസരമൊര‌ുക്കി ഇന്ത്യൻ റെയിൽ‌വേ. 1,30,000 ഒഴിവ‌ുകളിലേക്ക് റിക്രൂട്ട്മെന്റ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
RRB/ CEN 01/2019 – നോൺ‌ ടെക്‌നിക്കൽ പോപ്പ‌ുലർ കാറ്റഗറീസ് (NTPC)
RRB/ CEN 02/2019 – പാരാ മെഡിക്കൽ സ്റ്റാഫ്
RRB/ CEN 03/2019 – മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് കാറ്റഗറീസ്
RRC -01/2019  - ലെവൽ ഒന്ന് തസ്‌തികകൾ
എന്നിങ്ങനെ നാല് കാറ്റഗറിയായാണ് അപേക്ഷ ക്ഷണിച്ചിരിക്ക‌ുന്നത്.

RRB/ CEN 01/2019 – നോൺ‌ ടെക്‌നിക്കൽ പോപ്പ‌ുലർ കാറ്റഗറീസ് (NTPC)
തസ്‌തികകൾ: ജ‌ൂനിയർ ക്ളർക്ക് കം ടൈപ്പിസ്റ്റ്, അക്കൌണ്ട്സ് ക്ളർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ളർക്ക്, കൊമ്മേഴ്‌സ്യൽ കം ടിക്കറ്റ് ക്ളർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗ‌ുഡ്‌സ് ഗാർഡ്, സീനിയർ കൊമ്മേഴ്‌സ്യൽ കം ടിക്കറ്റ് ക്ളർക്ക്, സീനിയർ ക്ളർക്ക് കം ടൈപ്പിസ്റ്റ്, ജ‌ൂനിയർ അക്കൌണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, കൊമ്മേഴ്‌സ്യൽ അപ്രെന്റിസ്, സ്റ്റേഷൻ മാസ്റ്റർ. etc
ഓൺലൈൻ അപേക്ഷ ആരംഭിക്ക‌ുന്ന തീയതി:  മാർച്ച് 1

RRB/ CEN 02/2019 – പാരാ മെഡിക്കൽ സ്റ്റാഫ്
തസ്‌തികകൾ: സ്റ്റാഫ് ന‌ഴ്‌സ്, ഹെൽ‌ത്ത് & മലേറിയ ഇൻസ്‌പെക്‌ടർ, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്‌നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ലാബ് സ‌ൂപ്രണ്ട്. etc
ഓൺലൈൻ അപേക്ഷ ആരംഭിക്ക‌ുന്ന തീയതി:  മാർച്ച് 4

RRB/ CEN 03/2019 – മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് കാറ്റഗറീസ്
തസ്‌തികകൾ: സ്റ്റെനോഗ്രാഫർ, ചീഫ് ലോ അസിസ്റ്റന്റ്, ജ‌ൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി). etc
ഓൺലൈൻ അപേക്ഷ ആരംഭിക്ക‌ുന്ന തീയതി: മാർച്ച് 8

RRC -01/2019  - ലെവൽ ഒന്ന് തസ്‌തികകൾ
തസ്‌തികകൾ: ട്രാക്ക് മെയിന്റനർ, അസിസ്റ്റന്റ്, ഹെൽ‌പ്പർ/അസിസ്റ്റന്റ് (ഇലക്‌ട്രിക്കൽ, എഞ്ചിനീയറിംഗ്, മെക്കാനിക്കൽ, എസ്.& ടി ഡിപ്പാർട്ട്മെന്റ്)
ഈ തസ്‌തികയിലേക്ക് പത്താം ക്ളാസ്സ് മാത്രം വിദ്യഭ്യാസയോഗ്യതയ‌ുള്ളവർക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്.
ഓൺലൈൻ അപേക്ഷ ആരംഭിക്ക‌ുന്ന തീയതി: മാർച്ച് 12

ആദ്യത്തെ 3 കാറ്റഗറികള‌ുടേയ‌ും റിക്രൂട്ട്മെന്റ് നടപടികൾ റെയിൽ‌വേ റിക്രൂട്ട്മെന്റ് ബോർഡ‌ുകൾ വഴിയ‌ും ലെവൽ ഒന്ന് തസ്‌തികകളിലേക്ക‌ുള്ള കാറ്റഗറിയിലേക്ക‌ുള്ള റിക്രൂട്ട്മെന്റ് റെയിൽ‌വേ റിക്രൂട്ട്മെന്റ് സെൽ വഴിയ‌ുമാണ് നടക്ക‌ുക.
ഒഴിവ‌ുകൾ
നോൺ‌ ടെക്‌നിക്കൽ പോപ്പ‌ുലർ കാറ്റഗറീസ് (NTPC), പാരാ മെഡിക്കൽ സ്റ്റാഫ്, മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് കാറ്റഗറീസ് എന്നീ ആദ്യത്തെ മ‌ൂന്ന് കാറ്റഗറികളിലേക്ക് – 30,000 (മ‌ുപ്പതിനായിരം) ഒഴിവ‌ുകൾ
ലെവൽ ഒന്ന് തസ്‌തികകളിലേക്ക് – 100000 (ഒര‌ു ലക്ഷം) ഒഴിവ‌ുകൾ
ആകെ ഒഴിവ‌ുകൾ: 1,30,000
പ്രായം: 18- 33
2019 ജ‌ൂലായ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കിയിരിക്ക‌ുന്നത്. സംവരണവിഭാഗങ്ങൾക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ് ലഭിക്ക‌ും.
അപേക്ഷാ ഫീസ്: 500 ര‌ൂപ. ആദ്യഘട്ടപരീക്ഷയ്‌ക്ക് ഹാജരാക‌ുന്നവർക്ക് 400 ര‌ൂപ തിരികെ നൽ‌ക‌ും.

വനിതകൾ, എസ്.സി, എസ്.ടി, വിമ‌ുക്തഭടർ, അംഗപരിമിതർ, ഭിന്നലിംഗക്കാർ, ന്യൂനപക്ഷവിഭാഗങ്ങൾ, സാമ്പത്തിക പിന്നോക്കവിഭാഗക്കാർ എന്നിവർക്ക് 250 ര‌ൂപയാണ് അപേക്ഷാ ഫീസ്. ഇവർക്ക് ആദ്യഘട്ടപരീക്ഷയിൽ ഹാജരായൽ മ‌ുഴ‌ുവൻ ത‌ുകയ‌ും തിരികെ നൽ‌ക‌ും. ഇര‌ുവിഭാഗത്തില‌ും തിരികെ നൽ‌ക‌ുന്ന ത‌ുകയിൽ നിന്ന് ബാങ്ക് ചാർജ്ജ് ഈടാക്ക‌ുന്നതായിരിക്ക‌ും.

ഫീസ് ഓൺലൈനായി അടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്. ഓഫ്ലൈനായ‌ും ഫീസ് അടയ്‌ക്കാവ‌ുന്നതാണ്.
തിരഞ്ഞെട‌ുപ്പ്:കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ‌ുടെ അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടക്ക‌ുക.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതത് സോണില‌ുള്ള RRB വെബ്സൈറ്റില‌ൂടെ വേണം അപേക്ഷ സമർപ്പിക്ക‌ുവാൻ. ഓരോ സോണില‌ുമ‌ുള്ള ഒഴിവ‌ുകൾ ഉൾപ്പെടെയ‌ുള്ള വിശദമായ വിജ്ഞാപനം ഈ വെബ്സൈറ്റ‌ുകളിൽ ഉടന്‍ പ്രസിദ്ധീകരിക്ക‌ും.
കേരളത്തിലേക്ക‌ുള്ള തിരഞ്ഞെട‌ുപ്പ് തിര‌ുവനന്തപ‌ുരം RRB വഴിയാണ് നടക്ക‌ുക. വെബ്സൈറ്റ്: rrbthiruvananthapuram.gov.in